ന്യൂഡല്‍ഹി: ബ്രിട്ടീഷ് വനിത ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി. ഡല്‍ഹിയിലെ മഹിപാല്‍പൂരിലെ ഹോട്ടലില്‍ വെച്ചാണ് സംഭവം. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്താണ് വനിതയെ ആദ്യം ലൈംഗികമായി ചൂഷണം ചെയ്തത്. തുടര്‍ന്ന് ഇയാളുടെ സുഹൃത്തും പീഡിപ്പിക്കുകയായിരുന്നു.
മഹാരാഷ്ട്ര, ഗോവ തുടങ്ങിയവ സന്ദര്‍ശിച്ച ബ്രിട്ടീഷ് വനിത, ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ കാണാന്‍ താല്‍പ്പര്യം അറിയിച്ചു. അയാള്‍ ഡല്‍ഹിയിലേക്ക് വനിതയെ ക്ഷണിച്ചു. ചൊവ്വാഴ്ച വൈകീട്ട് മുഖ്യപ്രതിയും കൂട്ടാളിയും കൂടി വനിതയെ സന്ദര്‍ശിച്ചു.
തുടര്‍ന്ന് അവര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതിനു പിന്നാലെ വനിതയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികളായ ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം ബ്രിട്ടീഷ് ഹൈക്കമ്മീഷനേയും പൊലീസ് അറിയിച്ചിട്ടുണ്ട്
