
തൊഴിലിടങ്ങളില്‍സ്ത്രീ സുരക്ഷ ഉറപ്പാക്കണം: വനിതാ കമ്മീഷന്‍
പത്തനംതിട്ട :തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷയും പരാതി പരിഹാര സംവിധാനങ്ങളും ഉറപ്പ് വരുത്താന്‍ തൊഴിലുടമകള്‍ തയാറാവണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. പത്തനംതിട്ട ഗവ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍.തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമത്തിന്റെ പരിരക്ഷ നല്‍കണം. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒരു മോണിറ്ററിങ് സംവിധാനം ഉറപ്പ് വരുത്തണമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. കൗമാരം കരുത്താക്കൂ പ്രത്യേക കാമ്പയിന്റെ…