എസ്എസ്എല്‍സി പരീക്ഷ നാളെ മുതൽ; മൂല്യ നിര്‍ണ്ണയം ഏപ്രില്‍ 3 മുതല്‍ 20 വരെ

തിരുവനന്തപുരം :ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ നാളെ (മാര്‍ച്ച് 4) മുതല്‍. എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി ,എഎച്ച്എല്‍സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളില്‍ നടക്കും. ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാര്‍ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ എഴുതും. 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 2,55,360 കുട്ടികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും. ഗള്‍ഫ് മേഖലയില്‍…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തുവിട്ടു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 12 സീറ്റുകളിലേക്കുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്. തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർആറ്റിങ്ങൽ – വി. മുരളീധരൻപത്തനംതിട്ട – അനിൽ കെ ആന്റണിആലപ്പുഴ – ശോഭ സുരേന്ദ്രൻതൃശൂർ – സുരേഷ് ഗോപിപാലക്കാട് – സി.കൃഷ്ണകുമാർവടകര – പ്രഫുൽ കൃഷ്മലപ്പുറം – ഡോ. അബ്ദുൾ സലാംപൊന്നാനി – നിവേദിത സുബ്രഹ്‌മണ്യൻകോഴിക്കോട് – എം ടി…

Read More

‘പ്രസംഗം കേള്‍ക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിന് വന്നു’; സമരാഗ്നി വേദിയില്‍ രോഷാകുലനായി സുധാകരന്‍

തിരുവനന്തപുരം: കോൺ​ഗ്രസിന്റെ സമരാഗ്നി ജാഥയുടെ സമാപന വേദിയിൽ പ്രവർത്തകരോട് രോഷാകുലനായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സമാപന സമ്മേളനത്തിനെത്തിയ പ്രവർത്തകർ നേരത്തേ പിരിഞ്ഞുപോയതാണ് സുധാകരനെ ചൊടിപ്പിച്ചത്. ഇതോടെ പ്രവർത്തകരെ ശാസിച്ച് കെപിസിസി പ്രസിഡന്റ് രം​ഗത്തെത്തുകയായിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ സുധാകരനെ തിരുത്തി പ്രതിപക്ഷ നേതാവും രം​ഗത്തെത്തി. മുഴുവൻ സമയം പ്രസംഗം കേൾക്കാൻ പറ്റില്ലെങ്കിൽ എന്തിന് വന്നുവെന്നായിരുന്നു പ്രവർത്തകരോട് സുധാകരൻറെ ചോദ്യം. ലക്ഷകണക്കിന് രൂപ മുടക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. രണ്ട് പേർ സംസാരിച്ച് കഴിഞ്ഞ് ആളുകൾ പോവുകയാണെന്നും അദ്ദേഹം വിമർശിച്ചു….

Read More

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് ഒന്നു വരെ നീട്ടി

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് ഒന്നു വരെ നീട്ടി. ഈ മാസത്തെ റേഷൻ നാളെ (വെള്ളി) കൂടി വാങ്ങാം. റേഷൻ വ്യാപാരികൾക്ക് സ്റ്റോക്ക് അപ്ഡേഷനായി അനുവദിക്കുന്ന അവധി മാർച്ച് രണ്ടിനായിരിക്കും. അതിനാല്‍ ശനിയാഴ്ച റേഷൻകടകൾ അവധി ആയിരിക്കും. റേഷൻ വ്യാപാരി സംഘടനകളുമായി ചർച്ച നടത്തിയ മന്ത്രി ജി.ആർ. അനിൽ റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. റേഷൻ വ്യാപാരികളുടെ വേതനപാക്കേജ് പരിഷ്കരിക്കാൻ തയ്യാറെന്ന് മന്ത്രി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മാറുംവരെ സാവകാശം വേണമെന്ന്…

Read More

സർക്കാറിന് തിരിച്ചടി; ഗവർണർ അയച്ച മൂന്നു ബില്ലുകൾ തടഞ്ഞുവെച്ച് രാഷ്ട്രപതി

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കി ഗവർണർ രാഷ്ട്രപതിയുടെ പരിഗണനക്കായി അയച്ച മൂന്നു യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലുകൾക്ക് അനുമതി നൽകിയില്ല. ഏഴ് ബില്ലുകളിൽ ഒന്നിന് മാത്രമാണ് രാഷ്ട്രപി അംഗീകാരം നൽകിയത്. മറ്റ് മൂന്ന് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. ഗവർണറെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഒഴിവാക്കുന്ന കേരള യൂണിവേഴ്‌സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ (ഭേദഗതി 2) 2022, വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി വിപുലീകരിക്കുന്നതിനുള്ള യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2022, സർവകലാശാലാ ട്രിബ്യൂണൽ നിയമനം സംബന്ധിച്ച…

Read More

പി ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചകേസ്; എട്ട് പ്രതികളെ കോടതി വെറുതെ വിട്ടു

കൊച്ചി : സിപിഐഎം നേതാവ് പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളിൽ ഒരാളൊഴികെ മറ്റെല്ലാവരെയും വെറുതെ വിട്ടു. എട്ട് പ്രതികളെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. പ്രതികളും സർക്കാരും സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ജസ്റ്റിസ് പദ്മരാജനാണ് വിധി പറഞ്ഞത്. ആർ എസ് എസ് ജില്ലാ, താലൂക്ക് കാര്യവാഹക് ഉൾപ്പെടെയുളളവരായിരുന്നു കേസിലെ പ്രതികൾ. ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി (4),എളംതോട്ടത്തിൽ മനോജ്,കുനിയിൽ സനൂബ്,…

Read More

കാര്യവട്ടത്തെ അസ്ഥികൂടം പുരുഷന്റേത്, വാട്ടർ ടാങ്കിൽ ടൈയും കണ്ണടയും ബാഗും

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ പഴയ വാട്ടർ ടാങ്കിൽ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്റേത് എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. വാട്ടർ ടാങ്കിൽ നിന്ന് പാന്റ്, ഷർട്ട്, തൊപ്പി, ടൈ, കണ്ണട, ബാഗ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. തൂങ്ങി മരണമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിശദമായ അന്വേഷണത്തിൽ മാത്രമേ മരണകാരണം വ്യക്തമാകുള്ളൂ എന്നും പൊലീസ് പറയുന്നു. ഇന്നലെ വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഫൊറൻസിക് സംഘം പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സാന്നിധ്യത്തിൽ വാട്ടർ ടാങ്കിൽ പരിശോധന നടത്തി മഹസർ തയ്യാറാക്കി. പരിശോധനയിലാണ് അസ്ഥികൂടം…

Read More

സമരാഗ്നിക്ക് ഇന്ന് സമാപനം; സച്ചിൻ പൈലറ്റും തെലുങ്കാന മുഖ്യമന്ത്രിയും പങ്കെടുക്കും.

തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്നിക്ക് ഇന്ന് തലസ്ഥാനത്ത് സമാപനം. സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ദേവന്ദ റെഡ്ഡിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻചാണ്ടി നഗറിലാണ് സമാപന സമ്മേളനം. പരിപാടിയിൽ എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും മുഖ്യാതിഥിയാകും. ഫെബ്രുവരി ഒൻപതിന് കാസർകോട് നിന്നാണ് കോൺഗ്രസിന്റെ സമരാഗ്നിക്ക് തുടക്കം കുറിച്ചത്. ലോക്സഭ തെരഞ്ഞെടുക്കുന്നതിന് മുൻ പാർട്ടിയെ സജ്ജമാക്കുന്നതിനൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ കൂടിയായിരുന്നു യാത്ര. സമരാഗ്നിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാളയം മുതൽ പുത്തരിക്കണ്ടം മൈതാനം…

Read More

വനിതാ ഡോക്ടറുടെ മുഖത്തടിച്ചു; ഉറക്കക്കുറവിന് ചികിത്സക്കെത്തിയ ബിജെപി പഞ്ചായത്തംഗം അറസ്റ്റില്‍

തൃശൂര്‍: വനിതാ ഡോക്ടറുടെ മുഖത്തടിച്ച ബി.ജെപി വാർഡ് മെമ്പർ അറസ്റ്റിൽ. പടിയൂര്‍ പഞ്ചായത്തംഗമായ ശ്രീജിത്ത് മണ്ണായൽ ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്. പൊറത്തിശ്ശേരി ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ ആണ് ഇയാൾ മർദിച്ചത്. ബുധനാഴ്ച രാവിലെയാണ് അതിക്രമമുണ്ടായത്. ഉറക്കക്കുറവിന് ചികിത്സ തേടിയാണ് ശ്രീജിത്ത് ആരോഗ്യകേന്ദ്രത്തില്‍ എത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഡോക്ടറെ കാണാനായി ഒ.പി.യില്‍ കയറിയ പ്രതി ഡോക്ടറുമായി സംസാരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായി. ഇതിനുപിന്നാലെ വനിതാ ഡോക്ടറുടെ മുഖത്തടിച്ചെന്നാണ് പരാതി. ആശുപത്രി ജീവനക്കാരാണ് പ്രതിയെ പിടിച്ചുവെച്ച് പൊലീസിന്…

Read More

കാര്യവട്ടം ക്യാമ്പസിലെ പഴയ ടാങ്കിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം

കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കാര്യവട്ടം ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പഴയ വാട്ടര്‍ ടാങ്കിനുള്ളിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. കഴക്കൂട്ടം പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി പരിശോധന തുടരുന്നു. ക്യാമ്പസിലെ ജീവനക്കാരാണ് ആദ്യം അസ്ഥികൂടം കണ്ടത്. ഇതേ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പഴയ ടാങ്കിനുള്ളില്‍ ഏകദേശം 15 അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വർഷങ്ങൾക്ക് മുൻപ് വാട്ടർ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial