Headlines

കെഎസ്‌ആർടിസിക്ക്‌ ധനസഹായം; 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. 9 മാസത്തിനുള്ളിൽ 1,380 കോടിയാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചത്‌. കഴിഞ്ഞ മാസം 121 കോടി രൂപ നൽകിയിരുന്നു. ഈ വർഷത്തെ ബജറ്റ്‌ വകയിരുത്തിയിട്ടുള്ളത്‌ 900 കോടിയാണ്‌. രണ്ടാം പിണറായി സർക്കാർ 5084 കോടി രൂപ കെഎസ്‌ആർടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 10,020 കോടി രൂപയാണെന്നും…

Read More

മകരവിളക്കിന് തയ്യാറെടുത്ത് ശബരിമല; തീര്‍ഥാടക തിരക്ക് തുടരുന്നു

ശബരിമല മകരവിളക്കിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ തീര്‍ഥാടക തിരക്ക് തുടരുന്നു. ശബരിമലയില്‍ ഇന്നലെ 95000 പേര്‍ ദര്‍ശനം നടത്തി. മണിക്കൂറില്‍ 4300 പേര്‍ മലചവിട്ടുന്നു. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം 5 മണിക്ക് പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. ജനുവരി 14 ന് ഉഷ പൂജക്ക് ശേഷം ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലര്‍ച്ചെ 2 മണിക്ക് തിരുനടതുറക്കും. 2.46 ന് മകരസംക്രമ പൂജയും നെയ്യഭിഷേകും നടക്കും. പതിവുപൂജകള്‍ക്കുശേഷം അന്ന് വൈകീട്ട്…

Read More

വിദ്യാർഥികളുടെ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

തൃശൂർ: കൊരട്ടിയിൽ അധ്യാപിക യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. രമ്യ ജോസ് (41) ആണ് മരിച്ചത്. എൽഎഫ്സ‌ി എച്എസ്എസിലെ പ്ലസ് ടു സയൻസ് ക്ലാസുകൾ അവസാനിച്ചതിനെ തുടർന്നു വിദ്യാർഥികൾക്ക് നൽകിയ യാത്രയയപ്പ് യോഗത്തിൽ പ്രസം ഗിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ജീവിതത്തിൽ ശരിയും തെറ്റും സ്വയം കണ്ടെത്താൻ നിങ്ങൾക്ക് കഴിയണം. തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. ആരും ചിലപ്പോൾ തിരുത്താനുണ്ടായേക്കില്ല. ജീവിതത്തിൽ മാതാപിതാക്കളുടേയും ഗുരുക്കൻമാരുടേയും കണ്ണീരു വീഴ്ത്താൻ ഇടവരുത്തരുത്. അവസാനമായി തനിക്ക് ഇക്കാര്യമാണ് പറയാനുള്ളത്. രമ്യ തന്റെ…

Read More

നിലമ്പൂരിൽ വീണ്ടും കരടിയിറങ്ങി; ഒരു മാസമായി ശല്യം രൂക്ഷമെന്ന് നാട്ടുകാർ

മലപ്പുറം: മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്ത് പതിവായി പ്രദേശത്തിറങ്ങി ഭീതിപരത്തുന്ന കരടി വീണ്ടും വന്നെന്ന് പ്രദേശവാസികള്‍. ഇന്നലെ രാത്രി 11 ഓടെയാണ് ഒരു യാത്രക്കാരന്‍ കരടിയെ കണ്ടത്. റബ്ബര്‍ തോട്ടങ്ങളില്‍ വ്യാപകമായ തേന്‍ കൃഷി ചെയ്യുന്ന പ്രദേശമാണിത്. ഇവിടെ എത്തുന്ന കരടി ഓരോ തവണയും തേന്‍ പെട്ടികള്‍ വ്യാപകമായി നശിപ്പിക്കാറാണുള്ളത്. ഒരു മാസമായി പ്രദേശത്ത് കരടി ശല്യമുണ്ട്. തേന്‍ പെട്ടികള്‍ തകര്‍ത്തശേഷം തേന്‍ കുടിച്ചശേഷമാണ് കരടി സ്ഥലത്തുനിന്നും പോകാറുള്ളത്. പലപ്പോഴായി കരടി ഇറങ്ങി കൃഷിനാശമുണ്ടാക്കുന്നതും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. കരടിയിറങ്ങിയ…

Read More

‘സംഘിഖാൻ, നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നില്ല’- ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കറുത്ത ബാനർ

തൊടുപുഴ: ഇടുക്കിയിലെത്തുന്ന ഗവർണർആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കാനൊരുങ്ങി ജില്ലയിൽ എസ്എഫ്ഐ. അദ്ദേഹം വരുന്നതിനെതിരെ എസ്എഫ്ഐ പ്രതിഷേധ ബാനർ ഉയർത്തി. വെങ്ങാലൂർ ജങ്ഷനിൽ റോഡിനു കുറുകെയാണ് കറുത്ത കൂറ്റൻ ബാനർ എസ്എഫ്ഐ ഉയർത്തിയത്.’സംഘിഖാൻ നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നില്ല’- എന്നാണ് ഇംഗ്ലീഷിലുള്ള ബാനറിലെ വാചകം. ഭൂ പതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഇന്ന് ഇടുക്കിയിൽ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ഹർത്താലിനിടെ ഗവർണർ ഇന്ന് ജില്ലയിൽ എത്തുന്നുണ്ട്….

Read More

‘സംഘിഖാൻ, നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നില്ല’- ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കറുത്ത ബാനർ

തൊടുപുഴ: ഇടുക്കിയിലെത്തുന്ന ഗവർണർആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കാനൊരുങ്ങി ജില്ലയിൽ എസ്എഫ്ഐ. അദ്ദേഹം വരുന്നതിനെതിരെ എസ്എഫ്ഐ പ്രതിഷേധ ബാനർ ഉയർത്തി. വെങ്ങാലൂർ ജങ്ഷനിൽ റോഡിനു കുറുകെയാണ് കറുത്ത കൂറ്റൻ ബാനർ എസ്എഫ്ഐ ഉയർത്തിയത്.’സംഘിഖാൻ നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നില്ല’- എന്നാണ് ഇംഗ്ലീഷിലുള്ള ബാനറിലെ വാചകം. ഭൂ പതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഇന്ന് ഇടുക്കിയിൽ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ഹർത്താലിനിടെ ഗവർണർ ഇന്ന് ജില്ലയിൽ എത്തുന്നുണ്ട്….

Read More

സെക്രട്ടറിയേറ്റ് മാർച്ച് അക്രമക്കേസ്‌; യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തില്‍ അറസ്റ്റിൽ

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തില്‍ അറസ്റ്റിൽ. സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിൽ ആണ് അറസ്റ്റ്. പത്തനംതിട്ടയിൽ നിന്നുമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കന്റോൺമെൻറ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട അടൂരില്‍ വച്ചാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന്റെ അറസ്റ്റിനു പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. അറസ്റ്റ് നടപടികൾ പൂർത്തിയായിട്ടില്ല. പൊലീസ് സംഘം രാഹുലിന്റെ വീട്ടിൽ തുടരുന്നുവെന്നാണ് വിവരം. നവകേരള യാത്രയ്ക്കിടെ ഡിവൈഎഫ്ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ…

Read More

‘വടക്കേ ഇന്ത്യ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന യുദ്ധക്കളം; രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടും’ – ബിനോയ് വിശ്വം

തിരുവനന്തപുരം: രാഹുൽ ഗാന്ധി ബിജെപി ഒരിക്കലും ജയിക്കാത്ത കേരളത്തിൽ മത്സരിക്കുന്നത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ മത്സരത്തിലെ പ്രധാന യുദ്ധക്കളം വടക്കേ ഇന്ത്യയാണെന്നും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാമോ എന്നു കോൺഗ്രസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്തുന്നതു യാഥാർഥ്യബോധമില്ലാത്ത കോൺഗ്രസ് നിലപാടാണ്. കോൺഗ്രസിനു പഴയ പ്രതാപമില്ല എന്ന സത്യം അവർ തിരിച്ചറിയണം. സീറ്റ് വിഭജനത്തിൽ അത് ഓർമയുണ്ടാകണം. ഇന്ത്യ മുന്നണി യോഗത്തിൽ ഈ വിഷയം മുന്നോട്ടു…

Read More

ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം തമിഴ് പിന്നണി ഗായകൻ പി.കെ. വീരമണി ദാസന്

തിരുവനന്തപുരം ഈ വർഷത്തെ ഹരിവരാസനം പുരസ്ക്‌കാരം തമിഴ് പിന്നണി ഗായകൻ പി.കെ. വീരമണി ദാസന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ഈ മാസം 15നു രാവിലെ 8ന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ സമ്മാനിക്കും സർവമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. കല്ലും മുള്ളും കാലുക്ക് മെത്തെ, മണികണ്ഠ സ്വാമി, ഇരുമുടി, സ്വാമിമാരേ അയ്യപ്പന്മാരേ തുടങ്ങി 6000ത്തോളം ഭക്തി ഗാനങ്ങൾ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്

Read More

ഗവര്‍ണറുടെ പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; എല്‍ഡിഎഫ് ഹര്‍ത്താലിനോട് സഹകരിക്കും

തൊടുപുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പങ്കെടുപ്പിച്ചു കൊണ്ട് നാളെ തൊടുപുഴയിൽ നടത്താൻ നിശ്ചയിച്ച പരിപാടിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. 1960ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെ ഇടുക്കി ജില്ലയിൽ എൽഡിഎഫ് നാളെ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി സമിതി നിലപാട് വ്യക്തമാക്കിയത്. ഗവർണറുടെ പരിപാടിയിൽ പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. കടകൾ അടച്ചിട്ട് എൽഡിഎഫിൻ്റെ ഹർത്താലിനോട് സഹകരിക്കും. കാൽനടയായി പരിപാടിക്കെത്തുന്ന പ്രവർത്തകരെ തടഞ്ഞാൽ അംഗീകരിക്കില്ലെന്നും വ്യാപാരി വ്യവസായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial