താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, എട്ട് പേർക്ക് പരിക്ക്

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ഇന്നോവകാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. അപടകടത്തിൽ പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കാറിനു മുകളിൽ പന മുറിഞ്ഞു വീണതോടെ രക്ഷാപ്രവർത്തനം വൈകിയിരുന്നു. ഡോറുകൾ തുറക്കാൻ സാധിക്കാതെ വന്നതോടെ മുക്കം, കൽപ്പറ്റ എന്നിവിടങ്ങളിൽ നിന്നു അഗ്നിശമന സേനയുടെ യൂണിറ്റുകൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു മടങ്ങിയവരുടെ വാഹനമാണ്…

Read More

കെഎസ്ആർടിസി ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽ കാവുംപുറം പെരുവിൽക്കോണം സ്നേഹാലയം വീട്ടിൽ നിന്നും വിളപ്പിൽ നൂലിയോട് നൂലിയോട് ശ്രീലയം വീട്ടിൽ വാടകയക്ക് താമസിക്കുന്ന ബിജു എന്നു വിളിക്കുന്ന വിജു(44)വിനെയാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 21 ചൊവ്വാഴ്‌ച പേയാട് നിന്നും വെള്ളനാടേക്ക് പോയ കെഎസ്ആർടിസി ബസ്സിൽ ആണ് സംഭവം. ബസ്സിൽ കയറിയ വിജു ഫുട്ബോർഡിന് സമീപമുള്ള പ്ളാറ്റ്ഫോമിൽ നിന്ന് യാത്ര ചെയ്തിരുന്ന പ്രായപൂർത്തിയാകാത്ത…

Read More

28-ാമത് ഐ.എഫ്.എഫ്‌.കെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതൽ; ഫീസിൽ വർധനവ്

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്ന് രാവിലെ 10 മണി മുതൽ. www.iffk.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.ഇത്തവണത്തെ രജിസ്‌ട്രേഷന് ഡെലിഗേറ്റ് ഫീസ് ചലച്ചിത്ര അക്കാദമി ഉയർത്തി. 18 ശതമാനം ജിഎസ്ടി കൂടി ഉൾപ്പെടുത്തിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവിഭാഗം 1180 രൂപയും വിദ്യാർഥികൾക്ക് 590 രൂപയുമാണ് ഫീസ്. മുഖ്യവേദിയായ ടഗോർ തിയറ്ററിലെ ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്‌ട്രേഷൻ നടത്താം. എട്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 180…

Read More

പൂജാ ബംബർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 12 കോടി, ഭാഗ്യശാലി കാണാമറയത്ത്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഫലം പുറത്തു വന്നതോടെ പന്ത്രണ്ട് കോടിയുടെ ഭാ​ഗ്യശാലി ആര് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് JC 253199 എന്ന നമ്പറിനാണ്. 300 രൂപയാണ് ടിക്കറ്റ് വില. കാസർകോട് ഹൊസങ്കടിയിലെ ഭാരത് എന്ന ലോട്ടറി ഏജൻസിയിൽ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. എന്നാൽ ആരാണ് ആ ഭാ​ഗ്യവാൻ എന്ന…

Read More

താത്ക്കാലിക ഷെഡ്ഡിന് തീപിടിച്ചു; ഭര്‍ത്താവിന് പിന്നാലെ തേയിയും മരണത്തിന് കീഴടങ്ങി

വയനാട്: ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തരുവണ പാലയാണയിലെ തേനോത്തുമ്മല്‍ വെള്ളന്റെ ഭാര്യ തേയിയാണ് മരിച്ചത്. പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇവർ. ഇന്നാലെ വെെകിട്ടുണ്ടായ അപകടത്തിൽ വെള്ളന്‍ മരിച്ചിരുന്നു. വീടുപണി നടക്കുന്നതിനാല്‍ വെള്ളനും തേയിയും താല്‍ക്കാലിക ഷെഡ്ഡിലായിരുന്നു താമസം.ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പെട്രോളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഷെഡ്ഡിലാകെ തീപടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തുകയും തീയണയ്ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും ഷെഡ്ഡിലുണ്ടായിരുന്ന വെള്ളനും തേയിയ്ക്കും…

Read More

നവകേരള സദസിനായി സ്‌കൂള്‍ ബസ് വിട്ടുനല്‍കരുത്‌; വിലക്കി ഹൈക്കോടതി

കൊച്ചി: നവകേരളയാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ടുനൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ടുനൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹനനിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി. നവംബർ 18 മുതൽ ഡിസബംർ 23 വരെ നവകേരള സദസിന്‍റെ സംഘാടകർ ആവശ്യപ്പെട്ടാൽ സ്കൂൾ ബസ് വിട്ടുനൽകണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടത്. ആരാണ് ഈ സംഘാടക സമിതിയെന്നും…

Read More

കെഎസ്ഇബി മീറ്റർ റീഡർ; പി എസ് സി ലിസ്റ്റും നിയമനവും റദ്ധാക്കി ഹൈക്കോടതി

കൊച്ചി: കേരള പബ്ലിക് സർവീസ് കമ്മീഷൻ കെ.എസ്.ഇ.ബി മീറ്റർ റീഡർ തസ്തികയിലെ നിയമനവും ലിസ്റ്റും റദ്ധാക്കി ഹൈക്കോടതി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. മീറ്റര്‍ റീഡര്‍ തസ്തികയിലെ പിഎസ് സി ലിസ്റ്റില്‍ അയോഗ്യരായവരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അതുകൊണ്ടു തന്നെ യോഗ്യരായ പലരും തഴയപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു. തൃശൂര്‍ സ്വദേശി മുഹമ്മദ്, കൊല്ലം സ്വദേശി നിസാമുദ്ദീന്‍ തുടങ്ങിയവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ്…

Read More

കെ എസ് ആർ ടി സി ജീവനക്കാരുടെ യൂണിഫോം കാക്കിയാകുന്നു: ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം കാക്കിയിലേക്ക് മാറും. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്ക്കരിച്ച് ഉത്തരവിറക്കി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും വീണ്ടും കാക്കി വേഷമാകും. പുരുഷ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള പാന്‍സും, ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷർട്ടും (പോക്കറ്റിൽ കെഎസ്ആർടിസി എംബ്ലം), വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്ലെസ്സ് ഓവർകോട്ടും ആയിരിക്കും വേഷം. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നേവി ബ്ലൂ യൂണിഫോം ആയിരിക്കും. പരിഷ്ക്കാരം ഉടൻ നടപ്പാക്കും. 60,000 മീറ്റർ തുണി കേരള ടെക്സ്റ്റൈൽ കോർപറേഷൻ…

Read More

പി – ഹണ്ട് റെയ്ഡ്: 10 പേർ അറസ്റ്റിൽ; 46 കേസ് രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: സൈബർ ലോകത്ത് കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിലായി. പി – ഹണ്ട് എന്ന പേരിൽ നടത്തിയ റെയ്ഡിൽ 46 കേസുകൾ രജിസ്റ്റർ ചെയ്തു. ദൃശ്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാൾ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേർ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

Read More

വാഹനങ്ങളുടെ പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തുന്നു

തി​രു​വ​ന​ന്ത​പു​രം: കാ​റു​ക​ൾ അ​ട​ക്കം ട്രാ​ൻ​സ്​​പോ​ർ​ട്ട്​ വാ​ഹ​ന​ങ്ങ​ളു​ടെ പെ​ർ​മി​റ്റ്​ ഫീ​സ്​ വ​ർ​ധി​പ്പി​ച്ച്​ ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ക​ര​ട്​ വി​ജ്ഞാ​പ​നം. കാ​റു​ക​ളു​ടെ പെ​ർ​മി​റ്റ്​ ഫീ​സ്​ 760 രൂ​പ​യി​ൽ​നി​ന്ന്​ 1000 ആ​യാ​ണ്​ വ​ർ​ധി​ക്കു​ക. 14 മു​ത​ൽ 21 സീ​റ്റു​ക​ൾ​വ​രെ കോ​ൺ​ട്രാ​ക്ട്​ കാ​ര്യേ​ജ്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 2800 രൂ​പ​യാ​യി​രു​ന്ന​ത്​ 4500 രൂ​പ​യാ​യി ഉ​യ​രും. 21 സീ​റ്റി​ന്​ മു​ക​ളി​ലു​ള്ള​വ​യു​ടേ​ത്​ ​ 5250 രൂ​പ​യാ​യാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. 3960 രൂ​പ​യാ​ണ്​ നി​ല​വി​ൽ. ഇ​ട​ത്ത​രം ഗു​ഡ്​​സ്​ വാ​ഹ​ന​ങ്ങ​ളു​ടേ​ത്​ (എ​ൽ.​ജി.​വി) 1170 രൂ​പ​യി​ൽ​നി​ന്ന്​ 1500 ആ​യി ​ വ​ർ​ധി​ക്കും. എ​ൽ.​ജി.​വി​ക്ക്​​ മു​ക​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 2250…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial