പാഴ്സൽ ഭക്ഷണത്തിന് പാത്രം കൊണ്ടുപോയാൽ വിലയിളവ് നൽകാൻ നീക്കം
കൊച്ചി: ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങാൻ പാത്രം കൊണ്ടുപോയാൽ വിലയിളവ് നൽകാൻ നീക്കം. അഞ്ച് ശതമാനം മുതൽ പത്ത് ശതമാനം വരെ ഡിസ്കൗണ്ട് നൽകുന്ന കാര്യമാണ് പരിഗണനയിലുള്ളത്. പാർസൽ ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന്റെ ഉപയോഗം കുറച്ച് ഭക്ഷണം പാത്രങ്ങളിൽ നൽകുന്ന പൊതുരീതി കൊണ്ടുവരാനുമാണ് കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ നീക്കം. പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കി ഒരേ തരം പാത്രങ്ങൾ ഹോട്ടലുകളിൽ നടപ്പിലാക്കുന്നതും പരിഗണനയിലുണ്ട്. ഇതിനായി പാത്രങ്ങളും കണ്ടെയ്നറുകളും നിർമ്മിക്കുന്ന ഉത്പാദകരുമായി സഹകരിക്കാനാണ് നീക്കം. ഈ പാത്രം…

