ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ ബ്ലോക്ക്ബസ്റ്റര്‍ ‘ദൃശ്യം’ ഫ്രാഞ്ചൈസ് ഹോളിവുഡിലേക്ക്
ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ ബ്ലോക്ക്ബസ്റ്റര്‍ ‘ദൃശ്യം’ ഫ്രാഞ്ചൈസ് ഹോളിവുഡിലേക്ക്. ഇന്ത്യയിലും ചൈനയിലും ഗംഭീര സ്വീകാര്യത ലഭിച്ച ചിത്രത്തിന് ഇപ്പോള്‍ ഹോളിവുഡിലും ആവശ്യക്കാരുണ്ട്. കൊറിയന്‍ റീമേയ്ക്കിന് ശേഷം ‘ദൃശ്യം’ ഹോളിവുഡില്‍ നിര്‍മ്മിക്കുന്നതിന് പനോരമ സ്റ്റുഡിയോസ് ഗള്‍ഫ് സ്ട്രീം പിക്ചേഴ്സും JOAT ഫിലിംസിനും കൈ കൊടുത്തിരിക്കുകയാണ്. ‘ദൃശ്യത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ അന്താരാഷ്ട്ര റീമേക്ക് അവകാശം യഥാര്‍ത്ഥ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസില്‍ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ചിത്രം യുഎസിലും കൊറിയയിലും സ്പാനിഷ് ഭാഷാ പതിപ്പിനായി ഒരുങ്ങികൊണ്ടിരിക്കുകയാണ്….

