Headlines

ബസ് ഓടേണ്ട റൂട്ടാണ് എന്ന് തോന്നിയാൽ മോട്ടർ വാഹന വകുപ്പിനെ അറിയിക്കാം

കൊച്ചി: ബസ് ഓടേണ്ട റൂട്ടാണ് എന്ന്തോന്നിയാൽ ഇക്കാര്യം മോട്ടോർ വാഹനവകുപ്പിന് അറിയിക്കാൻ അവസരം. പുതിയ ബസ് റൂട്ടുകൾ സംബന്ധിച്ച് ജനങ്ങളിൽ നിന്ന് സമഗ്ര സർവേ നടത്താൻ ഒരുങ്ങുകയാണ് വാഹനവകുപ്പ്. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് അധികൃതർ സർവേ നടത്താൻ ഒരുങ്ങുന്നത്. ഇതുവരെ ബസ് ഓടാത്ത റൂട്ടുകളിലും സർവീസ് നിന്ന് പോയ റോഡുകളിലും പുതുതായി നിർമിച്ച റോഡുകളിലും തുടങ്ങേണ്ട ബസ് റൂട്ടുകൾ ജനങ്ങൾക്ക് സർവേയിലൂടെ നിർദേശിക്കാം. സൗകര്യമുള്ള എല്ലാ റോഡുകളിലും പൊതുഗതാഗത സൗകര്യം ലഭ്യമാക്കണമെന്നാണ് ഗതാഗതമന്ത്രിയുടെ…

Read More

പാലക്കാട് നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപി

പാലക്കാട്: പാലക്കാട് നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപി. നാളെ രാവിലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇതുവരെയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മിനി ബാബുവും, സിപിഐഎമ്മിനായി ഉഷാ രാമചന്ദ്രനും മത്സരിക്കും. അധ്യക്ഷ പ്രിയ അജയന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ്. കൂടുതല്‍ ഘടകങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയുള്ളുവെന്നാണ് ബിജെപി നേതൃത്വം അറിയിച്ചത്. ബിജെപി തുടര്‍ച്ചയായി ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭയാണ് പാലക്കാട്. അതേസമയം ബിജെപിയിലെ ഭിന്നത മുതലെടുക്കാനുളള നീക്കത്തിലാണ് യുഡിഎഫ്. അഴിമതിയും വികസനമുരടിപ്പും നിരന്തരം…

Read More

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് ശരിയാണോയെന്ന് കോണ്‍ഗ്രസ് ചിന്തിക്കണം; ബിനോയ് വിശ്വം

കോഴിക്കോട്: രാഹുല്‍ ഗാന്ധി പ്രധാന കളിക്കളം വിട്ട് കേരളത്തിലേക്ക് വരുന്നത് ശരിയാണോയെന്ന് കോണ്‍ഗ്രസ് ചിന്തിക്കണമെന്ന് ബിനോയ് വിശ്വം. ഉത്തരേന്ത്യയാണ് പ്രധാന കളിക്കളമെന്നും ബിനോയ് വിശ്വം കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ഓര്‍മ്മിപ്പിച്ചു. ബാബറി മസ്ജിദിന്റെ ശ്മശാന ഭൂമിയില്‍ കെട്ടി പൊക്കിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കുന്ന കാര്യത്തില്‍ നിലപാട് സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസിന് എന്തിനാണ് ചാഞ്ചാട്ടമെന്നും ബിനോയ് വിശ്വം ഉന്നയിച്ചു. കേരളത്തിലെ 20 സീറ്റുകളിലും ഇടതുപക്ഷം വിജയിക്കണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പിനായുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും…

Read More

രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ച ദിവസം ഗവർണർ ഇടുക്കിയിലേക്ക്; ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്

ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടിക്കെത്തുന്ന ജനുവരി 9ന് ഇടുക്കിയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് എൽഡിഎഫ്. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിക്ക് പങ്കെടുക്കുവാനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ അന്ന് ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു. അന്നേ ദിവസം തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നത് അംഗീകരിക്കാൻ ആവില്ലെന്നാണ് എൽഡിഎഫ് ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

എറണാകുളം ഡിസിസി പ്രസിഡന്റിനെ കയ്യേറ്റം ചെയ്തു; യൂത്ത് കോൺഗ്രസ് നേതാക്കളെ സസ്പെന്റ് ചെയ്തു

കൊച്ചി: എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കയ്യേറ്റം ചെയ്ത യൂത്ത് കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കി.യൂത്ത് കോൺഗ്രസ് തൃക്കാക്കര വെസ്റ്റ് മണ്ഡലം പി എം നഫാഫ്, നിസാമുദ്ദീൻ എന്നിവരെയാണ് പുറത്താക്കിയത്. ആറ് മാസത്തേക്കാണ് സസ്പെൻഷൻ. സംഘടനാ വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. തൃക്കാക്കരയിൽ എ ഐ ഗ്രൂപ്പുകൾ തമ്മിലുള്ള പോര് പരസ്യമാവുകയാണെന്ന് സൂചിപ്പിക്കുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുള്ള നടപടി. എ ഗ്രൂപ്പിലെ പ്രവർത്തകരാണ് ഡിസിസി ഓഫീസിലെത്തി ഡിസിസി അധ്യക്ഷന് നേരെ പ്രതിഷേധിച്ചത്. ഇതിന്…

Read More

പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു

പത്തനംത്തിട്ട: പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. ആളപായമില്ല, ഷോട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണം എന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ബസ് ഡിപ്പോക്ക് സമീപമാണ് പമ്പയില്‍ ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തീ വേഗത്തില്‍ അണച്ചു. 10 മിനിറ്റോളം ബസ് കത്തി. മുക്കാല്‍ ഭാഗത്തോളം സീറ്റുകളും കത്തി എരിഞ്ഞു. നിലക്കല്‍-പമ്പ ഷട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് തീ പിടിച്ചത്. വിഷയത്തില്‍ ഡിപിഒ അന്വേഷണത്തിന് ഉത്തരവിട്ടു.

Read More

വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം മേയ് മൂന്നിനകം പൂര്‍ത്തിയാക്കുമെന്ന് വി.എന്‍ വാസവന്‍

വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം മേയ് മൂന്നിനകം പൂര്‍ത്തിയാക്കുമെന്ന് തുറമുഖ മന്ത്രി വി.എന്‍ വാസവന്‍. ഡിസംബറില്‍ തുറമുഖം കമ്മിഷന്‍ ചെയ്യും. ആദ്യഘട്ടത്തിന് ആവശ്യമായ ശേഷിക്കുന്ന ക്രെയിനുകള്‍ മാര്‍ച്ച് മാസത്തില്‍ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. തുറമുഖത്തിന്റെ ചുറ്റുമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കം ഉടന്‍ പരിഹരിക്കും. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തുറമുഖ…

Read More

പ്രധാനമന്ത്രിയുടെ പരിപാടി; തേക്കിന്‍കാട് മൈതാനത്തെ ആല്‍മരച്ചില്ലകള്‍ മുറിച്ചതില്‍ വിശദീകരണം തേടി ഹൈക്കോടതി 

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂരിലെ പരിപാടിക്ക് വേണ്ടി തേക്കിൻകാട് മൈതാനത്തെ ആൽമരത്തിന്റെ ചില്ലകൾ മുറിച്ച സംഭവത്തിൽ ഹൈക്കോടതി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ വിശദീകരണം തേടി. മൈതാനവുമായി ബന്ധപ്പെട്ട മറ്റൊരു ഹർജി പരിഗണിക്കവേ ചില്ല മുറിച്ച ദൃശ്യങ്ങൾ കോടതി ദേവസ്വം ബോർഡ് അഭിഭാഷകന് കൈമാറി വിശദീകരണം തേടുകയായിരുന്നു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് ജി ശിരീഷും അടങ്ങിയ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്. മഹിളാമോർച്ചയുടെ സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബുധനാഴ്‌ച തേക്കിൻകാട് മൈതാനത്തെത്തിയത്. ഇതിനായി സൗകര്യമൊരുക്കാനായാണ്…

Read More

ടൂറിസ്റ്റ് ഡ്രൈവർമാർക്ക് ഹോട്ടലുകളിൽ വിശ്രമ സൗകര്യങ്ങൾ ഒരുക്കണം; ഉന്നതതല യോഗം ചേർന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ടൂറിസ്റ്റ് ഡ്രൈവർമാർക്ക് ഹോട്ടലുകളിൽ വിശ്രമ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യവുമായി ടൂറിസം വകുപ്പുമന്ത്രി പിഎ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുമുള്ള സൗകര്യങ്ങള്‍ ഹോട്ടലുകളില്‍ ഉണ്ടാകണം എന്നതാണ് ടൂറിസം വകുപ്പിന്റെ നിലപാട്. വിനോദ സഞ്ചാര വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഉടനെ തന്നെ കേരളത്തിലെ ടൂറിസ്റ്റ് ടാക്സി തൊഴിലാളികളുടെ പ്രശ്നം ഗൗരവത്തോടെ പരിഗണിക്കുകയും ഉന്നതതല യോഗം ചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. എന്നാല്‍, ചില ഇടങ്ങളില്‍ പ്രശ്നങ്ങൾ…

Read More

ആലപ്പുഴയിലെ പശുക്കൾക്ക് അജ്ഞാത രോ​ഗം; ഒരാഴ്ചക്കിടെ ചത്തുപോയത് മൂന്ന് പശുക്കൾ

ആലപ്പുഴ: ആലപ്പുഴയിലെ പശുക്കളെ അജ്ഞാത രോ​ഗം ബാധിച്ചു. ഹരിപ്പാട് താമല്ലാക്കൽ വടക്ക് സ്വദേശിനി ഭാമിനിയുടെ പശുക്കൾക്കാണ് രോഗം പിടിപ്പെട്ടത്. ഒരാഴ്ചക്കിടെ ഇവരുടെ മൂന്നു പശുക്കളാണ് ചത്തുപോയത്. മറ്റ് അഞ്ച് പശുക്കളെയും ഇതേ രോഗം ബാധിച്ചിരിക്കുകയാണ്. വയർ വീർത്ത് പശുക്കൾ ചത്തു വീഴുന്നുവെന്ന് ഉടമ വ്യക്തമാക്കുന്നു. പരിശോധന നടത്തിയിട്ട് റിപ്പോർട്ട് കിട്ടിയില്ലെന്നും ഇവർ വ്യക്തമാക്കി. പ്രദേശത്ത് മറ്റു പശുക്കൾക്കും ഇതേ രോഗലക്ഷണം കണ്ടുവരുന്നുണ്ട്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial