Headlines

കനക്കുന്നില്‍ നൈറ്റ് ലൈഫ് ഉള്‍പ്പെടെയുള്ള വികസനത്തിന് ആറുകോടി രൂപ:മന്ത്രി മുഹമ്മദ് റിയാസ്

ഓണം വാരാഘോഷത്തിന് പ്രൗഢഗംഭീര സമാപനം_ചലചിത്ര താരങ്ങളായ ഷെയിന്‍ നിഗം,നീരജ് മാധവ്, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവര്‍ വിശിഷ്ടാതിഥികളായിഒരാഴ്ചക്കാലം തലസ്ഥാന നഗരിയെ ഉത്സവ മേളത്തിലാക്കിയ വര്‍ണാഭമായ ഓണക്കാഴ്ചകള്‍ക്ക് കൊടിയിറങ്ങി.ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ഇത്തവണത്തെ ഓണം വാരാഘോഷം ജനകീയമാക്കിയത് മലയാളിയുടെ ഐക്യമാണെന്നും വാരാഘോഷത്തിന്റെ പ്രധാനവേദിയായ കനകക്കുന്ന് കേരളത്തിലെ മതസൗഹാര്‍ദത്തിന്റെ മുഖമാണെന്നും മന്ത്രി പറഞ്ഞു. കനകക്കുന്നില്‍ നൈറ്റ് ലൈഫ് ഉള്‍പ്പെടെയുള്ള വികസനത്തിന് ആറുകോടി രൂപ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. വി.കെ…

Read More

ബംഗാൾ ഉൾക്കടലിൽ  ചക്രവാതച്ചുഴി; അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് തീവ്ര മഴ; ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനിടെ, അടുത്ത മണിക്കൂറുകളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി രൂപപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തിൽ മഴ കനക്കുമെന്നാണ് റിപ്പോർട്ട്. ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാന വ്യാപകമായി മിതമായ മഴ കിട്ടാനും സാധ്യതയുണ്ട്….

Read More

ആറന്മുള ഉത്തൃട്ടാതി വള്ളം കളി; എ ബാച്ച് വിജയിയായി ഇടശ്ശേരിമല പള്ളിയോടവും ബി ബാച്ച് വിജയിയായി ഇടക്കുളം പള്ളിയോടവും

ആറന്മുള: ആറന്മുള ഉത്തൃട്ടാതി വള്ളം കളിയിൽ എ ബാച്ച് വിജയിയായി ഇടശ്ശേരിമല പള്ളിയോടവും ബി ബാച്ച് വിജയിയായി ഇടക്കുളം പള്ളിയോടവും വിജയിച്ചുകയറി. 2017-ന് ശേഷം ആദ്യമായിട്ടാണ് എല്ലാ പരമ്പരഗതമായ ശൈലിയും പിന്തുടർന്ന് ആറന്മുള ഉത്തൃട്ടാതി വള്ളം കളി നടത്തുന്നത്. ആദ്യം ഫൈനൽ മത്സരങ്ങൾ 5 മണിക്ക് നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ള്ളിയോടങ്ങളുടെയും കരക്കാരുടെയും അവേശത്തിൽ മത്സരം സന്ധ്യ കഴിഞ്ഞും നീങ്ങുകയായിരുന്നു. ഇടക്ക് ശക്തമായ മഴയുണ്ടായെങ്കില്ലും കരക്കാരുടെ ആവേശത്തിന് കുറവുണ്ടായില്ല. ആറന്മുളയുടെ സ്വരത്താളമടക്കം പിന്തുടർന്ന് തുഴയെറിഞ്ഞവരെയാണ് വിജയുകളായി പ്രഖ്യാപിച്ചത്….

Read More

കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വകാര്യ വാഹനം തകര്‍ത്തതായി പരാതി

തുറവൂർ :കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വകാര്യ വാഹനം തകര്‍ത്തതായി പരാതി ദേശീയപാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ലാണ് കഴിഞ്ഞ ദിവസം രാത്രി ആരോ എറിഞ്ഞുടച്ചത്. കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് എം.ജി രാജേശ്വരിയുടെ സ്വകാര്യവാഹനത്തിന്റെ ചില്ല് സമൂഹ്യവിരുദ്ധര്‍ തകര്‍ത്തതായി പരാതി. ദേശീയപാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ലാണ് കഴിഞ്ഞ ദിവസം രാത്രി ആരോ എറിഞ്ഞുടച്ചത്. ഭര്‍ത്താവ് വിനോദ് കുമാറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനം ദലീമ എംഎല്‍എയുടെ ഓഫീസ് കോമ്പൗണ്ടിലാണ് രാത്രി പാര്‍ക്ക് ചെയ്യുന്നത്. സംഭവദിവസം…

Read More

ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് പമ്പയാറ്റില്‍ നടക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് പമ്പയാറ്റിൽ നടക്കും.ജലോത്സവത്തിന്റ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിര്‍വ്വഹിക്കും.51 കരകളിലെ പള്ളിയോടങ്ങളാണ് ആറന്മുള ഉതൃട്ടാതി ജലമേളയില്‍ പങ്കെടുക്കുന്നത്.ജലഘോഷയാത്ര മന്ത്രി വീണാ ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്യും.ജലോത്സവത്തിന്റ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഒരുക്കങ്ങള്‍ എല്ലാ പൂര്‍ത്തിയായി. ആറന്മുളയുടെ തനത് ശൈലിയില്‍ വഞ്ചിപ്പാട്ട് പാടി ആദ്യം തുഴഞ്ഞ് എത്തുന്ന പള്ളിയോടങ്ങളെയാണ് വിജയിയായി പ്രഖ്യാപിക്കുക. മന്ത്രി പി. പ്രസാദ്, സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദൻ , ദേവനന്ദ, വിവിധ രാഷ്ടീയ സാമുദായ നേതാക്കള്‍ തുടങ്ങിയവര്‍…

Read More

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം മിതമായ രീതിയിലുള്ള മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ്…

Read More

ഹരിപ്പാട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ടാങ്കർ ലോറിയുടെ പിന്നിൽ ഇടിച്ചുകയറി, നിരവധി പേർക്ക് പരിക്ക്

ആലപ്പുഴ: കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ടാങ്കര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചുകയറി. ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിലാണ് സംഭവം നടന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. മംഗലാപുരത്തു നിന്നും തിരുനെല്‍വേലിക്ക് ടാറും കയറ്റി പോയ ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. 15 പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ തിരുവനന്തപുരം സ്വദേശികളായ ലത, മകൾ ജാനകി, തിരുവനന്തപുരം സ്വദേശി സാജൻ എന്നിവരെ ആലപ്പുഴ…

Read More

വൈകുന്നേരം 6 മുതൽ 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണം; അഭ്യർഥനയുമായി കെഎസ്ഇബി

തിരുവനന്തപുരം : വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകിട്ട് 7 മണി മുതൽ രാത്രി 11 മണിവരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി. മഴക്കുറവു മൂലം ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിനു വെള്ളം ഇല്ലാത്തത് വൈദ്യുതി ഉത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കെഎസ്ഇബി അറിയിച്ചു. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകിട്ട് 6 മണി മുതൽ രാത്രി 11 മണി വരെ അത്യാവശ്യമല്ലാത്ത…

Read More

ഓണം വാരോഘോഷം സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : ഓണം വാരോഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര ആരംഭിക്കുന്ന കവടിയാര്‍ മുതല്‍ കിഴക്കേകോട്ട ഈഞ്ചക്കല്‍ വരെയുള്ള റോഡിലും നഗരത്തിലെ മറ്റ് പ്രധാന റോഡുകളിലും 02.09.2023 ഉച്ചയ്ക്ക് 02.00മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി തിരുവനന്തപുരം സിറ്റി ഐ.ജി.പിയും പോലീസ് കമ്മീഷ്ണറുമായ ശ്രീ.നാഗരാജു ചകിലം IPS അറിയിച്ചു. ഘോഷയാത്ര കടന്നുപോകുന്ന കവടിയാർ – വെള്ളയമ്പലം – മ്യൂസിയം –ആർ.ആർ ലാമ്പ് – പാളയം – സ്പെൻസർ സ്റ്റാച്യു – ആയുർവേദകോളേജ് – ഓവർ ബ്രിഡ്ജ്– പഴവങ്ങാടി – കിഴക്കേകോട്ട–…

Read More

പത്തനംതിട്ടയിൽ കനത്ത മഴ; ഗവിയിൽ ഉൾ വനത്തിൽ ഉരുൾ പൊട്ടൽ

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ഗവിയിൽ ഉൾവനത്തിൽ ഉരുൾപൊട്ടൽ. മലവെള്ളപ്പാച്ചിൽ ഉണ്ടായതോടെ മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു. ഇതിൽ രണ്ടെണ്ണം പിന്നീട് അടച്ചു. റോഡിൽ മരം വീണതിനാൽ ഗവിയിലേക്കുള്ള വാഹനങ്ങൾ നാളെ രാവിലെ ഉണ്ടാകാൻ സാധ്യതയില്ല. അണക്കെട്ട് തുറന്നതിനാൽ കക്കാട്ടാറിലും പമ്പാ നദിയിലും ജലനിരപ്പ് ഉയരും. ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജനനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial