40,00 കലാകാരന്മാരും 300 കലാപരിപാടികളും; ‘കേരളീയം 2023’ നവംബര്‍ ഒന്നു മുതല്‍
തിരുവനന്തപുരം: അനന്തപുരി ആതിഥ്യമരുളുന്ന കേരളീയം 2023 ജനകീയോത്സവം നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ . നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും 31 വേദികളുമായി കേരളത്തിന്റെ മുഴുവന്‍ കലകളെയും അണിനിരത്തിയുള്ള സമ്പൂര്‍ണ കലാവിരുന്ന് അരങ്ങേറുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്തെ എല്ലാ കലാമേഖലകളില്‍ നിന്നുമുള്ള നാലായിരത്തോളം കലാകാരന്മാര്‍ അണിനിരക്കും. ചെറുതും വലുതുമായ 300 കലാപരിപാടികളാണ് നടക്കുക. ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക-കലാ വിരുന്നാണ് ‘കേരളീയ’ത്തിന്റെ ഭാഗമായി ഒരുക്കുന്നത്. ഒന്‍പതു തീമുകളിലായായി അവതരിപ്പിക്കുന്ന…

