“ഇതാൻടാ മോഹൻലാൽവുഡ്” തിയേറ്റർ ഇളക്കിമറിച്ച് ലാലേട്ടന്റെ പിള്ളേർ; ആഘോഷമായി ‘രാവണപ്രഭു’ സ്പെഷ്യൽ ഷോ
രാവണപ്രഭു റീ റിലീസിനെ ആഘോഷമാക്കി മോഹൻലാൽ ആരാധകർ. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്മോസിൽ ഇന്ന് മുതൽ ആണ് രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇതിന് മുന്നോടിയയായി ഇന്നലെ എറണാകുളം കവിത തിയേറ്ററിൽ പ്രത്യേക ഫാൻസ് ഷോ സംഘടിപ്പിച്ചിരുന്നു. വമ്പൻ വരവേൽപ്പാണ് സിനിമയ്ക്ക് നൽക്കുന്നത്.തിയേറ്ററിന് അകത്ത് നിന്നുള്ള ആരാധകരുടെ ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലാണ്. മോഹൻലാൽ ആരാധകർക്കായി പ്രത്യേക മാഷപ്പ് വീഡിയോയും തിയേറ്ററിൽ പ്രദർശിപ്പിച്ചു. സരയൂ, കൈലാഷ് ഉൾപ്പെടെ നിരവധി സിനിമാതാരങ്ങളും ഈ ഷോയിൽ…

