കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ അടച്ചിട്ട കടമുറിയിൽ കണ്ടത് മനുഷ്യന്റെ തലയോട്ടി; പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

വടകര: കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറി പൊളിച്ചു നീക്കുന്നതിനിടെ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ദേശീയപാതാ നിര്‍മ്മാണത്തിനായി കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ തലയോട്ടി കണ്ടത്. ഷട്ടര്‍ അടച്ച നിലയിലുള്ള കട ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നില്ല. പേപ്പര്‍, പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലാണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടമാണെന്ന് കരുതുന്നു. ചോമ്പാല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിവരുന്നു. റൂറല്‍ എസ്.പി എത്തിയശേഷം തുടര്‍ നടപടി സ്വീകരിച്ചു.

Read More

എഞ്ചിൻ വള്ളത്തിൽ പമ്പയാറ്റിൽ നിന്നും അനധികൃത മണലെടുപ്പ്; വിവരമറിഞ്ഞ പോലീസ് ബോട്ടിലെത്തി പിടികൂടി

ആലപ്പുഴ: എഞ്ചിൻ വള്ളത്തിലെത്തി പമ്പയാറ്റിൽ നിന്നും അനധികൃത്യമായി മണലെടുത്ത രണ്ടു പേർ ആറന്മുള പോലീസിന്റെ പിടിയിൽ. ആറന്മുളയിൽ നിന്നെത്തിയാണ് ഇവർ മണലെടുത്തത്. വിവരം അറിഞ്ഞ പൊലീസ് സംഘവും ബോട്ടിലെത്തിയാണ് മണലെടുപ്പുകാരെ അറസ്റ്റ് ചെയ്തത്. തൃക്കുന്നപ്പുഴ പല്ലന സ്വദേശി ബിനു (46), കരുവാറ്റ സ്വദേശി കണ്ണൻ (22) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ആറാട്ടുപുഴ കടവിന് സമീപം പമ്പയാറ്റിൽ മണൽ വാരുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലിസ് ബോട്ടിൽ നടത്തിയ പരിശോധനയിൽ ആണ് രണ്ട് പേരെ പിടികൂടിയത്….

Read More

75 രൂപയ്ക്ക് നാലുപേര്‍ക്ക് സിനിമ കാണാം; സര്‍ക്കാര്‍ ഒടിടിയില്‍ തുക കുറച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ ‘സി സ്പേസി’ൽ തുക കുറച്ചു. ഒരു സിനിമയ്ക്ക് 100 രൂപ എന്നത് 75 രൂപയാക്കി. 75 രൂപയ്ക്ക് നാലുപേർക്ക് സിനിമ കാണാം. നാല് യൂസർ ഐഡികളും അനുവദിക്കും. മൊബൈൽ, ലാപ്ടോപ്/ ഡെസ്ക്ടോപ് എന്നിവ തെരഞ്ഞെടുക്കാം. ചലച്ചിത്ര വികസന കോർപറേഷന്റെ നേതൃത്വത്തിലാണ് സി സ്പേസ് പ്രവർത്തനം ആരംഭിക്കുന്നത്. രാജ്യത്തെ ആദ്യ സർക്കാർ ഒടിടിയാണിത്. ആദ്യഘട്ടത്തിൽ 100 മണിക്കൂർ കണ്ടന്റ് തയ്യാറാക്കിയതായി ചലച്ചിത്ര വികസന കോർപറേഷൻ എംഡി കെ വി അബ്ദുൾ മാലിക്…

Read More

കളമശേരിയില്‍ കുഴിമന്തി കഴിച്ച പത്തുപേര്‍ക്ക് ഭക്ഷ്യവിഷബാധ, ആശുപത്രിയില്‍ 

കൊച്ചി: കളമശേരിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് പത്തുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാതിരാ കോഴി എന്ന ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത് എന്നാണ് റിപ്പോർട്ട്. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കുഴിമന്തി കഴിച്ചവർക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വയറിളക്കവും ഛർദ്ദിയുമാണ് അനുഭവപ്പെട്ടത്. പത്തുപേരും എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കളമശേരിയിലെ പാതിരാ കോഴി എന്ന ഹോട്ടലിൽ നിന്ന് രാത്രി ഭക്ഷണം കഴിച്ചതിന് ശേഷമാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്നാണ് ചികിത്സയിലുള്ളവർ പറയുന്നത്. ഇവരുടെ ആരുടെയും…

Read More

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; കൊച്ചിയിൽ റോഡ് ഷോ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പങ്കെടുക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തും. അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയും ആയിരുന്നു കേരളത്തിലുണ്ടാവുക. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിൽ റോഡ് ഷോ. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിൽ എത്തും. ക്ഷേത്ര ദർശനം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹ വിവാഹം എന്നീ പരിപാടികൾ. രാവിലെ പത്തു മണിയോടെ കൊച്ചിയിൽ തിരിച്ചെത്തും. കൊച്ചിയിൽ പാർട്ടി നേതൃ യോഗത്തിലും വിവിധ കേന്ദ്ര പദ്ധതിക ജനുവരി 3 ന് പ്രധാനമന്ത്രി കേരളത്തിലെത്തിയിരുന്നു. സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള പരിപാടിക്കായി…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; ‘സമരജ്വാല’യുമായി യൂത്ത് കോണ്‍ഗ്രസ്, സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാന്‍റ് ചെയ്തതിന് പിന്നാലെ “സമരജ്വാല” എന്ന പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചതായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മണിക്ക് സെക്രട്ടേറിയേറ്റ് മാർച്ചുണ്ടായിരിക്കുമെന്ന് അബിൻ അറിയിച്ചു. വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “സമരജ്വാല” എന്ന പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും അബിൻ…

Read More

ഒരേയൊരു ദാസേട്ടൻ; 84ന്റെ നിറവിൽ ഗന്ധർവ്വ ഗായകൻ

തിരുവനന്തപുരം: യേശുദാസിന് ഇന്ന് 84-ാം പിറന്നാൾ. മലയാളത്തിന്റെ ഗാനഗന്ധർവ്വൻ കെ.ജെ. മലയാളിയെ സംബന്ധിച്ചിടത്തോളം പാട്ടിന്റെ ആദ്യത്തെയും അവസാനത്തെയും യേശുദാസ് എന്ന നാമം. മഹിമയാർന്ന ആ സ്വരശുദ്ധി എത്രയോ തലമുറകളെ കീഴടക്കി ജൈത്രയാത്ര തുടരുകയാണ്. ഇന്നും യേശുദാസിന്റെ ഒരു പാട്ടുപോലും കേൾക്കാത്ത ഒരു ദിവസം പോലും മലയാളിക്ക് കടന്നുപോകില്ലെന്ന് നിസംശയം പറയാം. ശതാഭിഷിക്തനാകുന്ന അദ്ദേഹം യു.എസിലെ ടെക്സസിലുള്ള ഡാലസിലെ സ്വവസതിയിലാണ് ഇക്കുറി ജന്മദിനമാഘോഷിക്കുക. 1940 ജനുവരി 10ന് എറണാകുളത്തെ ഫോർട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന കരിയറിൽ…

Read More

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; റിമാന്റ് രണ്ടാഴ്ചത്തേയ്ക്ക്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രണ്ടാഴ്ചത്തേയ്ക്ക് കോടതി റിമാൻഡ് ചെയ്തു. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്കാണ് രാഹുലിനെ മാറ്റുന്നത്. സമരത്തിനിടെ സ്ത്രീകളെ മുന്നിൽ നിർത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു. ആക്രമണത്തിൽ രാഹുലിന് പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം നൽകിയാൽ അക്രമത്തിന് പ്രോത്സാഹനമാകും. വിഡിയോ ദൃശ്യങ്ങളിൽ രാഹുൽ നടത്തിയ അക്രമം വ്യക്തമാണെന്ന്…

Read More

നവകേരള സദസ്സ് പരാതികളിൽ അടിയന്തര ഇടപെടൽ നടത്തണം; വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള സദസ്സില്‍ ലഭിച്ച പരാതികളില്‍ അടിയന്തര ഇടപെടൽ നടത്തണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ തന്നെ ഉദ്യോഗസ്ഥലത്തിൽ തീർപ്പുകൽപ്പിച്ച വിഷയങ്ങളാണെങ്കിലും നവകേരള സദസ്സിൽ ലഭിച്ച പരാതികളിൽ വീണ്ടും പരിശോധന വേണമെന്നാണ് നിർദേശം. വകുപ്പ് സെക്രട്ടറിമാരോടാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മാസം 12നാണ് നവകേരള സദസ്സിലെ പരാതി പരിഹാരം വേഗത്തിലാക്കാൻ മുഖ്യമന്ത്രി വിളിച്ച വകുപ്പ് സെക്രട്ടറിമാരുടെ യോഗം നവകേരള സദസ്സ് കൊണ്ട് സർക്കാർ ഉദ്ദേശിച്ചത് ജനങ്ങള്‍ക്കുള്ള പരാതികള്‍ വേഗത്തില്‍ പരിഹരിക്കുകയായിരുന്നു. 140 മണ്ഡലങ്ങളിലൂടെയുള്ള യാത്രയില്‍…

Read More

രാഷ്ട്രപതിയിൽ നിന്ന് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി മലയാളി താരം മുരളി ശ്രീശങ്കര്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കര്‍. വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് പട്ടികയിലുള്ള ഏക മലയാളി താരമാണ് മുരളി ശ്രീശങ്കര്‍. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി. 26 കായികതാരങ്ങളാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial