വൈത്തിരി റിസോര്‍ട്ടിലെ ഏറ്റുമുട്ടല്‍ കേസ്; മാവോയിസ്റ്റ് നേതാവ് ചന്ദ്രുവിനെ റിമാന്‍ഡ് ചെയ്തു
വയനാട്: പേര്യ 36ൽ നിന്ന് പിടികൂടിയ മാവോയിസ്റ്റ് നേതാവ് ചന്ദ്രവിനെ റിമാൻഡ് ചെയ്തു. വൈത്തിരി ഉപവൻ റിസോർട്ടിലെ ഏറ്റുമുട്ടൽ കേസിലാണ് ഈ മാസം 20 വരെ റിമാൻഡ് ചെയ്തത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കൽപ്പറ്റ കോടതിയിൽ ചന്ദ്രവിനെ ഹാജരാക്കിയിരുന്നു. പിന്നീട് റിമാൻഡിലായ ചന്ദ്രവിനെ കണ്ണൂരിലേക്ക് കൊണ്ടുപോയി നവംബർ 14നാണ് മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ പേര്യയിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിന് പിന്നാലെ മാവോയിസ്റ്റ് പ്രവർത്തകരായ ചന്ദ്ര, ഉണ്ണിമായ എന്നിവരെ സ്ഥലത്ത് നിന്ന് പിടികൂടുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന സുന്ദരിയും ലതയും…

