Headlines

ഓണസദ്യ വിളമ്പുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട രീതിയും

ഇന്ന് തിരുവോണം. ഈ ദിനത്തില്‍ തൂശനിലയില്‍ സദ്യ കഴിക്കുക എന്നത് മലയാളികള്‍ക്ക് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സദ്യയ്ക്കായി ഇലയിടുന്നതിനും ചില രീതികളുണ്ട്. ഇലയുടെ അറ്റം ഊണ് കഴിക്കുന്ന ആളുടെ ഇടതുഭാഗത്തും മുറിഞ്ഞ ഭാഗം അഥവാ വീതിയുള്ളത് വലതുവശത്തും വരുന്ന രീതിയിൽ വേണം ഇലയിടാൻ. ആദ്യം വിളമ്പേണ്ടത് കഴിക്കുന്നയാളുടെ ഇടതു വശത്ത് നിന്നാണ്. ഉപ്പും പഞ്ചസാരയും തൊട്ടു വിളമ്പുന്നതാണ് ഇപ്പോഴുള്ള സമ്പ്രദായം. പിന്നെ ഉപ്പേരി ,ശർക്കര ,പുരട്ടി, പപ്പടം ,പഴം, നാരങ്ങഅച്ചാർ , മാങ്ങാ അച്ചാർ. തുടർന്ന് ചെറുകറികൾ…

Read More

ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം ; ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ: കലവൂർ മാരാരിക്കുളം ഭാഗത്ത് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വാലയിൽ വീട്ടിൽ അരുൺ സാംസൺ (37) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഇയാൾ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഇയാൾക്കെതിരെ യുവതി നേരത്തെ ഗാർഹിക പീഡനത്തിന് ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധം മൂലം 26ന് വൈകിട്ട് വീട്ടിലെത്തിയ സാംസൺ കയ്യിൽ കരുതിയിരുന്ന പെട്രോളൊഴിച്ച്…

Read More

സ്കൂട്ടറില്‍ കടത്താൻ ശ്രമിച്ചത് ചന്ദനമുട്ടി; എസ്ഡിപിഐ നിയോജക മണ്ഡലം പ്രസിഡന്‍റ് അറസ്റ്റിൽ

കാസർകോട്: ചന്ദന മുട്ടിയുമായി എസ്ഡിപിഐ നേതാവ് പിടിയിൽ. എസ്ഡിപിഐ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡൻറായ അബ്ദുൾ സമദാണ് പിടിയിലായത്. അമ്പലത്തറ സ്വദേശിയായ ഇയാളിൽ നിന്നും 1.3 കിലോഗ്രാം ചന്ദന മുട്ടി ഹൊസ്ദുർഗ് പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥി ആയിരുന്നു. അതേസമയം, ആലപ്പുഴ ചെന്നിത്തലയിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ച ക്യാമ്പിൽ പോലീസ് റെയ്ഡിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി നാല് പേർ കഞ്ചാവുമായി. കഞ്ചാവ് ചെടിയും പൊലിസും പിടിച്ചെടുത്തു. ബീഹാർമാരായ രാമുകുമാർ (3),…

Read More

ഓണം വാരാഘോഷത്തിന് തിരി തെളഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

തിരുവനന്തപുരം:കേരളത്തില്‍ ഏഴ് ദിവസത്തെ ഓണാഘോഷങ്ങൾക്ക് അരങ്ങുണർന്നു. വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന് തിരുവനന്തപുരത്ത് നിശാഗന്ധിയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, വി ശിവൻകുട്ടി, ആന്റണി രാജു എന്നിവർ സന്നിഹിതരായിരുന്നു. ചലച്ചിത്ര താരം ഫഹദ് ഫാസിൽ മുഖ്യാഥിതിയായിരുന്നു. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും സാംസ്കാരിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഓണം ഒരുമയുടെ ഈണം എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഇത്തവണ ഓണാഘോഷം. അടുത്തമാസം…

Read More

യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം എൽഡിഎഫ് പിന്തുണച്ചു; കല്ലുവാതുക്കൽ പഞ്ചായത്തിൽ ബിജെപി ക്ക് ഭരണം നഷ്ടമായി

കൊല്ലം: കല്ലുവാതുക്കൽ പഞ്ചായത്തിൽ ബി.ജെ.പിക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എൽ ഡി എഫ് പിന്തുണച്ചതോടെ പാസായി. 23 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ബി ജെ പിക്ക്‌ 9, യു ഡി എഫിന് 8, എൽ ഡി എഫിന് 6 എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസ പ്രമേയത്തിൽ എൽ ഡി എഫ് പിന്തുണച്ചതോടെ 14 വോട്ടിനാണ് പ്രമേയം പാസായത്.ഇതോടെ ബി ജെ പിയുടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ എന്നിവർ…

Read More

പിറകെ വന്ന ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം; വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

എറണാകുളം: പെരുമ്പാവൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും ഇടിച്ച് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. കാഞ്ഞൂർ പൈനാടത്ത് വീട്ടിൽ ഡോ. ക്രിസ്റ്റി ജോസ് (44) ആണ് മരിച്ചത്. ക്രിസ്റ്റിയും പിതാവ് ജോസും സ്കൂട്ടറിൽ സഞ്ചരിക്കവെ ഇന്ന് രാവിലെ ഒൻപത് മണിയ്ക്ക്‌ എം സി റോഡിൽ വല്ലത്ത് വെച്ച് പിറകെ വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ക്രിസ്റ്റിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവിനെ പരിക്കുകളോടെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്കൽ ഗവ.ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫിസറാണ് ക്രിസ്റ്റി ജോസ്. അവിവാഹിതയാണ്.മാതാവ്: മേരി,…

Read More

പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം നിർത്തി വയ്ക്കാൻ നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വി. ഡി സതീശൻ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഓണകിറ്റ് വിതരണം നിർത്തിവെക്കാനുള്ള നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി. കിറ്റ് വിതരണം തടയുന്നത് ഓണത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ കുറിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് ഓണ സമ്മാനമായി 1000 രൂപ നല്‍കുന്ന പദ്ധതിയില്‍ നിന്നും കോട്ടയം ജില്ലയെ തല്‍ക്കാലത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള ഈ തീരുമാനവും പിന്‍വലിക്കണമെന്നും…

Read More

വയനാട് കണ്ണോത്ത് മല ജീപ്പ് അപകടം: മരിച്ച ഒമ്പത് പേരും സ്ത്രീകൾ, ആറ് പേരെ തിരിച്ചറിഞ്ഞു

ബത്തേരി:വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് തലപ്പുഴയിൽ വാഹനാപകടത്തിൽ 9 പേർക്ക് ദാരുണാന്ത്യം. കണ്ണോത്ത് മലയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തേയില നുള്ളാൻ പോയി മടങ്ങിയ 9 സ്ത്രീകളാണ് മരണപ്പെട്ടത്. മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ജീപ്പിൽ ഉണ്ടായിരുന്നത് 12 പേരാണെന്നാണ് പുറത്തുവരുന്ന വിവരം.മരണപ്പെട്ടവരില്‍ 6 പേരെ തിരിച്ചറിഞ്ഞു.റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല, ഷാജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. തേയിലനുള്ളി പണി കഴിഞ്ഞുവരുന്നതിനിടെയാണ് അപകടം. പന്ത്രണ്ട് പേര് ജീപ്പിലുണ്ടായിരുന്നത്. അതിൽ 11സ്ത്രീകളായിരുന്നു. അപകടം നടന്നയുടനെ പരിസരവാസികളെത്തി രക്ഷാപ്രവർത്തനം…

Read More

കോഴിക്കോട് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ പീഡനത്തിനയാക്കി

കോഴിക്കോട്: കോഴിക്കോട് വിദ്യാർത്ഥിനിയ്ക്ക് ക്രൂരപീഡനം. കുറ്റ്യാടി തൊട്ടിൽപ്പാലത്ത് ആണ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനരയാക്കിയത്. ഇന്നലെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞെന്നും പ്രതിക്കായി തെരച്ചിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു

Read More

പിവി അൻവറിന്റെ പാർക്ക് തുറക്കാൻ അനുമതി നൽകി സർക്കാർ

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി. പാര്‍ക്ക് ഭാഗികമായി തുറക്കാനാണ് അനുമതി നല്‍കിയത്. ആദ്യം കുട്ടികളുടെ പാര്‍ക്കും പുല്‍മേടും തുറന്ന് നല്‍കും. ഘട്ടം ഘട്ടമായി പാര്‍ക്ക് മുഴുവന്‍ തുറക്കാനാണ് നീക്കം. 2018ലാണ് നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പാർക്ക് പൂട്ടിയത്. ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ക്ക് നില്‍ക്കുന്ന സ്ഥലം നിരപ്പുള്ളതും പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്തതെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റൈഡുകളുടെയും കോണ്‍ക്രീറ്റ് ഭിത്തിയുടേയും ബലം പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial