Headlines

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; വിനയൻ നൽകിയ പരാതിയിലാണ് നടപടി

തിരുവനന്തപുരം: ചലച്ചിത്ര അവാർഡ് വിവാദത്തിൽ രഞ്ജിത്തിനെതിരായ പരാതിയിൽ അന്വേഷണം. സംവിധായകൻ വിനയൻ നൽകിയ പരാതിയിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർവ്വഹണത്തിൽ അക്കാദമി അക്കാദമി രഞ്ജിത്ത് ഇടപെട്ടെന്നായിരുന്നു വിനയൻ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി. വിനയന്റെ ചിത്രമായ പത്തൊൻപതാംനൂറ്റാണ്ടിന് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയൻ നേരത്തെ രംഗത്തെത്തിയിരുന്നു.അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനതെരെ ജൂറി അംഗമായ നേമം പുഷ്പരാജിന്റെയും ജെൻസി ഗ്രിഗറിയും സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശങ്ങളും വിനയൻ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.ഈ സംഭാഷണങ്ങളും പരാതിക്കൊപ്പം തെളിവായി നൽകിയിരുന്നു….

Read More

ചലച്ചിത്ര അവാർഡ് വിവാദം; അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെടൽ നടത്തി ആരോപണവുമായി വിനയൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൻ അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെടൽ നടത്തിയതായി സംവിധായകൻ വിനയൻ. ജൂറി അംഗം നേമം പുഷ്പരാജ് സംസാരിക്കുന്ന ഓഡിയോ സംവിധായകൻ വിനയൻ പുറത്തു വിടുകയും ചെയ്തു.അവാർഡ് നിർണ്ണയത്തിൽ രഞ്ജിത് ഇടപെട്ടുവെന്നും രഞ്ജിത്തിന് സ്ഥാനത്തു തുടരാൻ അർഹത ഇല്ലെന്നുമാണ് നേമം പുഷ്പരാജിന്റെ ആരോപണം. വിനയന്റെ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിനെ ബോധപൂർവ്വം തഴഞ്ഞു എന്ന് വിനയൻ പരാതിപ്പട്ടതിന് പിന്നാലെയാണ് ജൂറി അംഗത്തിന്റെ ഓഡിയോ പുറത്തു വിട്ടത്. വിനയന്റെ ആരോപണം ശരി വെക്കുന്ന തരത്തിലുള്ള ഓഡിയോ…

Read More

ടി വി ചന്ദ്രന് ജെ സി ഡാനിയേൽ പുരസ്കാരം

തിരുവനന്തപുരം :മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2022ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് സംവിധായകന്‍ ടി.വി ചന്ദ്രനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്.2021ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ കെ.പി കുമാരന്‍ ചെയര്‍മാനും, നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍, നടിയും സംവിധായികയുമായ രേവതി എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി…

Read More

അറുപതിന്റെ നിറവിൽ വാനമ്പാടി, കെ എസ് ചിത്രയ്ക്ക് പിറന്നാൾ

പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിന്റെ ഉടമ, മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയ്ക്ക് 60-ാം പിറന്നാള്‍. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍ ലോകത്തിന് സമ്മാനിച്ച ചിത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് സംഗീത ലോകവും ആരാധകരും. 1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകളായായി തിരുവനന്തപുരത്താണ് കെ എസ് ചിത്രയുടെ ജനനം. പ്രമുഖ ഗായികയായിരുന്ന കെ എസ് ബീന, ഗിറ്റാര്‍ വിദഗ്ദ്ധന്‍ കെ എസ് മഹേഷ് എന്നിവരാണ് സഹോദരങ്ങള്‍. 1979-ല്‍ എം ജി…

Read More

മികച്ച നടൻ മമ്മൂട്ടി, മികച്ച നടി വിൻസി അലോഷ്യസ്; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: അൻപത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രമായി നൻപകൽ നേരത്ത് മയക്കം തെരഞ്ഞെടുക്കപ്പെട്ടു.മികച്ച സംവിധായകനായി മഹേഷ് നാരായണനെ തിരഞ്ഞെടുത്തു. അറിയിപ്പ് എന്ന ചിത്രത്തിന്റെ സംവിധാനത്തിൽ ആണ് അവാർഡ്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. സി.എസ്.വെങ്കിടേശ്വരന്‍ പുരസ്കാരത്തിന് അർഹനായി. മികച്ച ജനപ്രിയ ചിത്രമായി ‘ന്നാ താൻ കേസ് കൊട്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ (ചിത്രം: ഇലവീഴാ പൂഞ്ചിറ)…

Read More

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലായ് 21-ന് പ്രഖ്യാപിക്കും. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി ആർ ചേംബറില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കും. പ്രാഥമികതലത്തിലെ രണ്ടു ജൂറികൾ (ഉപസമിതികൾ) വിലയിരുത്തിയ 30 ശതമാനം ചിത്രങ്ങളാണ്‌ അന്തിമ ജൂറി കണ്ടത്‌. മികച്ച നടൻ, നടി, സിനിമ, സംവിധായകൻ എന്നീ വിഭാഗങ്ങളിൽ ശക്തമായ മത്സരമുണ്ടായെന്നാണ്‌ സൂചന. കുട്ടികളുടെ വിഭാഗത്തിൽ എട്ടുചിത്രവും മത്സരിച്ചു. ബംഗാളി സംവിധായകനും നടനുമായ…

Read More

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു

തിരുവനന്തപുരം : 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം മാറ്റിവച്ചു. ജൂലൈ 19 ന് രാവിലെ 11 ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്താനിരുന്നത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ വിലയിരുത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രഖ്യാപന ചടങ്ങ് മാറ്റിവച്ചത്. അവാര്‍ഡ് പ്രഖ്യാപനം വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പിആര്‍ഡിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി…

Read More

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു.

തിരുവനന്തപുരം: ചലച്ചിത്ര നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു. ശ്രേയസ്സ് മോഹൻ ആണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നടന്നു. അടുത്ത ബന്ധുക്കൾ മാത്രമാണ്‌ ചടങ്ങിൽ പങ്കെടുത്തത്.മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസ്സുകാരനാണ്. അടുത്ത വർഷം ജനുവരിയിൽ വിവാഹം നടക്കുമെന്നാണ് വിവരം. അടുത്തിടെ ഭാഗ്യ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് ബിരുദം നേടിയിരുന്നു. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാഗ്യ. ഗായിക കൂടിയാണ്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial