Headlines

വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റ് പുതിയ കെട്ടിടത്തിൽ

 തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം (തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി വിഭാഗം)ത്തിന്റെ തിരുവനന്തപുരം ശാന്തിനഗറിലെ ഭവന നിർമാണ ബോർഡിലെ നാലാം നിലയിൽ പ്രവർത്തിച്ചിരുന്ന ഹെഡ് ഓഫീസ് ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിന്റെ പുതിയ കെട്ടിടത്തിലെ താഴത്തെ നിലയിലേക്ക് മാറ്റി. വിഎച്ച്എസ്ഇ പരീക്ഷാ വിഭാഗം നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹൗസിങ് ബോർഡ് ബിൽഡിങ്ങിൽ തുടരും. പുതിയ മേൽവിലാസം : പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം (തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി വിഭാഗം), താഴത്തെ നില, ജഗതി, തിരുവനന്തപുരം – 695014.

Read More

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

മലപ്പുറം : മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കും. സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റുകൾ വർധിപ്പിക്കാനുമാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത് മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം കുറവാണെന്ന പരാതി മുൻ വർഷങ്ങളിലും ഉയർന്നിരുന്നു. കഴിഞ്ഞവർഷം നിരവധി വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതോടെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. കഴിഞ്ഞ…

Read More

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8 ന്

തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രഖ്യാപിക്കും. കഴിഞ്ഞ തവണത്തേക്കാൾ 11 ദിവസം മുൻപാണ് ഫലപ്രഖ്യാപനം.70 ക്യാമ്പുകളിലായി നടന്ന മൂല്യനിർണയത്തിന്റെ ടാബുലേഷനും ഗ്രേസ് മാർക്കും അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ മെയ് 9ന് പ്രസിദ്ധീകരിക്കും. ഏപ്രിൽ 3 മുതൽ 20 വരെയാണ് എസ്എസ്എൽസി മൂല്യനിർണയം നടന്നത്. 24 വരെ ഹയർ സെക്കൻഡറി മൂല്യനിർണയവും നടന്നു. പരീക്ഷാ നടപടികൾ പരാതിരഹിതമായി നടത്താൻ കഴിഞ്ഞുവന്നാണ് മന്ത്രി…

Read More

ഇനി പത്താം ക്ലാസ്സിലേക്ക് ചുമ്മ ജയിച്ചു കയറാനാവില്ല

തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് സേവ് എ ഇയര്‍ പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കുന്നത്. സ്‌കൂള്‍ തലത്തില്‍ ചോദ്യ പേപ്പർ തയാറാക്കി സേ പരീക്ഷ നടത്തി അര്‍ഹരായവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. മേയ് പത്തിന് മുന്‍പ് ഈ പരീക്ഷ നടത്തണം എന്നാണ് നിര്‍ദേശം. നിലവില്‍ 9-ാം ക്ലാസ്…

Read More

കേരള സര്‍ക്കാരിന്റെ പാഠപുസ്തകമെന്ന് പറഞ്ഞ് വ്യാജ പ്രചരണം; ഡി ജി പിയ്ക്ക് പരാതി നല്‍കി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പാഠപുസ്തകം എന്ന നിലയില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ ഡി ജി പിയ്ക്ക് പരാതി നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരളത്തെ കുറിച്ച് വെറുപ്പ് പരത്താനുള്ള മറ്റൊരു ശ്രമം ആണിതെന്ന് ഡിജിപിയ്ക്ക് നല്‍കിയ പരാതി മന്ത്രി ചൂണ്ടിക്കാട്ടി. ‘Mr Sinha’ എന്ന ഹാന്‍ഡില്‍ ഉപയോഗിക്കുന്ന വ്യക്തിയാണ് എക്സ് പ്ലാറ്റ്ഫോമില്‍ കേരള സര്‍ക്കാരിന്റേത് എന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന പുസ്തകത്തില്‍ നിന്നുള്ള പേജുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമൂഹത്തില്‍ ഭിന്നത വിതയ്ക്കാനും കേരളത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാനുമുള്ള…

Read More

അവധിക്കാല ക്ലാസുകൾ സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളിൽ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: അവധിക്കാല ക്ലാസുകൾ സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളിൽ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് നിരവധി പരാതികൾ രക്ഷകർത്താക്കളിൽ നിന്നും വിദ്യാർഥികളിൽ നിന്നും ഉയരുന്നുണ്ട് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരള വിദ്യാഭ്യാസ നിയമം ചാപ്റ്റർ 7 ചട്ടം ഒന്ന് പ്രകാരം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങൾ പൂർണമായും വേനലവധി കാലഘട്ടമാണ്. മാർച്ച് അവസാനം സ്കൂ‌ൾ അടക്കുകയും ജൂൺ ആദ്യം തുറക്കുകയും ചെയ്യും. അവധിക്കാല ക്ലാസുകൾ നടത്തുമ്പോൾ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സമ്മതമില്ലാതെ പണം പിരിക്കുന്നതായും…

Read More

കേരള എൻജിനിയറിങ്, മെഡിക്കൽ പ്രവേശനം; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടുത്ത അധ്യയന വർഷത്തെ (2024-25) പ്രവേശനത്തിനുള്ള അപേക്ഷയാണ് ക്ഷണിച്ചത്. യോഗ്യരായ വിദ്യാർഥികൾക്ക് www.cee.kerala.gov.in മുഖേന ഏപ്രിൽ 17ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം

Read More

എസ് എസ് എൽ സി, പ്ലസ് ടു തുല്യത കോഴ്സുകൾക്ക് 30 വരെ അപേക്ഷിക്കാം

മലപ്പുറം : സാക്ഷരതാ മിഷൻ്റെ തുല്യതാ കോഴ്സുകൾക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം – കേരള സംസ്ഥാന സാക്ഷരതാ മിഷൻ്റെ പത്താം തരം , ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകൾക്ക് 2024 മാർച്ച് 30 വരെ 50 രൂപ ഫൈനോടെ ചേരാം . 17 വയസ് പൂർത്തിയായ ഏഴാം ക്ലാസെങ്കിലും ജയിച്ചവർക്ക് പത്താം തരം തുല്യതാ കോഴ്സിൽ ചേരാം. പത്താം ക്ലാസ് പരാജയപ്പെട്ടവർക്കും , 8 നും 10 നും ഇടയിൽ പഠനം നിർത്തിയവർക്കും പത്താം…

Read More

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ‘ഓള്‍ പാസ്’ തുടരും, മൂല്യ നിര്‍ണയത്തില്‍ അധ്യാപകരെ നിരീക്ഷിക്കും

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നുമുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ ഓള്‍പാസ് തുടരും. എന്നാല്‍ ഈ വര്‍ഷം മുതല്‍ പരീക്ഷാമൂല്യനിര്‍ണയത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. ഓള്‍ പാസ് ഉള്ളതിനാല്‍ പരീക്ഷപ്പേപ്പര്‍ നോക്കുന്നതില്‍ അധ്യാപകര്‍ ലാഘവബുദ്ധി കാണിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.ഇത്തവണ മൂല്യനിര്‍ണയം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കും. അധ്യാപകരെ നിരീക്ഷിക്കും. ഇതിനായി പ്രത്യേകം നിരീക്ഷകരെ നിയോഗിക്കും. മൂല്യനിര്‍ണയത്തില്‍ 30 ശതമാനം മാര്‍ക്കു നേടാത്ത കുട്ടികളുടെ വിവരം പ്രത്യേകം തയ്യാറാക്കും. അവരുടെ പഠനനിലവാരം ഉറപ്പാക്കാനുള്ള സൗകര്യം സ്‌കൂളുകളില്‍ സജ്ജമാക്കും. ഇതുവഴി ഓരോ ക്ലാസിലും…

Read More

സെറ്റ് പരീക്ഷയ്ക്ക് ( SET) ഏപ്രിൽ 15 വരെ രജിസ്റ്റ‍ർ ചെയ്യാം

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് ഏപ്രിൽ 15 വരെ രജിസ്റ്റർ ചെയ്യാം. സെറ്റ് ജൂലൈ 2024-ന്റെ പ്രോസ്‌പെക്ടസും, സിലബസും www.lbscentre.kerala.gov.in ൽ ലഭിക്കും അയയ്ക്കണം.സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള നിർദ്ദേശം പ്രോസ്‌പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 15 ന് വൈകിട്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial