Headlines

ക്ഷേമരാഷ്ട്ര സങ്കല്പം ഇല്ലാതാക്കാൻ ശ്രമമെന്ന് മന്ത്രി ജി.ആർ. അനിൽ

ആലുവ: ക്ഷേമരാഷ്ട്ര സങ്കല്പം അവസാനിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുകയാണെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. മൻമോഹൻ സിംഗിന്റെ കാലം മുതലാരംഭിച്ച വെള്ളം ചേർക്കൽ ഇപ്പോഴും ശക്തമായി തുടരുകയാ ണെന്നും കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി. യു.സി) സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു. കേരളത്തിലെ പൊതുവിതരണ സംവിധാനത്തെക്കുറിച്ച് ജനങ്ങളും ലൈസൻസികളും ആശങ്ക പെടേണ്ട കാര്യമില്ല. എല്ലാ പ്രതിസന്ധികളും മറികടന്ന് സർക്കാർ മുന്നോട്ട് പോകും. രാജ്യത്ത് റേഷൻ ഭക്ഷ്യധാന്യം ചെറുവിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്ര…

Read More

കേരളത്തിലേക്ക് ഓണം സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു

ഓണത്തിന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതിനെ തുടർന്നാണ് ട്രെയിൻ അനുവദിച്ചത് പൻവേൽ-നാഗർകോവിൽ സ്‌പെഷ്യൽ ട്രെയിൻ ഈ മാസം 22ന് നാഗർകോവിലിൽ നിന്ന് പൻവേലിലേക്കും, 24 ന് പൻവേലിൽ നിന്ന് നാഗർകോവിലിലേക്കും സർവീസ് നടത്തും. സെപ്തംബർ 7 വരെ ആകെ മൂന്ന് സർവീസാണ് കേരളത്തിലേക്കുണ്ടാകുക….

Read More

നിയമപരമായ സേവനത്തെ മാസപ്പടിയാക്കി; മാധ്യമ വാർത്തകൾ യാഥാർത്ഥ്യങ്ങളുമായി ബന്ധവുമില്ലാത്തവ: സിപിഐ (എം)

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്ക്‌ യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട്‌ കമ്പനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്‌. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ്‌ പണം നല്‍കിയത്‌. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്‌. ഇതിന്‌ വിശ്വാസ്യത ലഭിക്കുന്നതിനാണ്‌ മാസപ്പടിയാക്കി ചിത്രീകരിച്ചത്‌. നിന്ദ്യമായ ഈ നടപടി കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ച്‌ മരിക്കുമെന്ന്‌ പ്രഖ്യാപിച്ച മലയാള മനോരമയില്‍ നിന്ന്‌…

Read More

കെഎസ്ഇബി വാഴ വെട്ടിയ സംഭവത്തിൽ കർഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം

തിരുവനന്തപുരം∙ ഇടുക്കി – കോതമംഗലം 220 കെവി ലൈനിനു കീഴിൽ കൃഷി ചെയ്ത വാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിമാറ്റിയ സംഭവത്തിൽ കർഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. വൈദ്യുതി–കൃഷി മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. വൈദ്യുതി ലൈനിൽ തട്ടുമെന്ന കാരണത്താൽ 406 വാഴകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിമാറ്റിയത്. കുലയ്ക്കാറായ വാഴകൾ വെട്ടിമാറ്റിയതിനെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചിരുന്നു. മനസാക്ഷിയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സബ്മിഷൻ…

Read More

ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടു കൊന്നു: 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

കൊല്ലം: ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടുകൊന്ന കേസിൽ 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ.കൊല്ലം പുനലൂര്‍ വാളക്കോട് ഷാജഹാൻ–നസീറ ദമ്പതികളുടെ മകൾ ഷജീറയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് തേവലക്കര സ്വദേശി അബ്ദുൾ ഷിഹാബിനെ എട്ടുവര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഷിഹാബ് ഷജീറയെ ശാസ്താംകോട്ട തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 2015 ജൂണ്‍ 17-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ശാസ്താംകോട്ട കല്ലുംമൂട്ടിൽ കടവ് ബോട്ട് ജെട്ടിയിൽ നിന്നും വെള്ളത്തിൽ വീണ നിലയിൽ അബോധാവസ്ഥയിലാണ് ഷജീറയെ കണ്ടെത്തിയത്….

Read More

സിദ്ദിഖ് ഇനി ഓർമ്മ; ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം

കൊച്ചി : മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ സിദ്ദിഖിന് കണ്ണീരോടെ വിടനൽകി കേരളം. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം കബറടക്കി. സിദ്ദിഖിന്റെ (68) ഭൗതികദേഹം അവസാനമായി കാണാന്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് രാവിലെ മുതല്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് എത്തിയത്.പതിനാറാം വയസു മുതല്‍ ഒപ്പം ചേര്‍ന്ന ചങ്ങാതിയെ അവസാനമായി കാണാന്‍ എത്തിയ നടന്‍ ലാല്‍ പൊട്ടിക്കരഞ്ഞതു കണ്ടുനിന്നവരെ ദുഃഖത്തിലാഴ്ത്തി. ഫാസിലും ഫഹദ് ഫാസിലും ചേര്‍ന്നാണ് ലാലിനെ ആശ്വസിപ്പിച്ചത്. മമ്മൂട്ടി,…

Read More

ഉമ്മൻചാണ്ടിയുടെ വേര്‍പാടിന്റെ കണ്ണീരിന്റെ പേര് പറഞ്ഞ് ചാണ്ടി ഉമ്മൻ വോട്ട് തേടരുതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ

ഉമ്മൻചാണ്ടിയുടെ വേര്‍പാടിന്റെ കണ്ണീരിന്റെ പേര് പറഞ്ഞ് ചാണ്ടി ഉമ്മൻ വോട്ട് തേടരുതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ .പുതുപ്പള്ളിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ഉടൻ തീരുമാനിക്കും. ചാണ്ടി ഉമ്മൻ യു.ഡി.എഫിനായി മത്സരിക്കുന്നത് കൊണ്ട് യാതൊരു ഭയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 9000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ്മൻചാണ്ടിക്ക് ലഭിച്ചത്. അതിന് മുമ്ബുള്ള തെരഞ്ഞെടുപ്പില്‍ 33,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ബി.ജെ.പിയുടെ 10,000ത്തോളം വോട്ട് യു.ഡി.എഫ് പിടിച്ചു. തോല്‍ക്കുമെന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് വഴിവിട്ട നീക്കങ്ങള്‍ നടത്തുകയായിരുന്നു. അങ്ങനെയാണ് ബി.ജെ.പിയുടെ…

Read More

17 തദ്ദേശ വാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ്

സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിൽ ആഗസ്റ്റ് 10 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായി. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 6 വരെയാണ്. സമ്മതിദായകർക്ക് വോട്ടുചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി. ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്…

Read More

പുതുപ്പളളി : ഉപതെരഞ്ഞെടുപ്പ് സെപ്തംബർ അഞ്ചിന്

ന്യൂഡൽഹി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ. നിലവിലെ എംഎൽഎയും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞടുപ്പ്. തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി മണ്ഡലത്തിൽ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17നാണ്. സൂക്ഷ്മ പരിശോധന 18ന്. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനതീയതി ഓഗസ്റ്റ് 21 ആണ്. പുതുപ്പള്ളി ഉൾപ്പെടെ ഏഴു നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജാർഖണ്ഡിലെ ധൂമി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ…

Read More

ഏക സിവിൽ കോഡ് നടപ്പാക്കരുത് : പ്രമേയം നാളെ മുഖ്യമന്ത്രി അവതരിപ്പിക്കും.

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പട നയിക്കാൻ മുഖ്യമന്ത്രി. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന ആവശ്യവുമായി നിയമസഭയിൽ നാളെ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം സഭ ഐകകണ്ഠേന പാസാക്കുമെന്നാണ് കരുതുന്നത്. ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഐഎമ്മും കോൺഗ്രസും മുസ്ലിം ലീഗും സിപിഐയും അടക്കമുള്ള കക്ഷികളെല്ലാം നേരത്തെ തന്നെ എതിർത്തിരുന്നു. സംസ്ഥാനത്തെമ്പാടും പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനെ നിലപാട് അറിയിക്കുന്നതിനായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial