Headlines

സംസ്ഥാനത്ത് കാട്ടാനക്കലിയില്‍ ഒരാള്‍ കൂടി മരിച്ചു

തൊടുപുഴ: സംസ്ഥാനത്ത് കാട്ടാനക്കലിയില്‍ ഒരാള്‍ കൂടി മരിച്ചു. ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമന്‍ (64) ആണ് മരിച്ചത്. ടാപ്പിങ് തൊഴിലാളിയാണ്. മതമ്പയില്‍ വച്ചാണ് കാട്ടാന പുരുഷോത്തമനെ ആക്രമിച്ചത്. ടാപ്പിങ് തൊഴിലില്‍ ഏര്‍പ്പെടുന്നതിനിടെ എസ്റ്റേറ്റില്‍ വച്ചാണ് കാട്ടാന പുരുഷോത്തമനെ ആക്രമിച്ചത്. കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കാലങ്ങളായി ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യമുണ്ട്. കൊമ്പന്‍പാറയില്‍ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത് ഈ സ്ഥലത്തിന് സമീപത്തുള്ള പ്രദേശത്ത് വച്ചാണ്. സംഭവത്തിന് ശേഷം…

Read More

കോട്ടയം വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം; മുപ്പതോളം പേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായെന്ന് റിപ്പോർട്ട്

കോട്ടയം വൈക്കത്ത് കാട്ടിക്കുന്നില്‍ യാത്രക്കാരുണ്ടായിരുന്ന വള്ളം മറിഞ്ഞ് അപകടം. വൈക്കത്തിനടുത്ത് കാട്ടിക്കുന്നില്‍ ആണ് സംഭവം. അപകടസമയം 30 പേര്‍ വള്ളത്തില്‍ ഉണ്ടായിരുന്നു. വള്ളത്തിലുണ്ടായ മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി. കാട്ടിക്കുന്നില്‍ നിന്ന് പാണാവള്ളിയിലേക്ക് പോയ വള്ളമാണ് മറഞ്ഞത്. മരണവീട്ടിലേക്ക് പോയ വള്ളമാണ് മറിയുകയായിരുന്നു.

Read More

തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു. ആക്രമണത്തിൽ മൃഗശാലയിലെ സൂപ്പർവൈസറായ രാമചന്ദ്രന് പരിക്കേറ്റു. കൂട് കഴുകുന്നതിനിടെ കമ്പിക്കിടയിലൂടെ കൈ കടത്തി കടുവ നഖം കൊണ്ട് മാന്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രന്റെ തലയിൽ നാല് സ്റ്റിച്ചുണ്ട്.

Read More

കോഴിക്കോട് എഞ്ചിനീയറിങ് വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട് കടലുണ്ടി റെയിൽവെ ഗേറ്റിന് സമീപം എഞ്ചിനീയറിങ് വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. കോട്ടക്കടവ് വളളിക്കുന്ന് ശ്രേയസില്‍ ഒഴുകില്‍ തട്ടയൂര്‍ ഇല്ലം രാജേഷ് നമ്പൂതിരിയുടെ മകൾ സൂര്യ (21) ആണ് മരിച്ചത്. റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ ഇറങ്ങി റെയിൽ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു. വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം. മൃതദേഹം ചിന്നി ചിതറിയ നിലയിലായിരുന്നു. കോയമ്പത്തൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കടലുണ്ടിയില്‍ ഇറങ്ങിയ സൂര്യ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ മംഗളൂരു-ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു….

Read More

നാളെ അവധി

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂലൈ 25) അവധിയായിരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണെന്നും കളക്ടര്‍ അറിയിച്ചു. അതെ സമയം, നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി കോട്ടയം, പത്തനംതിട്ട കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കേരളാ…

Read More

നടുറോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

നടുറോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍.പെരുമ്പാവൂരിലാണ് സംഭവം.വലിയകുളം സ്വദേശി രാജനാണ് അറസ്റ്റിലായത്. പെണ്‍കുട്ടി തനിച്ച് റോഡിലൂടെ നടന്നുപോകുമ്പോള്‍ പ്രതി കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Read More

വി എസ് അച്യുതാനന്ദൻ വിടവാങ്ങി

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദൻ്റെ പ്രായം. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം…

Read More

കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നു പി പി ദിവ്യ

കണ്ണൂര്‍:എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകൻ അഡ്വ.കെ വിശ്വൻ. നവീൻ ബാബു കുറ്റസമ്മതം നടത്തി എന്ന കലക്ടറുടെ മൊഴിയുണ്ട്. അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ദിവ്യ ക്രൂശിക്കപ്പെട്ടത്. ടി.വി പ്രശാന്ത് വഴി നവീൻ ബാബു പി.പി ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അഡ്വ കെ.വിശ്വൻ പറഞ്ഞു. ദിവ്യക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടാകും.പണം വാങ്ങി എന്നതിൽ…

Read More

മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ സ്കൂൾ മുറ്റത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ സ്കൂൾ മുറ്റത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ. വിങ്ങിപ്പൊട്ടുന്ന കൂട്ടുകാരുടെയും അധ്യാപകരുടെയും കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു. സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കി മൃതദേഹം അൽപസമയത്തിനുള്ളിൽ വിലാപയാത്രയായി ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലെത്തിക്കും.ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വീട്ടുവളപ്പിൽ മിഥുന്റെ സംസ്കാരം നടക്കും. വിദേശത്തായിരുന്ന അമ്മ സുജ രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തി. സ്‌കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് മിഥുൻ മനു (13) ഷോക്കേറ്റ്…

Read More

സി പി ഐ പാലക്കാട് ജില്ലാ സമ്മേളനത്തിൽ നിന്ന് വിട്ടു നിന്ന് കെ ഇ ഇസ്മയിൽ

പാലക്കാട്: സിപിഐ പാലക്കാട് ജില്ലാസമ്മേളനം നാളെ തുടങ്ങാൻ ഇരിക്കെ മുതിർന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മായിൽ ആയുർവേദ ചികിത്സയിൽ പ്രവേശിക്കുന്നു. ജില്ലാ നേതൃത്വത്തോടുഉള്ള വിയോജിപ്പിനിടെയാണ് സ്വന്തം നാട്ടിലെ സമ്മേളനത്തിനിടക്ക് ഇസ്‌മായിൽ ചികിത്സക്ക് പോകുന്നത്. പാർട്ടിമെമ്പർ അല്ലാത്തതിനാൽ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ല. കെ.ഇ. ഇസ്മയിലിനെ സമ്മേളനത്തിലേക്ക് ക്ഷണിക്കില്ലെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. അതേസമയം, വെള്ളിയാഴ്‌ച സിപി ഐ ജില്ലാ സമ്മേളനം നടക്കാനിരിക്കെ കെ.ഇ. ഇസ്മയിലിന്റെ സസ്പെൻഷൻ പിൻവലിക്കാമെന്ന് സംസ്ഥാന നിർവാഹകസമിതി തീരുമാനമെടുത്തെങ്കിലും ആറുമാസകാലാവധി തീരുന്ന ഓഗസ്റ്റിൽ തീരുമാനമെടുക്കാമെന്നാണ് ജില്ലാ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial