ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ മൂന്ന് തവണ
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകള്‍ ഇനി മുതല്‍ വര്‍ഷത്തില്‍ മൂന്ന് തവണ ന്യൂഡൽഹി: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ മൂന്ന് തവണയാക്കാന്‍ കൗണ്‍സില്‍ ഓഫ് ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഈ വര്‍ഷം മുതല്‍ തന്നെ ഈ രീതി നടപ്പിലാക്കും.ജനുവരി, മെയ്/ ജൂണ്‍, സെപ്റ്റംബര്‍ എന്നീ മൂന്ന് സമയങ്ങളിലായിട്ടായിരിക്കും പരീക്ഷ. നേരത്തെ ഇത് മെയ്/ജൂണ്‍, ജനുവരി എന്നീ സമയങ്ങളിലായി രണ്ട് തവണയായിട്ടായിരുന്നു നടത്തിയിരുന്നത്. പുതിയ തീരുമാനത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കൂടുതല്‍ അവസരം ലഭിക്കും….

