സിനിമാ ഷൂട്ടിംഗിനിടെ സൂര്യക്ക് പരിക്ക്; ചിത്രീകരണം നിര്‍ത്തി

ഷൂട്ടിംഗിനിടെ നടൻ സൂര്യക്ക് പരിക്ക്. പുതിയ ചിത്രം ‘കങ്കുവ’യുടെ ഷൂട്ടിംഗിനിടെയാണ് സൂര്യക്ക് പരിക്കേറ്റത്. ചെന്നൈയിലെ സ്റ്റുഡിയോയിൽ ആയിരുന്നു ഷൂട്ടിംഗ്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി സൂര്യയുടെ തോളിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. നിസാര പരിക്കുകൾ മാത്രമേ സംഭവിച്ചിട്ടുള്ളു എന്നാണ് സൂചന. എങ്കിലും സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചു. സൂര്യയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന കങ്കുവയുടെ ബഡ്ജറ്റ്…

Read More

പ്രേക്ഷകര്‍ അവര്‍ക്കിഷ്ടമുള്ള സിനിമ കാണും, സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല : മമ്മൂട്ടി

റിവ്യൂ നിര്‍ത്തിയതു കൊണ്ടൊന്നും സിനിമയെ നശിപ്പിക്കാനോ രക്ഷിക്കാനോ കഴിയില്ലെന്ന് മമ്മൂട്ടി. പ്രേക്ഷകര്‍ കാണണമെന്ന് തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമകളാണെന്നും റിവ്യൂ ബോംബിങ്ങ് വിവാദങ്ങളില്‍ പ്രതികരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. ‘കാതലി’ന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. “സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂ നിര്‍ത്തിയാലും സിനിമ രക്ഷപ്പെടില്ല. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ് കാണാൻ തീരുമാനിക്കുന്നത്….

Read More

പുതുമയാർന്ന ക്യാമ്പസ് ചിത്രം “താൾ” ന്റെ വർണാഭമായ പ്രീ ലോഞ്ച് ഇവന്റും ഓഡിയോ റിലീസും നടന്നു

രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാമ്പസ് കഥ പ്രേക്ഷകരിലേക്കെത്തിക്കുന്ന താൾ ചിത്രത്തിന്റെ വർണാഭമായ പ്രി ലോഞ്ച് ഇവന്റും ഓഡിയോ റിലീസും കൊച്ചി ഐ എം എ ഹൗസിൽ നടന്നു. ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിൽ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ സെക്രട്ടറി എവർഷെയ്ൻ മണി, ഡിസ്ട്രിബ്യൂട്ടർ അസോസിയേഷൻ പ്രസിഡന്റും പ്രൊഡ്യൂസറുമായ ശ്രീ. ലിസ്റ്റിൻ സ്റ്റീഫൻ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവർ മുഖ്യാതിഥികളായിരുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ നിർമ്മിക്കുന്ന…

Read More

കണ്ണൂർ സ്ക്വാഡ് ഒടിടി റീലിസ് തീയതി പ്രഖ്യാപിച്ചു; ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ്.

മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കണ്ണൂര്‍ സ്ക്വാഡ്. മമ്മൂട്ടി നായകനായ പൊലീസ് പ്രൊസിജ്വറല്‍ ഡ്രാമ സംവിധാനം ചെയ്തത് നവാഗതനായ റോബി വര്‍ഗീസ് രാജ് ആയിരുന്നു. റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ രചന. ആദ്യദിനം മികച്ച പ്രേക്ഷകാഭിപ്രായവും ഓപണിംഗുമായി ആരംഭിച്ച ചിത്രം ഒരു മാസത്തിനിപ്പുറവും മികച്ച തിയറ്റര്‍ കൗണ്ടോടെയാണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ്…

Read More

സിനിമാ ടിക്കറ്റെടുക്കാൻ ‘എന്റെ ഷോ’ ആപ്പ്

തിരുവനന്തപുരം: സിനിമാ ടിക്കറ്റുകള്‍ ബുക്കു ചെയ്യുന്നതിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്പും വെബ്സൈറ്റും വരുന്നു. ‘എന്റെ ഷോ’ എന്നാണ് പേര്. പരീക്ഷണാടിസ്ഥാനത്തില്‍ കെഎസ്എഫ്ഡിസിയുടെ 16 തിയേറ്ററുകളില്‍ ‘എന്റെ ഷോ’ വഴിയുള്ള ടിക്കറ്റ് വിതരണം ഉടൻ തുടങ്ങും. ജനുവരിയോടെ കേരളത്തിലെ എല്ലാ തിയേറ്ററുകളെയും ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാക്കാനാണ് ഉദ്ദേശം. സാധാരണ സിനിമാ ടിക്കറ്റ് ബുക്കിങ് ആപ്പുകളെയും വെബ്സൈറ്റുകളെയും പോലെയാണ് ഇതിന്റെയും പ്രവര്‍ത്തനം. ഒരു ടിക്കറ്റിന് ഒന്നര രൂപ മാത്രമേ അധികമായി നല്‍കേണ്ടതുള്ളൂ. ടിക്കറ്റ് വിതരണം ‘എന്റെ ഷോ’യിലൂടെയാക്കുന്നതോടെ എത്ര…

Read More

മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ ദി കോർ’ നവംബർ 23 മുതൽ തീയറ്ററുകളി

മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും നായികാനായകന്മാരാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘കാതൽ ദി കോർ’. ചിത്രത്തിന്റെ അന്നൗൺസ്മെന്റ് വന്നത് മുതൽ പ്രേക്ഷകശ്രദ്ധ നേടിയ ഒരു സിനിമയാണിത്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. നവംബർ 23 മുതൽ ചിത്രം തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ സിനിമ ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ‘കണ്ണൂർ സ്‌ക്വാഡ്’ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ…

Read More

അവരെ തിയേറ്റർ പരിസരത്ത് കയറ്റില്ല; സിനിമ റിവ്യൂ കേസിൽ ഹൈക്കോടതിക്ക് നന്ദി പറഞ്ഞ് നിർമാതാക്കൾ

കൊച്ചി: തിയേറ്ററുകളിലുള്ള സിനിമകളെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിർമാതാക്കൾ. തോന്നിയത് പോലെ റിവ്യു നടത്തുന്നവർ സിനിമ വ്യവസായത്തെ തകർക്കുന്നുവെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ പറഞ്ഞു.  ഭാര്യയുടെ കെട്ടുതാലി പണയം വച്ചുവരെ സിനിമ എടുത്തവർ ഉണ്ട്‌. എന്ത് തോന്നിവാസവും വിളിച്ചു പറയണമെങ്കിൽ വേറെ വല്ല പണിക്കും പോയാൽ പോരെ എന്നും ജി.സുരേഷ് കുമാർ ചോദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ തോന്നിവാസം പറയലാണോ എന്നും സുരേഷ് കുമാർ ചോദിച്ചു. ഇത്തരത്തിൽ മോശം…

Read More

ടർബോ: വൈശാഖ് ചിത്രത്തിൽ മമ്മൂട്ടി നായകൻ, രചന മിഥുൻ മാനുവൽ തോമസ്

മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത് നിർമാണ സംരംഭത്തിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സിനിമ സംവിധാനം ചെയ്യും. മിഥുൻ മാനുവൽ തോമസാണ് രചന. വിജയദശമി ദിനത്തിൽ ചിത്രീകരണത്തിനു തുടക്കമാകും. ‘ടർബോ പീറ്റർ’ എന്ന പേരിൽ മിഥുൻ മാനുവൽ തോമസ് ഒരു ചിത്രം വളരെ വർഷങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതുതന്നെയാണോ ‘ടർബോ’ എന്ന പേരിൽ ഇറങ്ങുന്നത് എന്ന് വ്യക്തമല്ല. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും ഓവർസീസ് റീലീസ്…

Read More

ഒറ്റമരം
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ഒറ്റമരം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. വിവാഹം കഴിഞ്ഞ് ഭാര്യയും ഭർത്താവും രണ്ടു ധ്രുവങ്ങളിൽ എന്നപോലെ കഴിഞ്ഞാലോ….ബിനോയ്‌ വേളൂർ സംവിധാനം ചെയ്യുന്ന ഒറ്റമരം എന്ന സിനിമ ആ കഥ പറയുന്നു….കോട്ടയത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ഈ സിനിമ യുടെ സെൻസറിങ് കഴിഞ്ഞു. U സർട്ടിഫിക്കറ്റ് നേടിയ ഈചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇക്കഴിഞ്ഞ ദിവസം ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു റിലീസ് ചെയ്തു.നടൻ സോമു മാത്യു, ക്യാമറ മാൻ രാജേഷ് പീറ്റർ, അസോസിയേറ്റ് ഡയറക്ടർ…

Read More

ഐഎഫ്കെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്ന് രണ്ട് സിനിമകൾ

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്ന് രണ്ട് സിനിമകൾ തിരഞ്ഞെടുത്തു. ഡോൺ പാലത്തറയുടെ ‘ഫാമിലി’, നവാഗത സംവിധായകൻ ഫാസിൽ റസാഖിന്റെ ‘തടവ്’ എന്നീ സിനിമകളാണ് അന്താരാഷ്ട്ര വിഭാഗത്തിലെ മത്സരത്തിനായി തിരഞ്ഞെടുത്തത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് എട്ടു നവാഗത സംവിധായകരുടേതും രണ്ടു വനിത സംവിധായകരുടെയും 12 സിനിമകൾ തിരഞ്ഞെടുത്തിട്ടുണ്ട്. നവാഗത സംവിധായകരായ ആനന്ദ് ഏകർഷിയുടെ ‘ആട്ടം’, ശാലിനി ഉഷാദേവിയുടെ ‘എന്നെന്നും’, കെ. റിനോഷിന്റെ ‘ഫൈവ് ഫസ്റ്റ് ഡേറ്റ്സ്’, വി. ശരത്കുമാറിന്റെ ‘നീലമുടി’, ഗഗൻദേവിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial