സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഫ്ലാറ്റിൽ എത്തിച്ചു; കൂട്ടബലാത്സംഗത്തിനിരയാക്കി, യുവതി അറസ്റ്റിൽ

കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിനി അഫ്സീന (29) യെയാണ് കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയാണ് ഇക്കഴിഞ്ഞ മാർച്ചിൽ കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്ലാറ്റിൽ വെച്ച് പീഡിപ്പിക്കപ്പെട്ടത്. യുവതിയുമായി സൗഹൃദത്തിലായതിനു ശേഷം അഫ്സീന സുഹൃത്ത് ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുമെന്നു പറഞ്ഞ് യുവതിയെ പീഡിപ്പിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അഫ്സീനയും ഷമീറും…

Read More

പത്തനംതിട്ട ജില്ലയിൽ നാളെ അവധി

പത്തനംതിട്ട: നാളെ പത്തനംതിട്ട ജില്ലയിൽ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആറന്മുള ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ചാണ് അവധി. പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ഉത്തരവിൽ അറിയിച്ചിട്ടുണ്ട്.

Read More

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ അന്വേഷണ സംഘം പുതുക്കിയ പ്രതിപ്പട്ടിക കോടതിയിൽ സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് പ്രതിപ്പട്ടിക സമർപ്പിച്ചത്. രണ്ടു ഡോക്ടർമാർ, രണ്ടു നഴ്സുമാർ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.മഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. രമേശൻ സി കെ., കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹന. കോഴിക്കോട് മെഡിക്കൽ കോളേജലെ നഴ്സുമാരായ രഹന, മഞ്ജു കെ. ജി എന്നിവരാണ് കേസിലെ പ്രതികൾ. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ…

Read More

തൃശൂർ നഗരത്തിൽ ഇന്ന് പുലികളിറങ്ങും; വിയ്യൂർ ദേശത്തു നിന്നും പെൺപുലികളും

തൃശൂർ: നഗരത്തിൽ ഇന്ന് പുലികളിറങ്ങും. പുലിവീരൻമാരും പെൺപുലികളും കരിമ്പുലികളും കുട്ടിപ്പുലികളുമായി നഗരത്തിൽ വന്യതയുടെ താളം മുറുകും. 5 സംഘങ്ങളാണ് പുലികളെ അണിനിരത്തുന്നത്. സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നീ സംഘങ്ങളാണ് ഇറങ്ങുക. എന്നാൽ കോർപറേഷന്റെ മാനദണ്ഡം അനുസരിച്ചായിരിക്കണം പുലികളി. ഒരു സംഘത്തിൽ കുറഞ്ഞത് 35 പുലികൾ വേണം. 51 എണ്ണത്തിൽ കൂടാനും പാടില്ല. 5 സംഘങ്ങളിലും 51 വീതം പുലികളുണ്ട്. പെൺപുലികൾ ഇറങ്ങുന്നത് വിയ്യൂർ ദേശത്തു നിന്നാണ്. സീതാറാം, കാനാട്ടുകര, അയ്യന്തോൾ പുലിക്കളി…

Read More

മുഖ്യമന്ത്രി പിണറായി വിജയന് ഹെലികോപ്റ്റർ വാടകക്കെടുക്കുന്നു; 80 ലക്ഷം രൂപയാണ് വാടക.

മുഖ്യമന്ത്രി പിണറായി വിജയന് ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നുമുഖ്യമന്ത്രി പിണറായി വിജയനായി ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു. സ്വകാര്യ കമ്പനിയുമായി കരാറിലേര്‍പ്പെടാനായി തീരുമാനത്തിന്‍ അന്തിമ അംഗീകരമായി. 80 ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് ആഭ്യന്തര വകുപ്പ് അന്തിമ കരാറിലെത്തുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തക്കുന്ന സ്വകാര്യ കമ്പനിക്കാണ് കരാര്‍. മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. ഇതില്‍ കൂടുതല്‍ പറന്നാല്‍ മണിക്കൂറിന് 90,000 രൂപ അധികം നല്‍കുകയും ചെയ്യണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക്…

Read More

രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത മണിക്കൂറുകളിൽ ആലപ്പുഴ, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുണ്ടെങ്കിലും കേരള -കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് ദിവസം നിലവിൽ ഒരു ജില്ലയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടില്ല….

Read More

മൂന്ന് സഹോദരിമാർ കുളത്തിൽ മുങ്ങി മരിച്ചു; അപകടം അച്ഛന്റെ കൺമുന്നിൽ

പാലക്കാട്: മണ്ണാർക്കാട് ഭീമനാട് മൂന്ന് സഹോദരിമാർ മരിച്ചു. റംഷീന (23) നാഷിദ (26) റിൻഷി (18) മുങ്ങി മരിച്ചത്. അച്ഛനൊപ്പം കുളത്തിൽ എത്തിയതായിരുന്നു മൂന്നുപേരും. അച്ഛൻ അലക്കുന്നതിനിടെ കുറച്ച് മാറി ഇവർ വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. കുളിയ്ക്കുന്നതിനിടെ കൂട്ടത്തിൽ ഒരാൾ വെള്ളത്തിൽ മുങ്ങി താഴ്ന്നു. ഇയാളെ രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടി. ഇതോടെ മൂന്ന് പേരും അപകടത്തിൽ പെട്ടു. വിവരം അറിഞ്ഞ് നാട്ടുകാരാണ് ഇവരെ വെള്ളത്തിൽ നിന്ന് കരയ്ക്ക് എത്തിച്ചത്. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ…

Read More

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവുമുണ്ട്. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ…

Read More

ഉത്രാടദിനം വിറ്റത് 116 കോടിയുടെ മദ്യം

ഉത്രാട ദിനത്തില്‍ 116 കോടിയുടെ മദ്യ വില്‍പ്പന. സംസ്ഥാനത്തു ബെവ്കോ ഔട്ലെറ്റ് വഴി മാത്രമാണ് 116 കോടിയുടെ മദ്യം വിറ്റത്. കഴിഞ്ഞ വര്‍ഷം 112 കോടിയുടെ വില്‍പ്പനയാണ് നടന്നത്. നാലു കോടിയുടെ അധിക വില്‍പന ഈ വര്‍ഷം നടന്നു. ഇരിങ്ങാലക്കുട ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ നിന്നും വിറ്റത്. കൊല്ലം ആശ്രാമം ഔട്ലെറ്റില്‍ 1.01 കോടിയുടെ വില്‍പ്പന നടന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 25 % ഡിജിറ്റല്‍ പെയ്‌മെന്റും ലക്ഷ്യമിട്ടിട്ടുണ്ട്.

Read More

ബത്തേരി എറളോട്ടുകുന്നിൽ  മൂരിക്കിടാവിനെ കടുവ കൊന്നു

ബത്തേരി എറളോട്ടുകുന്നിൽ  മൂരിക്കിടാവിനെ കടുവ കൊന്നു. എറളോട്ടുകുന്ന് ചൂരിമനയ്ക്കൽ ബിനുവിന്റെ മൂരിക്കിടാവാണ് ചത്തത്. ഇന്നലെ പുലർച്ചെ നാലരയോടെയാണ് കടുവ വീട്ടുമുറ്റത്തെ തൊഴുത്തിലെത്തി ഇരപിടിക്കാൻ ശ്രമം നടത്തിയത്. മൂരിക്കിടാവിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ബഹളം വച്ചതോടെ കടുവ ഇരുളിൽ മറഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ ഡപ്യുട്ടി റേഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം മൂരിക്കിടാവിനെ രാത്രി തന്നെ തൊഴുത്തിൽ നിന്നു മാറ്റി.  വിവരമറിഞ്ഞെത്തിയ നാട്ടുകാർ മൂരിക്കിടാവിനെ മാറ്റിയതിൽ പ്രതിഷേധമറിയിച്ചു.പ്രതിഷേധത്തിനിടെ പിന്നീട് സമീപത്തെ കൃഷിയിടത്തിൽ തന്നെ മൂരിക്കിടാവിനെ കണ്ടെത്തി. തുടർന്ന് മുത്തങ്ങ, കുറിച്യാട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial