Headlines

കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിദ്യാര്‍ത്ഥി മണ്ഡലത്തില്‍ നിന്ന് നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശം സ്റ്റേ ചെയ്ത ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഇതിലൊന്ന്. എസ്എഫ്ഐ പ്രവര്‍ത്തകരാണ് ഹര്‍ജിക്കാര്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ പട്ടികയ്ക്ക് പുറത്തുനിന്ന് നിയമിച്ച ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. സര്‍വകലാശാല നല്‍കിയ പട്ടിക…

Read More

വീട്ടിലെ കിണറ്റിൽ ജയിൽ സൂപ്രണ്ടിന്റെ മൃതദേഹം; മരണം വിരമിക്കാൻ 4 മാസം മാത്രം അവശേഷിക്കെ

വിഴിഞ്ഞം: തിരുവനന്തപുരം സ്പെഷൽ സബ് ജയിൽ സൂപ്രണ്ടിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിനുള്ളിൽ കണ്ടെത്തി. വെങ്ങാനൂർ വെണ്ണിയൂർ പമ്പ് ഹൗസിനു സമീപം മാവറത്തല ‘സരസിൽ’ എം.സുരേന്ദ്രൻ (55) ആണ് മരിച്ചത്. വിരമിക്കാൻ 4 മാസമുള്ളപ്പോഴാണ് മരണം. ഏതാനും ദിവസങ്ങളായി സുരേന്ദ്രൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. അസ്വസ്ഥത മാറാത്തതിനാൽ ഇന്നലെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ തയാറെടുക്കുമ്പോഴാണ് സംഭവമെന്നും ബന്ധുക്കൾ അറിയിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരെത്തി പുറത്തെടുത്ത് ആശുപത്രിയിൽ…

Read More

കലാലയ രാഷ്ട്രീയ നിരോധനം: വിദ്യാർത്ഥി സംഘടനകൾക്കും സർക്കാരിനും നോട്ടീസ്

കൊച്ചി: ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അടിയന്തര നോട്ടീസ് അയക്കാനും ഉത്തരവായി. വിദ്യാര്‍ത്ഥി സംഘടനകളുടെ നിയമലംഘന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാവില്ലെങ്കില്‍ അവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഇതുമായി ബന്ധപ്പെട്ട വിവിധ കോടതി ഉത്തരവുകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍. പ്രകാശാണ് ഹര്‍ജി നല്‍കിയത്.

Read More

വീടിനു സമീപം പുല്ലിന് തീ പിടിച്ചു; അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ വൃദ്ധ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മംഗളൂരു: വീടിന് സമീപത്തെ പുല്ലിന് തീ പടർന്നത് അണയ്ക്കാൻ ശ്രമിച്ച വൃദ്ധ ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. കർണാടകയിലെ ബണ്ട്‍വാളിലാണ് ദാരുണ സംഭവമുണ്ടായത്. ക്രിസ്റ്റീൻ കാർലോ (70), ഭർത്താവ് ഗിൽബർട്ട് കാർലോ (79) എന്നിവരാണ് മരിച്ചത്. വൃദ്ധ ദമ്പതികളുടെ വീടിന് അടുത്തുള്ള കുന്നിൻ മുകളിൽ പുല്ലിന് തീപിടിക്കുകയായിരുന്നു. തീ അണയ്ക്കാൻ കുന്നിൻ മുകളിൽ കയറിയ ഇരുവരും തീയിൽ അകപ്പെട്ടു. തീ സമീപ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനാണ് ഇവർ സാഹസികതക്ക് തയ്യാറായത്. ഇതിനിടയിൽ തീ ഇവരുടെ മേൽ പടരുകയായിരുന്നു. അയൽവാസികൾ എത്തിയപ്പോഴേക്കും…

Read More

വിദ്യാർത്ഥിയെ സ്കൂളിലെ എൻസിസി റൂമിൽ വച്ച് ഉപദ്രവിച്ചു; അധ്യാപകന് പോക്സോ കേസിൽ 15 വർഷം തടവും പിഴയും

തൃശൂർ: സ്കൂൾ വിദ്യാർഥിയെ ഉപദ്രവിച്ച കേസിൽ പോക്സോ നിയമ പ്രകാരം അധ്യാപകന് 15 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ. ജില്ലയിലെ ഒരു സ്കൂളിൽ അധ്യാപകനായ എളനാട് നീളംപള്ളിയാൽ ഗോപകുമാർ (57)ആണ് ശിക്ഷിക്കപ്പെട്ടത്. ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് ആണ് ശിക്ഷിച്ചത്. 3 വകുപ്പുകളിൽ 5 വർഷം വീതമാണ് ശിക്ഷ. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. 2020 ജനുവരി 23ന് ആണ് കേസിനാസ്പദമായ സംഭവം. പിടിഎ യോഗത്തിന് രക്ഷിതാവ് എത്താത്തതിനെക്കുറിച്ച് ചോദിക്കാൻ ഏഴാം ക്ലാസിൽ…

Read More

രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വിൽപനക്കാരിയെ ഏൽപ്പിച്ച് അമ്മ കടന്നുകളഞ്ഞു; സംഭവം പാലക്കാട്

പാലക്കാട്: പിഞ്ചുകുഞ്ഞിനെ ലോട്ടറിക്കാരിയെ ഏൽപ്പിച്ച് അമ്മ കടന്നുകളഞ്ഞു. പാലക്കാട് കൂട്ട്പാതയിലാണ് സംഭവം. കുഞ്ഞിന് രണ്ട് മാസം മാത്രമാണ് പ്രായം. കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. അസം സ്വദേശികളുടേതാണ് കുഞ്ഞെന്നാണ് വിവരം. അച്ഛൻ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കു‌ഞ്ഞിനെ മറ്റൊരാൾക്ക് നൽകി അമ്മ കടന്നുകളഞ്ഞത്. ഇവരെ കണ്ടെത്താനായിട്ടില്ല.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; അധ്യാപകനെതിരെ പോക്സോ കേസെടുത്ത് പൊലീസ്

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഒമ്പതാം ക്ലാസ്സുകാരിയായ പെൺകുട്ടി ചികിത്സ തേടിയിരുന്നു. ഇതിനെ തുടർന്ന് ആശുപത്രിയിലെ ഡോക്ടറോടാണ് പൊലീസിനെയും ചൈൽഡ് ഹെല്പ് ലൈനെയും വിവരമറിയിച്ചത്. കോഴിക്കോട് പെരുവണ്ണാമൂഴി പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അധ്യാപകനെതീരെ കേസ് എടുക്കുകയായിരുന്നു. പ്രതി ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം

Read More

നിയമസഭയിൽ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: കേരളാ നിയമസഭയിൽ ഗവർണ്ണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് തുടക്കമാകും. നയം പറയാൻ മടിച്ച ഗവർണ്ണർക്കെതിരെ ഭരണപക്ഷം കടുപ്പിക്കും. ക്ഷേമപെൻഷൻ കുടിശ്ശിക മുതൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആർഒസി റിപ്പോർട്ട് വരെ അടിയന്തിര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.നയപ്രഖ്യാപനം വെട്ടിച്ചുരുക്കി സർക്കാറിനെ ഗവർണ്ണർ ഞെട്ടിച്ചായിരുന്നു സഭാ സമ്മേളനത്തിൻ്റെ തുടക്കം. ഒന്നര മിനുട്ടിലെ പ്രസംഗ വിവാദം പിന്നിട്ട് ഗവർണ്ണറുടെ രണ്ട് മണിക്കൂർ നിലമേൽ പ്രതിഷേധവും കഴിഞ്ഞ് സിആർപിഎഫിൻ്റെ വരവ് വരെയെത്തിയ നാടകീയ സംഭവങ്ങൾക്ക് കഴിഞ്ഞ…

Read More

17 പേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതോടെ പ്രതിഷേധം അവസാനിപ്പിച്ച് ഗവർണർ

എന്നതടക്കം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമ്പതിലധികം പേരുണ്ടായിരുന്നു എന്നത് നേരിൽ കണ്ടതാണെന്നും എന്നാൽ 17 പേർക്കെതിരെ കേസെടുത്തത് തൽക്കാലം അംഗീകരിക്കുകയാണെന്നും ഗവർണർ പറഞ്ഞു. പൊലീസുകാരാണ് പ്രകടനക്കാരെ നിരത്തിൽ എത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും പൊലീസ് തന്നെ നിയമം ലംഘിക്കുകയാണെന്നും ഗവർണർ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയോട് പരാതിപ്പെട്ട ഗവർണർ, പ്രധാനമന്ത്രിയെ വിളിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Read More

റോഡിൽ കസേരയിട്ടിരുന്ന് ഗവർണറുടെ പ്രതിഷേധം ഒരു മണിക്കൂർ പിന്നിടുന്നു

തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ റോഡിലിറങ്ങിയ ഗവർണറുടെ പ്രതിഷേധം ഒരു മണിക്കൂർ പിന്നിടുന്നു. പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കാറിൽ നിന്നിറങ്ങിയ ​ഗവർണർ ഇപ്പോഴും റോഡരികിൽ തന്നെ ഇരിക്കുന്നത് തുടരുകയാണ്. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ​ഗവർണർ ചോദിച്ചു. പ്രവർത്തകർക്കു നേരെ ഗവർണർ ക്ഷുഭിതനായി നടന്നെത്തി. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തിൽ തിരിച്ചുകയറാൻ കൂട്ടാക്കാതെ ഗവർണർ ഏറെനേരമായി റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിലിരുന്ന് പ്രതിഷേധിക്കുകയാണ്. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial