Headlines

36കാരനായ നേഴ്സിന് മസ്തിഷ്കമരണം; ഹൃദയം ഉൾപ്പടെയുള്ള അവയവങ്ങൾ ദാനം ചെയ്തു, ഹൃദയം കൊച്ചിയിലേക്ക് എത്തിക്കാൻ ഹെലികോപ്റ്റർ സജ്ജമെന്നും മന്ത്രി

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നടപടി തുടങ്ങി. 36 വയസ്സുള്ള സെല്‍വിന്‍ ശേഖര്‍ എന്ന സ്റ്റാഫ് നഴ്‌സിനാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്.ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്കായി ഹൃദയം ഹെലികോപ്റ്റർ മാർഗ്ഗം എത്തിച്ചു നൽകുമെന്ന് നിയമമന്ത്രി പി രാജീവ്.  കായംകുളം സ്വദേശിയായ ഹരിനാരായണന് (16) വേണ്ടിയാണ് ഹൃദയം നൽകുന്നത്. ഹൃദയം നൽകിയ കുടുംബത്തോട് ഹരിനാരായണന്റെ കുടുംബം നന്ദി പറഞ്ഞു. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് അവയവങ്ങളെത്തിക്കാനായി ഹെലികോപ്ടർ ഉപയോഗിക്കുന്നത്. കെ. സോട്ടോ പദ്ധതി (മൃതസഞ്ജീവനി)…

Read More

വൈക്കത്ത് കൊടിയേറി; പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ അഞ്ചിന്

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്‌ടമി ഉത്സവത്തിന് ഇന്ന് കൊടികയറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ 8.45നും 9.05നും ഇടയിലായിരുന്നു കൊടിയേറ്റ്. തുടർന്ന് ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ് കൊടിക്കീഴിൽ ഭദ്രദീപം തെളിയിച്ചു. കലാമണ്ഡപത്തിൽ നടി രമ്യ നമ്പീശൻ ദീപം തെളിയിച്ചു. ഡിസംബർ അഞ്ചിനാണ് പ്രസിദ്ധമായ വൈക്കത്തഷ്‌ടമി. ഡിസംബർ ആറിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.

Read More

ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ നവകേരളസദസിൽ പങ്കെടുപ്പിക്കരുതെന്ന ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

എറണാകുളം: നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് കേരള ഹൈക്കോടതി. സംസ്ഥാനത്തെ ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാന്‍ സർക്കാരിന് അധികാരമില്ല. എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിന്‍റെ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഇടക്കാല ഉത്തരവ്. നവകേരളസദസ്സിലേക്കു ഇനി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയില്ലെന്ന് സർക്കാർ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമാർപ്പിക്കാനായി വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള പെറ്റിഷനുകൾ പരിഗണിച്ചപ്പോഴാണ്…

Read More

പണം തട്ടിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് ശ്രീശാന്ത്

എറണാകുളം: ആരോപണങ്ങള്‍ നിഷേധിച്ച് ശ്രീശാന്ത്. പണം തട്ടിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് ശ്രീശാന്ത്. പരാതിക്കാരനെ കണ്ടിട്ട് പോലുമില്ല. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .പണം തട്ടിയെന്ന പരാതിയില്‍ ശ്രീശാന്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം കണ്ണൂര്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കണ്ണൂര്‍ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയിലാണ് ശ്രീശാന്ത് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാറും വെങ്കിടേഷ് കിനിയുമാണ്…

Read More

മകന്റെ മരണത്തിന് പിന്നാലെ ഡോക്ടാറായ മാതാവ് ജീവനൊടുക്കി

മകന്റെ മരണത്തിന് പിന്നാലെ ഡോക്ടാറായ മാതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ ഡോ. മെഹറുന്നീസയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. എഞ്ചിനീയറിങിന് പഠിച്ചിരുന്ന മകൻ ബെന്യാമിൻ ഇന്നലെ കാനഡയിൽ വാഹനാപകടത്തിൽ മരിച്ച വിഷമം താങ്ങാനാകാതെയാണ് ഡോക്ടർ ആത്മഹത്യ ചെയ്തതെന്നാണ് സൂചന. മകൻ പോയി ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മെഹറുന്നീസ പറഞ്ഞതായി ഇവരുടെ സുഹൃത്ത് അറിയിച്ചു. ഇളയ മകനും ഭർത്താവും രാവിലെ പള്ളിയിൽ പോയ സമയത്താണ് ഇവർ വീട്ടിൽ തൂങ്ങിമരിക്കുന്നത്. രാവിലെ 7.30നാണ് സംഭവം നടന്നത്….

Read More

കാനം രാജേന്ദ്രൻ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞേക്കും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല മറ്റൊരാൾക്ക് കൈമാറാൻ സിപിഐ ആലോചിക്കുന്നുവെന്ന് സൂചന. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോഗ്യ കാരണങ്ങളാൽ മാറിനിൽക്കേണ്ടി വരുന്ന സാഹചര്യത്തിലാണിത്. ഉടനെ നടക്കാനിരിക്കുന്ന സിപിഐ നേതൃയോഗങ്ങളിൽ അന്തിമ തീരുമാനമുണ്ടായേക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് നിന്നുള ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് മുൻഗണന നൽകിയാണ് നിലവിൽ പുതിയ സെക്രട്ടറിയെ സംബന്ധിച്ചുള്ല ആലോചന പാർട്ടിക്കുളിൽ നടക്കുന്നത്. കാനം രാജേന്ദ്രന് പുറമേ ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, പി…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിന് പൊലീസിന്റെ നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

തിരുവനന്തപുരം: വ്യാജ ഐഡി കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം. സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നോട്ടീസ് നൽകി. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിർദേശം. പ്രതികളായ ഫെനിയും ബിനിലും മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യത്തിലാണെന്നാണ് പൊലീസിന്റെ നിഗമനം. വ്യാജ കാര്‍ഡ് നിര്‍മ്മിക്കാനുള്ള ആപ്പ് നിര്‍മ്മിച്ചത് കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്നും പൊലീസ് പറയുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കിയതിന്‍റെ മുഖ്യസൂത്രധാരൻ തൃക്കരിപ്പൂർ സ്വദേശി…

Read More

ശബരിമലയിലേക്ക് കൂടുതൽ പാമ്പ് പിടിത്തക്കാര്‍; വന്യമൃഗശല്യം ഉണ്ടാകാതിരിക്കാന്‍ നടപടികൾ

പത്തനംതിട്ട: മണ്ഡലകാലത്തേക്ക് ശബരിമലയിൽ കൂടുതൽ പാമ്പ് പിടിത്തക്കാരെത്തുന്നു. ഇതിനായുള്ള നടപടികൾ വനം വകുപ്പ് സ്വീകരിച്ചു. സന്നിധാനത്തേക്കുള്ള യാത്രക്കിടയിൽ ആറുവയസുകാരിക്ക് മാളികപ്പുറത്തുവെച്ച് പാമ്പ് കടിയേറ്റിരുന്നു. ഇതേതുടർന്നാണ് അടിയന്തിര നീക്കം. ആറുവയസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തെ തുടർന്നാണ് കൂടുതൽ പാമ്പ് പിടിത്തക്കാരെ വിന്യസിക്കാൻ വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രശാന്തിന്റെ മകൾ നിരഞ്ജന (6) യ്ക്കാണ് സ്വാമി അയ്യപ്പൻ റോഡ് ഒന്നാം വളവിൽ വച്ച് പുലർച്ചെ നാലിന് പാമ്പുകടിയേറ്റത്. കുട്ടിയെ ഉടനടി പമ്പ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും…

Read More

ആശുപത്രിയിലെത്തിയ പത്തു വയസുകാരിയെ ലിഫ്റ്റ് കാണിച്ചു തരാമെന്ന് പറഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമം; പോക്‌സോ കേസിൽ മധ്യവയസ്‌കൻ പിടിയിൽ

കാസര്‍ഗോഡ്: ആശുപത്രിയിലെ ലിഫ്റ്റില്‍ പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. നീര്‍ച്ചാല്‍ പെര്‍ഡാല സ്വദേശി 53 വയസുകാരനായ മുഹമ്മദിനെ പിടികൂടി. പോക്‌സോ, തട്ടിക്കൊണ്ട് പോകല്‍ വകുപ്പുകള്‍ ചുമത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കുമ്പള പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കുമ്പളയിലെ ആശുപത്രിയില്‍ മാതാവിനൊപ്പം ഡോക്ടറെ കാണാന്‍ എത്തിയ പത്തു വയസുകാരിക്ക് നേരെയാണ് മധ്യവയസ്‌കന്റെ പീഡന ശ്രമമുണ്ടായത്. മാതാവ് മരുന്നു വാങ്ങാന്‍ പോയ സമയത്ത് പെണ്‍കുട്ടിയുടെ അടുത്തെത്തിയ ഇയാള്‍…

Read More

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ്

കൊല്ലം: സുപ്രിം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലം മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം അൽപസമയത്തിനകം ജൻമനാടായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും. പിന്നാക്ക വിഭാഗം കമ്മീഷന്റെ ആദ്യ അധ്യക്ഷ കൂടിയാണ്. 1927 ഏപ്രിൽ 30ന് പത്തനംതിട്ട ജില്ലയിൽ മീരാ സാഹിബിന്റെയും ഖദീജാ ബീവിയുടേയും മകളായിട്ടാണ് ജനനം. പത്തനംതിട്ട കത്തോലിക്കേറ്റ് ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനുശേഷം തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും; തിരുവനന്തപുരത്തെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial