പണമില്ല എന്ന കാരണത്താൽ കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത് -വിദ്യാഭ്യാസ മന്ത്രി

പണമില്ല എന്ന കാരണത്താൽ ഒരു കുട്ടിയേപ്പോലും പഠന യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകളിൽ പഠനയാത്രകൾ, സ്കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്ക് ഉള്ളിൽ റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. സ്കൂൾ പഠനയാത്രകൾ വിനോദ യാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം…

Read More

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2024-25 വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നിന് ആരംഭിക്കും. 26 വരെയാണ് പരീക്ഷ നടക്കുക. പരീക്ഷ രാവിലെ 9.30 ന് ആരംഭിക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 17 മുതല്‍ 21 വരെ നടക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്.ഇത്തവണ 4,48,951 പേര്‍ എസ്എസ്എല്‍സിക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തരക്കടലാസ് മൂല്യനിര്‍ണയം 72 ക്യാമ്പുകളിലായി നടക്കും. ഏപ്രില്‍ 8 ന് ആരംഭിച്ച് 28 ന് അവസാനിക്കും. 2025…

Read More

തൃശ്ശൂരിൽ എട്ടാംക്ലാസ്സ് വിദ്യാർത്ഥിനി സ്കുളിൽ കുഴഞ്ഞുവീണു മരിച്ചു

തൃശ്ശൂർ: സ്കൂളിലായിരിക്കെ വിദ്യാർത്ഥിനി കുഴഞ്ഞു വീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.വരവൂർ ഹൈസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സുകാരിയാണ് ഈ വിദ്യാർത്ഥിനി. ദേശമംഗലം തലശ്ശേരി ഉണ്ണിക്കുന്ന് സ്വദേശി മുരളിയുടെ മകൾ വിനീതയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന കുട്ടി ഇന്ന് സ്കൂളിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ അധ്യാപകർ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read More

സെറ്റ് അപേക്ഷ തീയതി നവംബർ 5 വരെ നീട്ടി

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ 2024 നവംബര്‍ 5ന് വൈകിട്ട് 5 മണിവരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ വിവരങ്ങളില്‍ ഏതെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ നവംബര്‍ 6,7,8 തീയതികളില്‍ മാറ്റം വരുത്താവുന്നതാണ്. നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ 2023 സെപ്റ്റംബര്‍ 26നും 2024 നവംബര്‍ 8നും ഇടയില്‍ ലഭിച്ച നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒര്‍ജിനല്‍ സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കേണ്ടതാണ്.

Read More

യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു; ജെആര്‍എഫ് യോഗ്യത നേടിയത് 4970 പേര്‍

യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു. 4970 പേരാണ് ജെആര്‍എഫ് യോഗ്യത നേടിയിരിക്കുന്നത്. 53,694 പേര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത നേടി. പിഎച്ച്ഡിക്ക് 1,12,070 പേരും യോഗ്യത നേടി. ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. യുജിസി നെറ്റ് ജൂണ്‍ റീ ടെസ്റ്റിന്റെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായാണ് പരീക്ഷ നടന്നത്. പരീക്ഷയുടെ ആന്‍സര്‍ കീസ് യുജിസി മുന്‍പ് തന്നെ പുറത്തുവിട്ടിരുന്നു. ഫലം എങ്ങനെ അറിയാം? ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ കയറുക. യുജിസി നെറ്റ് ജൂണ്‍ സ്‌കോര്‍കാര്‍ഡ്…

Read More

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് പൂജവയ്പ്പിന് ഒരു ദിവസം കൂടി അവധി; പ്രഖ്യാപനവുമായി വിദ്യാഭ്യാസ വകുപ്പു മന്ത്രി

തിരുവനന്തപുരം: പൂജാ അവധിയുടെ ഭാഗമായി ഒക്ടോബർ 11ന് (വെള്ളിയാഴ്ച) കൂടി സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി ആയിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നു തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. 11ന് അവധി നൽകണമെന്നാവശ്യപ്പെട്ട് ദേശീയ അദ്ധ്യാപക പരിഷത്ത് ( എൻ ടി യു) എന്ന അദ്ധ്യാപക സംഘടന മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അവധി നൽകാൻ തീരുമാനമെടുത്തത്. പൂജവയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വെെകുന്നേരമായതിനാൽ ഒക്ടോബർ 11ന് കൂടി അവധി…

Read More

സ്‌കൂള്‍ പഠനസമയത്ത് പിടിഎ, സ്റ്റാഫ് മീറ്റിങ്ങുകളും ചടങ്ങുകളും വേണ്ട; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: സ്‌കൂള്‍ സമയത്ത് യോഗങ്ങള്‍ വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍.പിടിഎ, എസ്എംസി, സ്റ്റാഫ് മീറ്റിങ്, യാത്രയയപ്പ് ചടങ്ങുകള്‍ തുടങ്ങിയവ സ്‌കൂള്‍ പ്രവൃത്തിസമയത്ത്നടത്തരുതെന്നാണ് നിര്‍ദേശം. പഠനസമയം സ്‌കൂള്‍ കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായിതന്നെ പ്രയോജനപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മീറ്റിങ്ങുകളും യോഗങ്ങളും മറ്റു പരിപാടികളും നടത്തുന്നത് മൂലം അധ്യയന സമയം നഷ്ടമാകുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് നിര്‍ദേശം. സ്‌കൂള്‍ സമയത്തിന് ശേഷം മാത്രമേ മീറ്റിങ്ങുകളും ചടങ്ങുകളും നടത്താവൂ. അടിയന്തര പ്രധാന്യമുള്ള മീറ്റിങ്ങുകള്‍ സ്‌കൂള്‍ സമയത്ത് നടത്തണമെങ്കില്‍ വിദ്യാഭ്യാസ ഓഫീസറുടെഅനുമതി വാങ്ങണമെന്നും പുതിയ സര്‍ക്കുലറിലുണ്ട്.

Read More

വിദ്യാര്‍ഥികള്‍ക്ക് പഠനക്കുറിപ്പുകള്‍ വാട്‌സ്ആപ്പില്‍ നല്‍കണ്ട; അധ്യാപകര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കുള്ള പഠനക്കുറിപ്പുകള്‍ അധ്യാപകള്‍ വാട്‌സ്ആപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നല്‍കുന്നത് ഹയര്‍സെക്കന്‍ഡറി ഡയറക്‌ട്രേറ്റ് വിലക്കി. പഠനക്കുറിപ്പു ഉള്‍പ്പെടെയുള്ളവ സാമൂഹ്യമാധ്യമങ്ങള്‍ വഴി നല്‍കി പ്രിന്റെടുപ്പിക്കുന്നത് നേരിട്ട് ക്ലാസില്‍ നിന്ന് ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നു. അതുകൊണ്ട് ഈ രീതി പൂര്‍ണമായി ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇടവിട്ട് സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി അക്കാദമി വിഭാഗം ജോയിന്റ് ഡയറക്ടര്‍ സുരേഷ് കുമാര്‍ ഉത്തരവിട്ടു. കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസില്‍ ഹാജരാകാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍…

Read More

എസ്എസ്എൽസി ഗ്രേഡ് സമ്പ്രദായത്തിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് മാർക്ക് വിവരം ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: എസ്എസ്എൽസി ഗ്രേഡ് സമ്പ്രദായത്തിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് മാർക്ക് വിവരം ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2023, 2024 മാർച്ച് പരീക്ഷകൾ എഴുതിയ പരീക്ഷാർഥികൾ 500 (അഞ്ഞൂറ് രൂപ മാത്രം) രൂപയുടെയും പരീക്ഷ എഴുതി രണ്ട് വർഷത്തിനുശേഷമുള്ള പരീക്ഷാർഥികൾ 200 (ഇരുനൂറ് രൂപ മാത്രം) രൂപയുടെയും ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത് മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം- 12 എന്ന പേരിൽ അംഗീകൃത ബാങ്കിൽ നിന്നാണ്…

Read More

ഓണത്തിന് കുട്ടികള്‍ക്ക് അഞ്ച് കിലോ അരി; ഗുണഭോക്താക്കള്‍ 26.22 ലക്ഷം വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണത്തിന് 5 കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് അഞ്ച് കിലോ അരിവിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ജിഎച്ച്എസ്എസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ഭരണഘടനയിലെ 47 ാം അനുച്ഛേദത്തില്‍ ജനങ്ങളുടെ പോഷകാഹാര നിലവാരവും ജീവിതനിലവാരവും പൊതുആരോഗ്യവും ഉയര്‍ത്തുക രാഷ്ട്രത്തിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial