Headlines

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. വിദ്യാഭ്യാസ മന്ത്രാലയം ഈ ആശയം നേരത്തെ മുന്നോട്ടുവച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. 2023ലാണ് ആദ്യമായി ഈ നിര്‍ദേശം വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിക്കുന്നത്. അടുത്ത സ്‌കൂള്‍ പ്രവേശനത്തില്‍ കുട്ടികളുടെ കുറഞ്ഞ പ്രായം ആറോ അതില്‍ കൂടുതലോ ആണെന്ന് ഉറപ്പുവരുത്തണമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ്…

Read More

എസ് എസ് എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ഉത്തരക്കടലാസിൽ മാറ്റം

തിരുവനന്തപുരം:മാർച്ച് നാലിന് ആരംഭിക്കാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസിൽ മാറ്റം വരുമെന്ന് റിപ്പോർട്ട്. ഇനിമുതൽ വരയിട്ട പേപ്പറായിരിക്കും നൽകുക. ഓരോ പുറത്തിലും 25 വരികളുണ്ടാകും. വരയില്ലാത്ത പേജാകുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നത് പതിവാണ്. വരയിട്ട് നൽകുന്നതോടെ സ്ഥലം നഷ്ടപ്പെടുത്താതെ എഴുതാൻ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. മെയിൻ ഷീറ്റിന് എട്ട് പുറങ്ങളുണ്ടാകും. ഇതിലാണ് വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തുക. നേരത്തെ ആൻസർ ബുക്ക്ലെറ്റിൽ (മെയിൻ ഷീറ്റ്) ഒരു പേജ് മാത്രമാണ് അഡീഷണൽ ഉത്തരക്കടലാസായി ഉണ്ടായിരുന്നത്. ഇനിമുതൽ മെയിൻ…

Read More

ഓപ്പൺ ബുക്ക്‌ പരീക്ഷയുമായി സിബിഎസ്ഇ; 9-12 ക്ലാസ് പരീക്ഷണം ഈ വർഷം അവസാനത്തോടെ

പുതിയ ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമായി ഒമ്പതു മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിൽ ഓപ്പൺ ബുക്ക്‌ പരീക്ഷ ( പുസ്തകം തുറന്ന് വച്ച് എഴുതുന്ന പരീക്ഷ) നടപ്പാക്കാനൊരുങ്ങി സിബിഎസ്ഇ. രാജ്യത്തെ തിരഞ്ഞെടുത്ത സ്കൂളുകളിൽ ഈ വർഷം നവംബർ – ഡിസംബർ മാസങ്ങളിലായി ഓപ്പൺ ബുക്ക് പരീക്ഷയുടെ ആദ്യ പരീക്ഷണം സിബിഎസ്ഇ നടത്തുമെന്നാണ് വിവരം. ഒമ്പത്, പത്ത് ക്ലാസ്സുകളിൽ ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലും പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഇംഗ്ലീഷ്, ഗണിതം, ബയോളജി എന്നീ വിഷയങ്ങളിലുമാകും ഇത്തരത്തിൽ പരീക്ഷ…

Read More

ഇത്തവണ SSLC പരീക്ഷ എഴുതുന്നത് 4.27 ലക്ഷം പേർ; പ്ലസ് ടുവിന് 4,44,097 പേരും

തിരുവനന്തപുരം : മാർച്ച് നാലിന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ 4,27,105 പേർ. മാർച്ച് ഒന്നിന് തുടങ്ങുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ 4,15,044 പേരും രണ്ടാം വർഷ പരീക്ഷ 4,44,097 പേരും എഴുതും. 27,770 പേർ ഒന്നാം വർഷ വി.എച്ച്.എസ്.ഇ പരീക്ഷക്കും 29,337 പേർ രണ്ടാം വർഷ പരീക്ഷക്കും ഹാജരാകും. 2971 പരീക്ഷ കേന്ദ്രങ്ങളിലായാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുക. 2017 കേന്ദ്രങ്ങളിലായാണ് ഹയർസെക്കൻഡറി പരീക്ഷ. വി.എച്ച്.എസ്.ഇ പരീക്ഷക്ക് 389 കേന്ദ്രങ്ങളാണുള്ളത്. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറിപരീക്ഷകൾ കേരളം, ലക്ഷദ്വീപ്,…

Read More

സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനക്രമീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനക്രമീകരിച്ചു. ക്ലാസ് മുറിയുടെ അഭാവം, ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാർക്ക് സഹായികൾ ഇല്ലാത്ത സ്ഥിതി തുടങ്ങിയ പരാതികൾ പരിഗണിച്ചാണ് ടൈംടേബിൾ പുനക്രമീകരിച്ചത്. ഒമ്പതാം ക്ലാസുകളിലെ പരീക്ഷാ സമയം ഉച്ചയ്ക്ക് ശേഷമാക്കിയിട്ടുണ്ട്. സ്വതന്ത്രമായി നിൽക്കുന്ന എൽപി, യുപി സ്കൂളുകളിലെ പരീക്ഷകൾ മാർച്ച് 15 ന് ആരംഭിക്കുന്ന രീതിയിൽ പുനക്രമീകരിച്ചു. അതേസമയം നേരത്തെ മാർച്ച് 18 ന് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. ഹൈസ്കൂളുകളോട് ചേർന്നുള്ള എൽപി, യുപി സ്കൂളുകളിലെ പരീക്ഷാ ടൈംടേബിളിൽ മാറ്റമില്ല….

