കൂടത്തായി കൂട്ടക്കൊല നാളെ മുതൽ നെറ്റ്ഫ്ലിക്സിൽ
സയനൈഡ് ജോളി കൊന്നുതള്ളിയ കൊലപാതക പരമ്പര ഇനി ലോകമറിയും. കൂടത്തായി കൂട്ടക്കൊല നാളെ മുതൽ നെറ്റ്ഫ്ലിക്സിൽ.’കറി ആൻഡ് സയനൈഡ്- ദി ജോളി ജോസഫ് കേസ് ഔട്ട്’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഒരു കുടുംബത്തിലെ ആറുപേരെയാണ് ജോളി ജോസഫ് കൊന്നുതള്ളിയത് ഡോക്യുമെന്ററിയുടെ ട്രെയ്ലർ നെറ്റ്ഫ്ളിക്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദേശീയ അവാർഡ് ജേതാവായ ക്രിസ്റ്റോ ടോമിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ജോളിയുടെ സുഹൃത്തുക്കളും അയൽക്കാരും ബന്ധുക്കളുമൊക്കെ ട്രെയ്ലറിൽ വന്നുപോകുന്നുണ്ട്. അഭിഭാഷകനായ ബി.എ ആളൂരിനെയും ട്രെയ്ലറിൽ കാണാം.’കേരളത്തിലെ ഒരു ചെറിയ…

