വയനാട്ടിൽ പരിഭ്രാന്തി പരത്തുന്ന കരടി കോടതി വളപ്പിലും
സുൽത്താൻ ബത്തേരി: വയനാട്ടിൽ ദിവസങ്ങളായി പരിഭ്രാന്തി പരത്തുന്ന കരടി സുൽത്താൻബത്തേരി ടൗണിലും. ഇന്നലെ രാത്രി 11 മണിയോടെ ബത്തേരി കോടതി വളപ്പിലാണ് കരടിയെത്തിയത്. എതിർവശത്തുനിന്ന് എത്തിയ കരടി ദേശീയപാത മുറിച്ചുകടന്ന് കോടതി വളപ്പിലേക്ക് കടക്കുകയായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന യാത്രക്കാരാണ് കരടിയെ കണ്ടത്. തുടർന്ന് കോടതിയുടെ പിറകുവശത്തെ മതിൽ ചാടി കോളിയാടി ഭാഗത്തേക്ക് മാറിയെന്നാണ് വിവരം. സംഭവമറിഞ്ഞ് വനം വകുപ്പും പൊലീസും സ്ഥലത്തെത്തിയിരുന്നു. കോളിയാടി ഭാഗത്തും കരടിയെ കണ്ടതായി അഭ്യൂഹങ്ങളുണ്ട്. ജനവാസകേന്ദ്രത്തിലിറങ്ങി ദിവസങ്ങളായെങ്കിലും കരടിയിലെ ഇതുവരെ പിടികൂടാനായിട്ടില്ല….

