പെൺകുട്ടിയോട് സംസാരിച്ചതിന് ഒമ്പതാംക്ലാസ്സുകാരന് മർദ്ദനം: അധ്യാപകനെതിരെ കേസെടുത്തു

മലപ്പുറം: സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ സുബൈറിനെതിരെയാണ് കേസെടുത്തത്. ഐപിസി 341, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. ദേഹമാസകലം പരിക്കേറ്റ വിദ്യാര്‍ത്ഥി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ക്ലാസിലെ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് സംസാരിക്കുന്നതിനിടെ അധ്യാപകന്‍ മൊബൈലില്‍ ഫോട്ടോയെടുത്ത ശേഷം മോശമായി സംസാരിച്ചുവെന്നും വടികൊണ്ട് പലതവണ തല്ലിയെന്നുമാണ്…

Read More

പുന്നപ്ര – വയലാർ രക്തസാക്ഷി ദിനാചരണ പരിപാടിയിൽ വനിതകൾക്ക് വിവേചനം നേരിട്ടതായി എഐവൈഎഫിന്റെ പരാതി

ആലപ്പുഴ :പുന്നപ്ര വയലാർ രക്തസാക്ഷി ദിനാചരണം വനിതകൾക്ക് വിവേചനം നേരിട്ടതായി എഐവൈഎഫ് പരാതി നൽകി.77-ാമത് പുന്നപ്ര വയലാർ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സമരഭൂമിയിലേക്ക് നടന്ന ദീപശിഖാ പ്രയാണത്തിൽ നിന്ന് വനിതകളെ ഒഴിവാക്കി എന്ന് ആരോപിച്ച് സിപിഐഎം, സിപിഐ സെക്രട്ടറിമാർക്ക്എഐവൈഎഫ് പരാതി നൽകി. പരിപാടി സംഘടിപ്പിച്ച റിലേ കമ്മറ്റിയിൽ വനിതകളെ ഒഴിവാക്കിയതിന് വിയോജിപ്പ് അറിയിച്ചെങ്കിലും സിപിഐഎം നേതാക്കൾ ഇടപെട്ട് ഏകപക്ഷീയമായി തീരുമാനം നടപ്പിലാക്കുകയായിരുന്നു എന്നാണ് ആരോപണം. ദീപശിഖ ഭദ്രദീപം ആണെന്നും ദീപശിഖയേന്തി വനിതകൾ പ്രയാണം ചെയ്യുന്നത് അശുദ്ധിയാണെന്നും ഒരു…

Read More

കേരളീയത്തിന് വർണാഭമായ തുടക്കം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി, വേദിയിൽ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന തുടങ്ങിയ വൻ താരനിര

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയം 2023 മേള മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ആകെ മഹോത്സവമാണ് കേരളീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനി എല്ലാ വർഷവും കേരളീയം സംഘടിപ്പിക്കും. കേരളത്തിന് എല്ലാ രംഗത്തും തനത് വ്യക്തിത്വം ഉണ്ട്. തിരുവനന്തപുരത്തെ മുഖമുദ്രയുള്ള ആഘോഷമായി കേരളീയം മാറും. കേരളീയതയിൽ അഭിമാനിക്കുന്ന മനസ് കേരളയീർക്ക് ഉണ്ടാകണം. കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ടെന്നും നമുക്ക് നമ്മുടേത് മാത്രമായ ഒരു സ്വത്വമുണ്ടെന്നും ചൂണ്ടിക്കാട്ടി. നിർഭാഗ്യവശാൽ നാം അത് തിരിച്ചറിയാറില്ലെന്നും…

Read More

മണർകാട് 15 കാരിയെ ബലാത്സംഗം ചെയ്തു കൊന്ന് കുഴിച്ചുമൂടിയ കേസ്: പ്രതിക്ക് 20 വർഷം തടവുശിക്ഷ

കോട്ടയം: മണർകാട് 15 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 20 വർഷം തടവുശിക്ഷ. പ്രതി മണർകാട് പാലം സ്വദേശി അജേഷിനെയാണ് ശിക്ഷിച്ചത്. രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കോട്ടയം അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. 15 കാരിയെ ബലാത്സംഗം ചെയ്തു കൊന്ന് കുഴിച്ചിട്ടു എന്നാണ് കേസ്. 2019 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയെ വിളിച്ചു വരുത്തിയ അജേഷ് ലൈംഗിക ബന്ധത്തിന് ശ്രമിച്ചു. എന്നാൽ വഴങ്ങാതിരുന്ന പെൺകുട്ടിയെ കയറും ഷാളും…

Read More

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലില്‍; വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്ന് ഹൈക്കോടതി

ഇടുക്കി: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി. കയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍ പാലിക്കേണ്ട ചില അ നിര്‍ദ്ദേശങ്ങളാണ് കോടതി നല്‍കിയിരിക്കുന്നത്. വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്നാണ് നിര്‍ദേശം. കൃഷി സംരക്ഷിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ഉത്തരവിറങ്ങും വരെയാണ് ഈ പൊളിക്കല്‍ പാടില്ലാത്തത്. കൃഷി സംരക്ഷണം എന്നുള്ളതാണ് മറ്റൊരു നിര്‍ദ്ദേശം. കൃഷിഭൂമിയുടെ പരിപാലനം വേണമെങ്കില്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാം. അതായത് ഭൂമി ഏറ്റെടുത്തതിന് ശേഷം പിന്നീട് കൃഷിയുടെ പരിപാലനം കുടുംബശ്രീയെ ഏല്‍പ്പിക്കാമെന്നാണ് കോടതി നിര്‍ദേശം. കോടതി നിര്‍ദേശം നിരവധി പേര്‍ക്കാണ്…

Read More

സമാധാനവും സാഹോദര്യവും ജീവന്‍ കൊടുത്തും നിലനിര്‍ത്തും;ഒറ്റക്കെട്ടായി പ്രമേയം പാസാക്കി സര്‍വ്വകക്ഷി യോഗം

തിരുവനന്തപുരം: കളമശ്ശേരിയിലെ കണ്‍വന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം അവസാനിച്ചു. സര്‍വ്വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവന്‍ കൊടുത്തും നിലനിര്‍ത്തുമെന്നും, അതാണ് കേരളത്തിന്റെ പാരമ്പര്യമെന്നുമാണ് പ്രമേയത്തിലുള്ളത്. ഒറ്റപ്പെട്ട സംഭവങ്ങളെ മുന്‍നിര്‍ത്തി കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. രാജ്യവിരുദ്ധവും സമൂഹവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രത ഓരോ മനുഷ്യനും ഉണ്ടാകണമെന്നും പ്രമേയത്തില്‍ പറയുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു….

Read More

പി എസ് സി ഓൺലൈൻ പരീക്ഷ: ഉദ്യോഗാർത്ഥികൾക്കുള്ള മോക്ക് ടെസ്റ്റ് പ്രൊഫൈലിലും ലഭ്യമാകും

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന ഓൺലൈൻ പരീക്ഷയെ പരിചയപ്പെടുത്തുന്ന മോക്ക് ടെസ്റ്റ് ഇനി മുതൽ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും മുൻകൂട്ടി ലഭ്യമാക്കുമെന്ന് പി എസ് സി അറിയിച്ചു. ഉദ്യോഗാർത്ഥികൾ സ്വന്തം പ്രൊഫൈലിൽ പ്രവേശിച്ചാൽ ടൈലിൽ കാണുന്ന റിഹേഴ്സൽ എക്സാമിനേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ റിഹേഴ്സൽ ടെസ്റ്റിന്റെ മറ്റു വിശദാംശങ്ങളും റിഹേഴ്സൽ ടെസ്റ്റും ലഭ്യമാകും. ഉദ്യോഗാർത്ഥികൾക്ക് എത്ര തവണ വേണമെങ്കിലും റിഹേഴ്സൽ ടെസ്റ്റ് പരിചയപ്പെടാം. ഓൺലൈൻ പരീക്ഷയ്ക്ക് നിലവിൽ അഡ്മിഷൻ ടിക്കറ്റ് ലഭിച്ചവർക്കും ഈ…

Read More

സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ നേത്രദാന ഗ്രാമമായി മാറാനൊരുങ്ങി വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത്

പത്തനംതിട്ട: പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്തിൽ എല്ലാ അംഗങ്ങളും കണ്ണുകൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി. ഇതോടെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ നേത്രദാന ഗ്രാമമായി മാറുകയാണ് വെച്ചൂച്ചിറ പഞ്ചായത്ത്. സംവിധായകൻ ബ്ലസി ചെയർമാനായ കാഴ്ച നേത്രദാന സംഘടനയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2010 സെപ്റ്റംബറിലാണ് റാന്നി സ്വദേശി രത്നമ്മ മരിച്ചത്. മരണാനന്തരം കണ്ണുകൾ ദാനം ചെയ്തിരുന്നു. രണ്ട് പേർക്ക് വെളിച്ചമേകി. കാഴ്ച നേത്രദാന സംഘടനയിലെ അംഗമായ സഹോദരൻ സുരേഷിന്‍റേതായിരുന്നു തീരുമാനം. ഇതിൻ്റെ ചുവടുപിടിച്ച് കാഴ്ചയുടെ നേതൃത്വത്തിൽ തന്നെ കൂടുതൽ…

Read More

മിന്നലേറ്റ് യുവതിയുടെ കേൾവി ശക്തി നഷ്‌ടമായി; മിന്നലേറ്റത് ഭിത്തിയിൽ ചാരിയിരുന്ന് മുലയൂട്ടിന്നതിനിടെ

തൃശൂർ: തൃശൂരിൽ മിന്നലേറ്റ് യുവതിക്ക് കേൾവി ശക്തി നഷ്മായി. തൃശൂർ കൽപറമ്പ് സ്വദേശി ഐശ്വര്യയുടെ ഇടതു ചെവിയുടെ കേൾവി ശക്തിയാണ് നഷ്ടമായത്. വീടിന്റെ ഭിത്തിൽ ചാരിയിരുന്ന് ആറ് മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് മിന്നലേറ്റത്. അമ്മയും കുഞ്ഞും തെറിച്ചു വീണു. ഐശ്വര്യയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. യുവതിയെ ഇരിങ്ങാലക്കുല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് പരിക്കില്ല. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. അപകടത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു

Read More

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതോടെ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ ശക്തിപ്പെടുന്നു. എല്ലായിടത്തും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മാസം 28 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മലയോരമേഖലകളിൽ താമസിക്കുന്നവരും തീരപ്രദേശത്തുള്ളവരും അതീവ ജാഗ്രത പാലിക്കണം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial