ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷണവില്‍പ്പന; തയ്യാറാക്കിയതിന്റെ തീയതിയും സമയവും രേഖപ്പെടുത്തണം: ഹൈക്കോടതി
കൊച്ചി: ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഭക്ഷണശാലകളില്‍ നിന്ന് നല്‍കുമ്പോള്‍ തയ്യാറാക്കിയ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. കൗണ്ടറിലൂടെയും പാഴ്‌സലായും നല്‍കുമ്പോള്‍ ഇക്കാര്യം കൃത്യമായി പാലിക്കണം. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ഇവ ഭക്ഷിക്കാന്‍ ഉപഭോക്താക്കളില്‍ അവബോധമുണ്ടാക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ഭക്ഷ്യവിഷബാധ മൂലം കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവനന്ദ മരിച്ച സംഭവത്തില്‍ മാതാവ് നല്‍കിയ…

