ചെരുപ്പിനുള്ളിൽ സ്വർണം ഒളിപ്പിച്ചു; കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങി; പക്ഷേ പോലീസിന്റെ വലയിൽ കുടുങ്ങി
മലപ്പുറം: ചെരുപ്പുനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി കോഴിക്കോട് സ്വദേശിയെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പിടികൂടി. 28 ലക്ഷം രൂപയോളം വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് അനസ് ആണ് അറസ്റ്റിലായത്. കരിപ്പൂരിൽ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വർണക്കടത്ത് കേസാണിത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് സ്വർണം പിടിച്ചെടുത്തത്. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്‍പ്രസിൽ എത്തിയതാണ് മുഹമ്മദ് അനസ്. കസ്റ്റംസിനെ…

