മിനിമം മാർക്ക് സേ-പരീക്ഷ: ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് 2024-2025 അധ്യയന വർഷം എട്ടാം ക്ലാസിൽ നടപ്പാക്കിയ സേ പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഓരോ വിഷയത്തിലും 30 ശതമാനം മിനിമം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്കാണ് സേ പരീക്ഷ നടത്തുന്നത്. ഏപ്രിൽ 25 മുതൽ 29 വരെയാണ് പരീക്ഷ. മിനിമം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് മുന്നോടിയായി അത് വിഷയങ്ങളിൽ സ്പെഷ്യൽ ക്ലാസുകൾ നടത്തിയിരുന്നു. സ്പെഷ്യൽ ക്ലാസ് വഴി അധിക പഠനപിന്തുണ നൽകിയ ശേഷമാണ്പ കുട്ടികൾക്ക് പുന:പരീക്ഷ നടത്തുന്നത്. ഏപ്രിൽ…

Read More

എസ്എസ്എൽസി മൂല്യനിർണയം അവസാന ഘട്ടത്തിലേക്ക്

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി പരീക്ഷയുടെ മൂല്യനിർണയം അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇനി ഫലം എന്ന് വരുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് വിദ്യാർഥികള്‍. ഏപ്രില്‍ 26-ാം തീയതി വരെയാണ് മൂല്യനിർണയ ക്യാമ്പുള്ളത്. 21-ാംതീയതി മുതല്‍ രണ്ടാം ഘട്ട മൂല്യനിർണയത്തിന് തുടക്കമാകും. തുടർന്ന് അന്തിമ ഫലം ക്രോഡീകരിക്കുക മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. ഗ്രേസ് മാർക്ക് കൂട്ടിയതോടെ കൃത്യമായ ഗ്രേഡ് നിർണയത്തിനായി സമയമെടുക്കേണ്ടി വരും. ഇത് കൂടാതെ ഹയർ സക്കൻഡറി മൂല്യനിർണയം മെയ് പത്താം തീയതി വരെയാണുള്ളത്. അതുകൊണ്ട് മെയ് മൂന്നാം വാരത്തിലാകും…

Read More

യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 21 മുതല്‍, മെയ് ഏഴുവരെ അപേക്ഷിക്കാം; അറിയേണ്ട കാര്യങ്ങള്‍

ന്യൂഡല്‍ഹി: ജൂണില്‍ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു. ugcnet.nta.ac.in ല്‍ കയറി അപേക്ഷ നല്‍കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 16 മുതല്‍ മെയ് ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി. അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് എട്ട് ആണ്. അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിനും അവസരം നല്‍കും. മെയ് 9 മുതല്‍ 10 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താവുന്നതാണ്. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂണ്‍ 21…

Read More

പ്രോജക്ട് എക്‌സ്; സ്കൂൾ അധ്യാപകർക്ക് ലൈംഗിക വിദ്യാഭ്യാസ പരിശീലനം നൽകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ (ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തില്‍ പരിശീലനം നല്‍കുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമം പ്രതിരോധിക്കുക ലക്ഷ്യമിട്ടാണ് 1,000 ലോവര്‍, അപ്പര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തില്‍ പരിശീലനം നല്‍കുക. പ്രോജക്ട് എക്‌സ് എന്ന പേരില്‍ തിരുവനന്തപുരത്തെ 500 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് പദ്ധതി തുടങ്ങുന്നത്. സംസ്ഥാനത്ത് പ്രതിവര്‍ഷം 4,500 ലധികം പോക്‌സോ കേസുകളാണ് ഉണ്ടാകുന്നത്. എന്നാല്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാന്‍…

Read More

എട്ടാംക്ലാസ് ഫലം: പുനഃപരീക്ഷ കൂടുതല്‍ വേണ്ടത് ഹിന്ദിക്ക്

തിരുവനന്തപുരം: മിനിമംമാര്‍ക്ക് അടിസ്ഥാനമാക്കി എട്ടാംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ മിനിമം മാര്‍ക്ക് കിട്ടാത്തതിനാല്‍ പ്രത്യേക ക്ലാസ് നല്‍കി പുനഃപരീക്ഷ കൂടുതല്‍ നടത്തേണ്ടി വരുന്നത് ഹിന്ദി വിഷയത്തിന്. 3.87 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 42,810 പേര്‍ക്ക് (12.69 ശതമാനം) ഹിന്ദിയില്‍ ഇ ഗ്രേഡ് മാത്രമാണ് ലഭിച്ചത്. ഏറ്റവും കുറഞ്ഞ ഗ്രേഡാണിത്. ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയില്‍ 30% ആണ് മിനിമം മാര്‍ക്കായി നിശ്ചയിച്ചിരിക്കുന്നത്. എല്ലാ വിഷയത്തിനും ഇ ഗ്രേഡ് നേടിയവര്‍ 10 ശതമാനമാണ്. 3136 സ്‌കൂളുകളിലാണ് എട്ടാം ക്ലാസ് പരീക്ഷ നടന്നത്….

Read More

എട്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്; 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ

        തിരുവനന്തപുരം : എട്ടാം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാനം ഇന്ന്. ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ നാളെ രക്ഷാകർത്താക്കളെ അറിയിക്കും. ആ കുട്ടികൾക്ക് ഏപ്രിൽ 8 മുതൽ 24 വരെ അധിക ക്ലാസ്സുകൾ നടത്തും. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷ നടക്കും. തുടർന്ന് ഏപ്രിൽ 30 ന് ഫലപ്രഖ്യാപനം നടത്തും. സംസ്ഥാനത്ത് 1229 സർക്കാർ സ്‌കൂളുകളിലും 1434 എയ്ഡഡ് സ്‌കൂളുകളിലും 473 അൺഎയ്ഡഡ് സ്‌കൂളുകളിലുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ…

Read More

ഈ അധ്യയന വർഷം മുതൽ എട്ടാം ക്ലാസിൽ മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കും

ഈ അധ്യയന വർഷം മുതൽ എട്ടാം ക്ലാസിൽ മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കും. ഓരോ വിഷയങ്ങൾക്കും 30 ശതമാനം മാർക്ക്‌ നിർബന്ധമാണ്‌. മിനിമം മാർക്ക്‌ ലഭിക്കാത്തവർക്ക്‌ ഏപ്രിൽ മാസത്തിൽ അധിക പഠന പിന്തുണ നൽകും.| ഏപ്രിൽ നാലിന്‌ മുമ്പ് എട്ടാം ക്ലാസിലെ മൂല്യനിർണയം പൂർത്തിയാക്കും. അഞ്ചിന്‌ പ്രധാനാധ്യാപകൻ മിനിമം മാർക്ക്‌ ലഭിക്കാത്ത കുട്ടികളുടെ ലിസ്റ്റ്‌ തയ്യാറാക്കുകയും രക്ഷിതാക്കളെ ഇക്കാര്യം അറിയിക്കുകയും ചെയ്യും. എട്ടു മുതൽ 24 വരെ ഇവർക്ക്‌ പഠന പിന്തുണ ക്ലാസ്‌ സംഘടിപ്പിക്കും. രാവിലെ 9.30…

Read More

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : 2025 ഫെബ്രുവരി 2 ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം www.lbscentre.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും. ആകെ 20,719 പേർ പരീക്ഷ എഴുതിയതിൽ 4,324 പേർ വിജയിച്ചു. 20.07 ആണ് വിജയ ശതമാനം. സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് വിവിധ രേഖകൾക്കൊപ്പം ഡയറക്ടർ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ്…

Read More

വിദ്യാർത്ഥികളുടെ സൗകര്യമനുസരിച്ച് ഇനി പരീക്ഷ എഴുതാം, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഓൺലൈൻ മൂല്യനിർണയത്തിലേക്ക്

മലപ്പുറം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല അടുത്ത അധ്യയന വര്‍ഷം മുതല്‍ മൂല്യനിര്‍ണയം ഓൺലൈനാക്കും. വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യമനുസരിച്ച് പരീക്ഷയെഴുതാനുള്ള സംവിധാനവും (എക്സാം ഓണ്‍ ഡിമാന്‍ഡ്) അടുത്ത അധ്യയന വർഷം മുതൽ തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷാനടത്തിപ്പിനുള്ള സോഫ്റ്റ് വെയറിനായി സാങ്കേതിക സര്‍വകലാശാല അടക്കമുള്ളവരുമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ. വി.പി. ജഗതിരാജ് പറഞ്ഞു. പരീക്ഷ നടത്തിയ ഉടന്‍ ഉത്തരക്കടലാസ് സ്‌കാന്‍ ചെയ്ത് ഏകീകൃത നിലയത്തിലേക്ക് അയക്കും. കംപ്യൂട്ടര്‍ വഴി മൂല്യനിര്‍ണയം നടത്തി ഉടന്‍ മാര്‍ക്കുകള്‍ ചേര്‍ക്കും. 15-20…

Read More

എസ് എസ് എൽ സി ഹയർ സെക്കൻ്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം:എസ് എസ് എൽ സി, രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കൻ്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുക. രാവിലെ 9:30 മുതൽ 11:45 വരെയാണ് എസ് എസ് എൽ സി പരീക്ഷ.ഉച്ചക്കഴിഞ്ഞ് ഹയർ സെക്കന്ററി പരീക്ഷകളും നടക്കും. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ എഴുതുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ. 28,358 കുട്ടികളാണ്‌ പരീക്ഷയെഴുതുന്നത്‌….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial