Headlines

മിന്നലേറ്റ് യുവതിയുടെ കേൾവി ശക്തി നഷ്‌ടമായി; മിന്നലേറ്റത് ഭിത്തിയിൽ ചാരിയിരുന്ന് മുലയൂട്ടിന്നതിനിടെ

തൃശൂർ: തൃശൂരിൽ മിന്നലേറ്റ് യുവതിക്ക് കേൾവി ശക്തി നഷ്മായി. തൃശൂർ കൽപറമ്പ് സ്വദേശി ഐശ്വര്യയുടെ ഇടതു ചെവിയുടെ കേൾവി ശക്തിയാണ് നഷ്ടമായത്. വീടിന്റെ ഭിത്തിൽ ചാരിയിരുന്ന് ആറ് മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് മിന്നലേറ്റത്. അമ്മയും കുഞ്ഞും തെറിച്ചു വീണു. ഐശ്വര്യയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. യുവതിയെ ഇരിങ്ങാലക്കുല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് പരിക്കില്ല. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. അപകടത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു

Read More

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതോടെ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ ശക്തിപ്പെടുന്നു. എല്ലായിടത്തും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മാസം 28 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മലയോരമേഖലകളിൽ താമസിക്കുന്നവരും തീരപ്രദേശത്തുള്ളവരും അതീവ ജാഗ്രത പാലിക്കണം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ…

Read More

വിഴിഞ്ഞം തുറമുഖം മേയിൽ തുറക്കും; മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം : മേയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് നൽകുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്ക് വേണ്ട സൗകര്യങ്ങൾ വിഴിഞ്ഞത്തുണ്ട്. വിഴിഞ്ഞത്തെ പാരിസ്ഥിതിക പ്രത്യേകതകൾ ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അതേസമയം വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഷൈൻ ഹുവ 29 ആണ് ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. ക്രയിനുകളുമായി കപ്പൽ അടുത്ത മാസം 15 ന് എത്താൻ സാധ്യത. നിലവിൽ തുറമുഖത്തെത്തിയ ഷൈൻ ഹുവ 15ൽ നിന്ന് അവസാനത്തെ ക്രയിൻ…

Read More

നോട്ട് നിരോധനം ദുസ്വപ്നമാണ്; ഇറക്കുന്ന നോട്ടുകളുടെ വിശ്വാസ്യത ഇല്ലാതായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നോട്ട് നിരോധനം ഇപ്പോഴും ദു സ്വപ്നം. ഇറക്കുന്ന നോട്ടുകളുടെ വിശ്വാസ്യത ഇല്ലാതായെന്നും വിമർശനം. കേരളത്തിൻറെ പൊതു സമ്പദ്ഘടനയ്ക്ക് വലിയ പിന്തുണയാണ് ചെറുകിട വ്യാപാരമേഖലയിൽ നിന്നുണ്ടാകുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കേരള റീറ്റെയിൽ കോൺക്ലേവ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വലിയ പ്രതിസന്ധികളിലൂടെയാണ് ചെറുകിട വ്യാപാര മേഖല കടന്നുപോയത്. നോട്ട് നിരോധനം വലിയ തിരിച്ചടിയാണ് വ്യാപാരമേഖലയിൽ ഉണ്ടാക്കിയത്. കള്ളപ്പണം തടയാൻ വേണ്ടിയാണ്…

Read More

റേഷൻ വിതരണത്തിലെ സമയക്രമം മന്ത്രി അറിയാതെ; ഉത്തരവ് മരവിപ്പിക്കാൻ നിര്‍ദ്ദേശം.

തിരുവനന്തപുരം: റേഷൻ വിതരണത്തില്‍ സമയക്രമം ഏര്‍പ്പെടുത്തി പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിക്കാൻ നിര്‍ദ്ദേശം നല്‍കി മന്ത്രി ജി ആര്‍ അനില്‍. മന്ത്രി അറിയാതെയാണ് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയത്. തന്നെ അറിയിക്കാതെ ഉത്തരവ് ഇറക്കിയതില്‍ മന്ത്രിക്ക് അമര്‍ഷമുണ്ട്. മാസത്തില്‍ 15-ാം തീയതി വരെ മുൻഗണനാ വിഭാഗങ്ങള്‍ (മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍)ക്കും, ശേഷം പൊതുവിഭാഗങ്ങള്‍(നീല, വെള്ള കാര്‍ഡ് ഉടമകള്‍)ക്കും റേഷൻ നല്‍കാനുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. പുതിയ ക്രമീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു. ‘ഞാനോ ഓഫീസോ…

Read More

സത്രീക്ക് സ്വന്തമായി ഒരു മനസുണ്ട്, അവർ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ല

കൊച്ചി: സ്ത്രീകൾ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ച് കാണരുതെന്നും ഹൈക്കോടതി. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ ഡോക്ടർ തന്റെ വിവാഹമോചന ഹർജി കൊട്ടാരക്കര കുടുംബക്കോടതിയിൽ നിന്ന് തലശേരി കുടുംബക്കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം. ഹർജിക്കാരിയോട് അമ്മയും അമ്മായിയമ്മയും പറയുന്നത് കേൾക്കാൻ കുടുംബക്കോടതി നിർദേശിച്ചിട്ടുണ്ടെന്ന് ഭർത്താവ് ഹർജിയിൽ ഭർത്താവ് ചൂണ്ടിക്കാട്ടി. കോടതിക്ക് പുറത്ത് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാവുന്നതേയുള്ളൂവെന്നും ഭർത്താവ് കോടതിയോട് പറഞ്ഞു. എന്നാൽ രണ്ട് വാദങ്ങളും ഹൈക്കോടതി തള്ളുകയായിരുന്നു. ഹർജിക്കാരിക്ക് സ്വന്തമായി…

Read More

65-ാ മത് സംസ്ഥാന സ്കൂൾ കായകമേളയിൽ കിരീടം പാലക്കാടിന്; തുടർച്ചായി മൂന്നാം തവണയാണ് പാലക്കാട് ഒന്നാമതെത്തുന്നത്

കുന്നംകുളം: 65-ാ മത് സംസ്ഥാന സ്കൂൾ കായികമേളയിൽ ജേതാക്കളായി പാലക്കാട്. തുടർച്ചയായി മൂന്നാം വട്ടമാണ് പാലക്കാടു കിരീടം നേടുന്നത്. 260 പോയിന്റുമായാണ് പാലക്കാട് ജില്ലാ തങ്ങളുടെ ആധിപത്യം നിലനിർത്തിയത്. 151 പോയിന്റോടെ മലപ്പുറമാണ് രണ്ടാമത്. സ്‌കൂളുകളിൽ നിലവിലെ ചാമ്പ്യൻമാരായ ഐഡിയൽ കടകശ്ശേരി 57 പോയിന്റുമായി കിരീടം നിലനിർത്തി. മാർബേസിൽ കോതമംഗലത്തെ അവസാന നിമിഷം പിന്നിലാക്കിയാണ് ഐഡിയൽ കടകശ്ശേരിയുടെ കിരീട നേട്ടം. കഴിഞ്ഞ വർഷം ഏഴു സ്വർണം നേടിയ ഐഡിയൽ ഇത്തവണ അഞ്ചു സ്വർണമാണ് സ്വന്തമാക്കിയത്. 87 പോയിന്റോടെ…

Read More

പഠന വിനോദയാത്ര വിലക്ക്; പ്രതിഷേധവുമായി ആൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ (എ കെ ടി എം എ )

തിരുവനന്തപുരം : ട്യൂഷൻ സെന്ററുകളിൽ നിന്നുള്ള പഠന വിനോദയാത്രകൾക്ക് സംസ്ഥാന സർക്കാർ വിലക്ക് ഏർപ്പെടുത്തിയതിനെത്തുടർന്ന് പ്രതിഷേധവുമായി ആൾ കേരള ടൂട്ടോറിയൽ അസോസിയേഷൻ (എ. കെ. ടി. എം.എ) രംഗത്ത്. കേരളത്തിലെ ട്യൂഷൻ സ്ഥാപനങ്ങൾ പഠന വിനോദ യാത്രകൾ നടത്തിയാണ് എല്ലാ അധ്യായന വർഷവും മുന്നോട്ട് പോയികൊണ്ടി രുന്നത് .കൂടുതൽ വിദ്യാർത്ഥികളും പഠന വിനോദയാത്ര പോകാൻപൊതു വിദ്യാലയം പോലെ തന്നെ ട്യൂഷൻ സെന്ററുകളാണ് ഉപയോഗിക്കുന്നത്. ബാലവകാശ കമ്മീഷന്റെ രാത്രികാല ട്യൂഷൻ വിലക്കിന് ഹൈക്കോടതി ഇടക്കാല ഉത്തരവ് വഴി പരിഹാരം…

Read More

‘വികലാംഗർ’ എന്നു വേണ്ട ; വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ

തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി മുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെടുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. വികലാംഗർ എന്നുള്ള പദപ്രയോഗം ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് ഒഴിവാക്കാൻ മുമ്പുതന്നെ നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് തീരുമാനമെടുത്ത് കേന്ദ്രസർക്കാരിനു കീഴിലെ കമ്പനി മന്ത്രാലയത്തെ സമീപിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ അംഗീകാരം നിഷേധിച്ചു….

Read More

കേരള നിയമസഭാ അവാർഡ് എം ടി വാസുദേവൻ നായർക്ക്

തിരുവനന്തപുരം: കേരള നിയമസഭാ അവാര്‍ഡ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക്. കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ സമഗ്ര സംഭാവന നല്‍കിയ വ്യക്തിക്കാണ് അവാര്‍ഡ് നല്‍കുന്നത്. അശോകന്‍ ചരുവില്‍, പ്രിയ കെ നായര്‍, നിയമസഭാ സെക്രട്ടറി എ എം ബഷീര്‍ എന്നിവര്‍ അംഗങ്ങളായ ജൂറി പാനലാണ് അവാര്‍ഡ് ജേതാവിനെ തീരുമാനിച്ചത്. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും. നവംബര്‍ 1 മുതല്‍ 7…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial