Headlines

ആറ് കലക്‌ടർമാർക്ക് മാറ്റം; ദിവ്യ എസ് അയ്യർ വിഴിഞ്ഞം സീപോർട്ട് എംഡി

തിരുവനന്തപുരം :സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 6 ജില്ലകളിലെ കളക്ടർമാരെ മാറ്റി. പത്തനംതിട്ട ജില്ലാ കളക്‌ട‌ർ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ മാനേജിങ് ഡയറക്‌ടറായി നിയമിച്ചു. കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്‌ട് ഡയറക്‌ടർക്ക് പുറമേ അധികചുമതലയായാണ് എംഡി സ്ഥാനം. കേരള സാമൂഹിക സുരക്ഷാമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എ ഷിബുവിനെ പത്തനംതിട്ട ജില്ലാ കലക്‌ടറായി നിയമിച്ചു. ആലപ്പുഴ കലക്‌ടർ ഹരിത വി കുമാറിനെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്‌ടർ ആയി നിയമിച്ചു. ഭൂജല വകുപ്പ്…

Read More

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രന് വിട 

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായിരുന്നു. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രകൃതിക്കുവേണ്ടി ജീവിച്ച വ്യക്തിത്വമായിരുന്നു പ്രൊഫസര്‍ ടി. ശോഭീന്ദ്രന്‍. പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിച്ച പ്രൊഫസര്‍ ടി. ശോഭീന്ദ്രന്‍റെ വസ്ത്രധാരണവും വ്യത്യസ്തമായിരുന്നു. പച്ച പാന്‍റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥിരം വേഷം. കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും ഒട്ടെറെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള ില്‍…

Read More

65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനൊരുങ്ങി കുന്നംകുളം; ഇത്തവണയും രാത്രിയും പകലുമായി മത്സരങ്ങൾ നടത്തും

തൃശൂർ: 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവം ഈ വർഷവും പകലും രാത്രിയുമായി നടക്കും. 2023 ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ കുന്നംകുളം ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്റ്റേഡിയത്തിൽ നടക്കുന്ന കായികോത്സവത്തിന്റെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന്‌ മന്ത്രി വി ശിവൻകുട്ടി. മികച്ച സംഘാടനം കായികോത്സവത്തിൽ ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 15 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തൃശ്ശൂർ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. സബ് ജൂനിയർ ബോയ്സ് ആന്റ് ഗേൾസ്…

Read More

വീണ്ടും മഴ കനക്കുന്നു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ…

Read More

തിരുവനന്തപുരം നഗരത്തിലൂടെ ചീറിപ്പായുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവറായി ഈ മിടുക്കി: നാടിന് അഭിമാനമായി ഷീന സാം

തിരുവനന്തപുരം :എല്ലാ മേഖലയിലും തന്റേതായ കഴിവ് തെളിയിക്കുന്ന സ്ത്രീകളുള്ള നാടായി കേരളം വളരട്ടെ. ഇതിനു മുന്നോടിയായി പല മേഖലകളിലും വിജയക്കൊടി പാറിക്കുകയാണ് സ്ത്രീകൾ. തിരുവനന്തപുരത്തിലൂടെ കെഎസ്ആർടിസി ബസ് ഓടിക്കുന്ന ഷീന സാമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഇപ്പോൾ തിരുവനന്തപുരം നഗരത്തിലൂടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസോടിക്കുകയാണ് ഈ മിടുക്കി. ചുങ്കത്തറ പുലിമുണ്ട സ്വദേശിനിയായ ഷീന സാം കേരളത്തിൽ ആദ്യമായി സ്വിഫ്റ്റ് ബസിൽ ഡ്രൈവറായി നിയമനം ലഭിച്ച 4 വനിതകളിൽ ഒരാളാണ്. സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് ഒരു…

Read More

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലെത്തി. ചൈനീസ് കപ്പൽ ഷെൻ ഹുവ 15നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഒന്നര മാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം. 34 വർഷം പ്രായമുള്ള കപ്പലാണ് ഷെൻഹുവ 15. ക്രെയിനുകൾ വഹിക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തതാണ് ഷെ‍ൻഹുവ 15. 233.6 മീറ്ററാണ് കപ്പലിന്റെ നീളം. വീതി 42 മീറ്റർ. 20 മീറ്റർ വരെ…

Read More

രണ്ട് വർഷത്തിനിടെ നഷ്ടപ്പെട്ട 100 ഫോണുകൾ കണ്ടെത്തി തിരികെ നൽകി ഹൊസ്ദുർഗ് പൊലീസ്

കാഞ്ഞങ്ങാട് : നഷ്ടപ്പെട്ടു പോയ ഫോൺ തിരിച്ചു കിട്ടില്ലെന്ന ഉറപ്പിച്ചവർക്ക് ഫോണുകൾ കണ്ടെത്തി നൽകി ഹൊസ്ദുർഗ് പൊലീസ്. സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ 2 വർഷത്തിനിടെ 100 ഫോണുകളാണ് കണ്ടെത്തി ഉടമസ്ഥന് തിരിച്ചു നൽകിയത്. യാത്രക്കിടയിലും ജോലി സ്ഥലത്തും നഷ്ടമായ ഫോണുകളാണ് ഇത്തരത്തിൽ ഉടമസ്ഥർക്ക് തിരിച്ചു കിട്ടിയത്. പലരും നഷ്ടപ്പെട്ട ഫോൺ ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് കരുതി ഇരിക്കുമ്പോൾ ആയിരിക്കും ഹൊസ്ദുർഗ് പൊലീസിൽ നിന്നു വിളി എത്തുന്നത്. ‘നിങ്ങളുടെ ഫോൺ തിരിച്ചു കിട്ടിയിട്ടുണ്ട്’ എന്നായിരിക്കും മറുതലയ്ക്കൽ നിന്നുള്ള…

Read More

വനിതാ ജഡ്ജിമാരുടെ ഡ്രസ് കോഡില്‍ അടിമുടി മാറ്റം

കൊച്ചി:കേരളത്തിലെ വനിതാ ജൂഡീഷ്യല്‍ ഓഫീസര്‍മാരുടെ ഡ്രസ് കോഡില്‍ അടിമുടി മാറ്റം. ഇനിമുതല്‍ സാരിക്കൊപ്പം സൽവാർ കമീസും ഷർട്ടും പാന്‍റും വനിതാ ജുഡീഷ്യൽ ഓഫീസർമാർക്ക് ധരിക്കാവുന്നതാണ്. 53 വർഷം പിന്നിട്ട ഡ്രസ് കോഡ് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കീഴ്ക്കോടതികളിലെ നൂറോളം വനിതാ ജഡ്ജിമാർ ഹൈക്കോടതി ഭരണവിഭാഗത്തിനു നിവേദനം നൽകിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഡ്രസ് കോഡ് പരിഷ്കരണം. ധരിക്കാവുന്ന വസ്ത്രത്തില്‍ നീളമുള്ള പാവാടയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാരിക്കു പുറമേ മറ്റ് വസ്ത്രങ്ങള്‍ ധരിക്കാമെങ്കിലും വെളുപ്പും കറുപ്പും അല്ലാത്ത നിറങ്ങൾ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. വസ്ത്രധാരണം ജുഡീഷ്യൽ…

Read More

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു

ആലപ്പുഴ: തൊണ്ണൂറ്റിയാറാം വയസിൽ സാക്ഷരതാ മിഷന്റെ അക്ഷരലോകം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ചരിത്രമെഴുതിയ കാർത്ത്യായനി അമ്മ അന്തരിച്ചു. 102 വയസായിരുന്നു. ചേപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. ഒരു വർഷമായി പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു. 2018ലെ നാരീശക്തി പുരസ്കാര ജേതാവാണ്. ഡൽഹിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് കാർത്ത്യായനി അമ്മ നാരീശക്തി പുരസ്കാരം ഏറ്റവുവാങ്ങിയത് രാജ്യാന്തര മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായിരുന്നു. യുനെസ്കോയുടെ ഗുഡ് വിൽ അംബാസഡറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വീട്ടിലെ…

Read More

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി നിരക്കില്‍ ചെറിയ വർദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വില വർദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശമാണ്നിലവിൽ 17 പൈസ വർദ്ധിപ്പിക്കാൻ കാരണമെന്നും മന്ത്രി പറഞ്ഞു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial