
പരീക്ഷ ചോദ്യപേപ്പറുകൾ സ്കൂൾ ലോക്കറിൽ: സ്കൂൾ അധികൃതർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ
മാർച്ച് 3ന് ആരംഭിക്കുന്ന പ്ലസ് വൺ, പ്ലസ് ടു ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ ജാഗ്രത പാലിച്ച് സ്കൂളുകളിൽ സൂക്ഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ചോദ്യപേപ്പറുകളുടെ വിതരണം ഇന്നുമുതൽ (21/02/2025) ആരംഭിക്കും. ചോദ്യപേപ്പറുകൾ അതത് പരീക്ഷാ ക്രേന്ദങ്ങളിലാണ് സൂക്ഷിക്കേണ്ടത്. ഇതിനായി ചുവടെ ചേർത്തിരിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം പ്രിൻസിപ്പൽമാർ നടപടികൾ സ്വീകരിക്കണം. ചോദ്യപേപ്പറുകൾ 24 മണിക്കൂർ CCTV നിരീക്ഷണം ഉള്ള സുരക്ഷിത മുറിയിൽ ഇരട്ടപുട്ടുള്ള അലമാരകളിൽ സ്കൂൾ അധികൃതർ സൂക്ഷിക്കണം. ചോദ്യപേപ്പറുകളുടെ രാത്രികാല സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അത് സ്കൂൾ…