വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ഷെൻഹുവ-24 ഇന്ന് എത്തും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ഷെൻഹുവ-24 ഇന്ന് എത്തും. വിഴിഞ്ഞത്ത് എത്തുന്ന മൂന്നാമത്തെ ചരക്കു കപ്പലാണ് ഷെൻഹുവ-24. പുറംകടലിൽ നങ്കൂരമിട്ട കപ്പൽ രാവിലെയോടെ ബെർത്തിലേക്ക് അടുപ്പിക്കും. നവംബർ 10നാണ് ചൈനയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ആവശ്യമായ 6 യാർഡ് ക്രെയിനുകളുമായി ഷെൻഹുവ-24 യാത്ര തിരിച്ചത്. അടുത്തമാസം 15ഓടെ നാലാമത്തെ കപ്പൽ തീരത്ത് എത്തും. 32 ക്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ തുറമുഖത്തിന് ആവശ്യം വരുന്നത്.

Read More

സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി പത്ത് രൂപയ്ക്ക് കുപ്പിവെള്ളം 

തിരുവനന്തപുരം: റേഷൻ കടകളിലൂടെ കുപ്പിവെള്ളം വിൽക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ‘ഹില്ലി അക്വാ’ എന്ന പേരിലുള്ള കുപ്പിവെള്ളമാണ് റേഷൻകടകൾ വഴി വിൽപ്പനയ്ക്കെത്തുന്നത്. ജലസേചന വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ. ഒരുലിറ്റർ കുപ്പിവെള്ളത്തിന് പൊതുവിപണിയിൽ 20 രൂപയാണ് വില. ‘ഹില്ലി അക്വാ’ വെള്ളമാകട്ടെ നിലവിൽ പൊതുവിപണിയിൽ 15 രൂപ നിരക്കിലാണ് വിൽക്കുന്നത്. ഇതേ കുപ്പിവെള്ളം റേഷൻകടകൾ വഴി ഇനിമുതൽ 10 രൂപയ്ക്ക് ലഭിക്കും….

Read More

മറ്റപ്പള്ളിയിൽ പ്രതിഷേധം അവഗണിച്ച് വീണ്ടും കുന്നിടിക്കൽ; സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്ന് കരാറുകാരൻ

ആലപ്പുഴ: മറ്റപ്പള്ളിയിൽ ജനകീയ പ്രതിഷേധം അവഗണിച്ച് വീണ്ടും കുന്നിടിക്കൽ. കരാർ കമ്പനി ജീവനക്കാർ കുന്നിലെത്തി. ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച്  ടോറസ് ലോറികളിൽ നീക്കിത്തുടങ്ങി. മണ്ണെടുപ്പ് നിർത്തിവെക്കണമെന്ന സർവകക്ഷി യോഗ തീരുമാനം നിലൽക്കെയാണ് വീണ്ടും കുന്നിടിക്കൽ. തനിക്ക് ഒരു സ്റ്റോപ് മെമ്മോയും ലഭിച്ചിട്ടില്ലെന്ന് കരാറുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മണ്ണെടുക്കാനുള്ള കോടതി അനുമതി നിലവിലുണ്ട്. 16 നാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചത്. ചട്ടങ്ങൾ ലംഘിച്ചാണ് മണ്ണെടുപ്പെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കൂടി പങ്കെടുത്ത യോഗം വിലയിരുത്തിമണ്ണെടുപ്പ് നിരോധിച്ച്…

Read More

ആഘോഷങ്ങളിലെ ആൾക്കൂട്ടനിയന്ത്രണം: ക്യാംപസ് പരിപാടികൾക്കും ബാധകമാക്കിയേക്കും, പൊതുമാർഗ്ഗനിർദ്ദേശത്തിന് നീക്കം

തിരുവനന്തപുരം : നിശ്ചിത സമയത്തെ ആൾക്കൂട്ടനിയന്ത്രണത്തിൽ ഗുരുതരവീഴ്ച തുറന്നു കാട്ടപ്പെട്ടതോടെ ഓഡിറ്റോറിയങ്ങളിലെ പ്രവർത്തനങ്ങളിൽ പൊതുമാർഗ്ഗനിർദ്ദേശത്തിനാണ് സംസ്ഥാന സർക്കാർ നീക്കം. പൊലീസിനെ അറിയിക്കാതെ നടത്തിയ പരിപാടിയിൽ സംഘാടകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സർവ്വകലാശാലയും സമ്മതിക്കുന്നു. ശബരിമലയും തൃശൂർ പൂരവും ഉൾപ്പടെ സംസ്ഥാനത്തെ ഏറ്റവും വലിയ ആൾക്കൂട്ടമെത്തുന്ന ഇടങ്ങളിൽ കൃത്യമായ പൊലീസ് വിന്യാസം കാര്യങ്ങൾ എളുപ്പമാക്കുന്നുണ്ട്. എന്നാൽ, അടച്ചിട്ട ഇടങ്ങളിലും ഓഡിറ്റോറിയത്തിലും പൊതുമാർഗ്ഗനിർദ്ദേശത്തിന്‍റെ പ്രസക്തിയാണ് കുസാറ്റ് ദുരന്തം വഴിവയ്ക്കുന്നത്. കഴിഞ്ഞ മാസം കുസാറ്റിൽ നടന്ന മറ്റൊരു പരിപാടിയ്ക്കായി പൊലീസിനെ അറിയിച്ചിട്ടും എത്താത്തതിനാൽ,…

Read More

കണ്ണൂരിൽ 17 കാരി ഗർഭിണി ; പ്രതിശ്രുത വരനെതിരെ പോക്സോ കേസ്

കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച ശേഷം പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പ്രതിശ്രുത വരനെതിരെ പോലീസ് കേസെടുത്തു.പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ പരാതി പ്രകാരമാണ് കേസ്. എടക്കാട് സ്വദേശിയായ 26കാരനെതിരെ യാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂൺ മാസം 8നാണ് സ്റ്റേഷൻ പരിധിയിലെ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുമായി യുവാവിൻ്റെ വിവാഹനിശ്ചയം കഴിഞ്ഞത്.പെൺകുട്ടിക്ക് 18 വയസു തികഞ്ഞാൽ വിവാഹം നടത്താനായിരുന്നു കാരണവന്മാരുടെ തീരുമാനം. ഇതിനിടെ ഇരുവരും ശാരീരികമായി ബന്ധപ്പെടുകയും ഗർഭിണിയായതിനെ തുടർന്ന് പോലീസിൽ പരാതി…

Read More

കുസാറ്റ് അപകടത്തിൽ മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു; രണ്ട് പേരുടെ നില ഗുരുതരം, ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് മന്ത്രി ആർ ബിന്ദു, മൃതദേഹം ഇന്ന് കാമ്പസിൽ പൊതു ദർശനത്തിന് വയ്ക്കും

കൊച്ചി: കളമശ്ശേരി കുസാറ്റിലുണ്ടായ അപകടത്തിൽ മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു. ഇവരിൽ മൂന്നുപേർ വിദ്യാർത്ഥികളാണ്. നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത (21), കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി (21), കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ്‌ (20), പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ഇതിൽ ആൽവിൻ ഒഴികെയുള്ള മൂന്നു പേരും രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്. 72 പേർക്ക് പരുക്കേറ്റു. പരിക്കേറ്റവർ കളമശേരി മെഡിക്കൽ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. രണ്ടു…

Read More

കടുത്ത പ്രമേഹം, കാനത്തിന്റെ വലതു കാൽപാദം മുറിച്ച് മാറ്റി; അവധി അപേക്ഷ ചർച്ച ചെയ്യാൻ സിപിഐ

കൊച്ചി: ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ അവധി അപേക്ഷ 30 ന് ചേരുന്ന എക്സിക്യൂട്ടീവിൽ വിശദമായി ചര്‍ച്ചചെയ്യും. മൂന്ന് മാസം ചുമതലകളിൽ നിന്ന് മാറി നിൽക്കണമെന്നാണ് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടിട്ടുള്ളത്. കടുത്ത പ്രമേഹരോഗത്തെ തുടര്‍ന്ന് വലതു കാൽപാദം മുറിച്ച് മാറ്റിയ കാനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തുടര്‍ചികിത്സയിലാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കൾക്ക് കൂടുതൽ ചുമതലകൾ നൽകി സംഘടനാ പ്രവര്‍ത്തനം മുന്നോട്ട് പോകട്ടെ എന്നാണ് കാനത്തിന്‍റെ നിലപാട്.അസിസ്റ്റന്‍റ് സെക്രട്ടറിമാര്‍ക്ക് ആര്‍ക്കെങ്കിലും പകരം ചുമതല നൽകുന്നതിൽ…

Read More

കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെ അപകടം; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം, 46 പേർക്ക് പരിക്ക്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. 46 പേർക്ക് പരിക്കേറ്റു. ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയാണ് വലിയ അപകടത്തിൽ കലാശിച്ചത്. സർവകലാശാലയിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്. ഇതിനിടെ മഴ പെയ്തു. ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവർ പെട്ടെന്ന് ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതോടെ തിരക്ക് അനിയന്ത്രിതമായി. നിരവധി വിദ്യാർഥികൾ ശ്വാസം കിട്ടാതെ കുഴഞ്ഞു വീണു. പരിക്കേറ്റവരെ…

Read More

36കാരനായ നേഴ്സിന് മസ്തിഷ്കമരണം; ഹൃദയം ഉൾപ്പടെയുള്ള അവയവങ്ങൾ ദാനം ചെയ്തു, ഹൃദയം കൊച്ചിയിലേക്ക് എത്തിക്കാൻ ഹെലികോപ്റ്റർ സജ്ജമെന്നും മന്ത്രി

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നടപടി തുടങ്ങി. 36 വയസ്സുള്ള സെല്‍വിന്‍ ശേഖര്‍ എന്ന സ്റ്റാഫ് നഴ്‌സിനാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്.ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്കായി ഹൃദയം ഹെലികോപ്റ്റർ മാർഗ്ഗം എത്തിച്ചു നൽകുമെന്ന് നിയമമന്ത്രി പി രാജീവ്.  കായംകുളം സ്വദേശിയായ ഹരിനാരായണന് (16) വേണ്ടിയാണ് ഹൃദയം നൽകുന്നത്. ഹൃദയം നൽകിയ കുടുംബത്തോട് ഹരിനാരായണന്റെ കുടുംബം നന്ദി പറഞ്ഞു. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് അവയവങ്ങളെത്തിക്കാനായി ഹെലികോപ്ടർ ഉപയോഗിക്കുന്നത്. കെ. സോട്ടോ പദ്ധതി (മൃതസഞ്ജീവനി)…

Read More

വൈക്കത്ത് കൊടിയേറി; പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ അഞ്ചിന്

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്‌ടമി ഉത്സവത്തിന് ഇന്ന് കൊടികയറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ 8.45നും 9.05നും ഇടയിലായിരുന്നു കൊടിയേറ്റ്. തുടർന്ന് ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ് കൊടിക്കീഴിൽ ഭദ്രദീപം തെളിയിച്ചു. കലാമണ്ഡപത്തിൽ നടി രമ്യ നമ്പീശൻ ദീപം തെളിയിച്ചു. ഡിസംബർ അഞ്ചിനാണ് പ്രസിദ്ധമായ വൈക്കത്തഷ്‌ടമി. ഡിസംബർ ആറിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial