‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോറത് നിജം…’;കാത്തിരിപ്പിനൊടുവിൽ, മലൈക്കോട്ടൈ വാലിബന്‍ ടീസര്‍
പ്രേക്ഷകരുടെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ എത്തി. ഈ അടുത്തൊന്നും ഇത്ര അധികം പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം വേറെയില്ല. ‘കൺകണ്ടത് നിജം, കാണാത്തത് പൊയ്… നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോറത് നിജം’ പൂഴിമണ്ണിൽ തീപാറുന്ന മോഹൻലാലിൻ്റെ ഡയലോഗ് ആണ് 1.30 മിനിറ്റുള്ള ടീസർ. പ്രശാന്ത് പിള്ളയുടെ ഗംഭീര മ്യൂസിക്കും ടീസറിൻ്റെ ഹൈലൈറ്റ് ആണ്. സോഷ്യൽമീഡിയയിലടക്കം മോഹൻലാൽ ആരാധകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ…