Read More

ഹയര്‍ സെക്കന്‍ഡറിക്കൊപ്പം ഹൈസ്‌കൂള്‍ പരീക്ഷ; തീരുമാനം പിന്‍വലിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന സമയത്ത് എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ നടത്താനുള്ള തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ടൈംടേബിള്‍ പുനഃക്രമീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷ ഉച്ചകഴിഞ്ഞാണ് നടത്തുക. മാര്‍ച്ച് 14ന് നടത്താനിരുന്ന എട്ടാം ക്ലാസിലെ കലാകായിക പ്രവൃത്തി പരിചയ പരീക്ഷ മാര്‍ച്ച് 16ലേക്കും 16ലെ എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പരീക്ഷ 14ലേക്കും മാറ്റി. മാര്‍ച്ച് 27ലെ ഒമ്പതാം ക്ലാസ് പരീക്ഷ…

Read More

വെട്ടിമാറ്റുന്ന ചരിത്രം വിദ്യാർത്ഥികളെ പഠിപ്പിക്കാനാണ് കേരള സർക്കാരിന്റെ തീരുമാനം: മുഖ്യമന്ത്രി

മലബാർ കലാപത്തിലെ പോരാളികളെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിന്ന് വെട്ടിമാറ്റാനാണ് കേന്ദ്രം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തെ വർഗീയവൽക്കരിക്കുകയാണ്. ചരിത്രം മതനിരപേക്ഷമാകണം. വെട്ടിമാറ്റപ്പെടുന്ന ചരിത്രം നമ്മുടെ മക്കൾ പഠിക്കണം എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിന് വേണ്ടി പ്രവർത്തിക്കേണ്ട കേന്ദ്ര സർക്കാർ അത് ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ കേന്ദ്രം നിർത്തിലാക്കി. കേരള സർക്കാർ അതിനനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എത്ര വർഗീയ വൽക്കരിക്കാൻ ശ്രമിച്ചാലും സാമൂഹ്യ…

Read More

‘വാട്ടർ ബെൽ’ മുഴങ്ങും; ഇനി സ്കൂ‌ളുകളിൽ വെള്ളം കുടിക്കാൻ ഇടവേള

സ്കൂളുകളിൽ വെള്ളം കുടിക്കാൻ ഇടവേള. കൊടും വേനലാണ് വരാനിരിക്കുന്നത്. ഫെബ്രുവരി പകുതിയായപ്പോൾ തന്നെ ഒട്ടുമിക്ക സ്ഥലങ്ങളിലും ചൂട് കൂടിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ‘വാട്ടർ ബെൽ’ സംവിധാനത്തിന് വീണ്ടും തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ക്ലാസ്സ് സമയത്ത് കുട്ടികൾ ആവശ്യമായത്ര വെള്ളം കൃത്യമായ രീതിയിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഓരോ ദിവസവും കുട്ടികൾക്ക് വെള്ളം കുടിക്കാനായി മാത്രം രാവിലെയും…

Read More

എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ 25 വരെ മോഡൽ പരീക്ഷ 19 മുതൽ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. പരീക്ഷയുടെ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു. മാർച്ച് നാലിന് തുടങ്ങുന്ന പരീക്ഷ 25 നാണ് പരീക്ഷ അവസാനിക്കുക. രാവിലെയാണ് എസ്എസ്എൽസി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫ്രെബുവരി ഒന്ന് മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായിരിക്കും നടക്കുക. മാതൃക പരീക്ഷ 19 മുതൽ ആരംഭിക്കും തുടങ്ങും. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകളും മാർച്ച് ഒന്ന് മുതൽ ആരംഭിക്കും. മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 18 മുതൽ…

Read More

എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 19ന് ആരംഭിക്കും

തിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 19ന് ആരംഭിക്കും. പരീക്ഷ 23ന് അവസാനിക്കും. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയാണ് പരീക്ഷാ സമയം. എസ്എസ്എൽസിയുടെ പൊതുപരീക്ഷ മാർച്ച് മാസം 4ന് ആരംഭിച്ച് മാർച്ച് മാസം 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ മോഡൽ പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിച്ചു. ഈ പരീക്ഷകൾ ഫെബ്രുവരി 21ന് അവസാനിക്കും. ഹയർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial