Headlines

നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ. ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി. മൂന്ന് പേരെയും ജാമ്യത്തിൽ വിട്ടയക്കും. ഹൈക്കോടതി നേരത്തെ പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. സൗബിന്‍ ഉൾപ്പടെയുള്ളവർ കേസിൻ്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും…

Read More

കേരള സര്‍വകലാശാലയിലെ എസ്എഫ്‌ഐ പ്രക്ഷോഭത്തിന് സിപിഐഎം പിന്തുണ

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലർ (വിസി) മോഹനൻ കുന്നുമ്മലിന്റെ നിലപാടുകൾക്കെതിരെ സമരം ചെയ്യുന്ന എസ്എഫ്‌ഐ പ്രവർത്തകർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർവകലാശാലയിലെത്തി പ്രതിഷേധക്കാരെ കണ്ട അദ്ദേഹം, വിസിയുടെ നടപടികൾ തെറ്റാണെന്നും അത് ജനാധിപത്യവിരുദ്ധമാണെന്നും വ്യക്തമാക്കി. ആർഎസ്എസിൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.വി. ഗോവിന്ദൻ്റെ സന്ദർശനത്തിനു പിന്നാലെ, എസ്എഫ്‌ഐയുടെ സമരം ശക്തമായി തുടരുമെന്ന് സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദ് അറിയിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ…

Read More

പോസ്റ്റൽ വകുപ്പിന്റെ ഈ സർവീസുകൾ ഇനി വീട്ടിലുരുന്ന് തന്നെ ചെയ്യാം

പോസ്റ്റൽ വകുപ്പിന്റെ ഈ സർവീസുകൾ ഇനി വീട്ടിലുരുന്ന് തന്നെ ചെയ്യാം. രജിസ്‌ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ്, പാഴ്‌സൽ തുടങ്ങിയ സർവീസുകളാണ് വീട്ടിൽ ഇരുന്ന് തന്നെ ഇനി മുതൽ ബുക്ക് ചെയ്യാൻ സാധിക്കുക. ഇതിനായി തപാല്‍വകുപ്പിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്താൽ മതിയാകും. ഏത് സർവീസാണോ ബുക്ക് ചെയുന്നത്, ആ സമയത്ത് തന്നെ ബന്ധപ്പെട്ട പോസ്റ്റ്മാന് സന്ദേശം ലഭിക്കും. പോസ്റ്റ്മാന്‍ വീട്ടിലെത്തി തപാല്‍ ഉരുപ്പടി ശേഖരിക്കും. തപാൽ വകുപ്പ് ഇതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ ഉടന്‍ തന്നെ നടപ്പിലാക്കും. പുതിയ സർവീസുകൾ നിലവില്‍…

Read More

കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കി

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കി. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസി തോമസിന്റെ വിയോജനക്കുറിപ്പ് തള്ളിയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം തയ്യാറായിരുന്നില്ല. സംഭവത്തില്‍ പൊലീസും സര്‍വകലാശാലയും വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് രജിസ്ട്രാര്‍ കെ എസ്…

Read More

പാലക്കാട് നിപ ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന 38 കാരിയുടെ നില ഗുരുതരം

മലപ്പുറം: പാലക്കാട് നിപ ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന 38 കാരിയുടെ നില ഗുരുതരം. മക്കൾക്കും ബന്ധുക്കൾക്കുമൊപ്പം താമസിച്ചിരുന്ന ഇവരുടെ ബന്ധുവായ 10 വയസുകാരനും രോഗലക്ഷണമുണ്ട്. നിലവിലെ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നിരുന്നു. നിപ സ്ഥിരീകരിച്ചതിനു പിന്നാലെ പാലക്കാട്ടും മലപ്പുറത്തും അതീവ ജാഗ്രതയാണ്. മലപ്പുറത്തെ നാല് പഞ്ചായത്തുകളിലെ 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. 425 പേരാണ് നിപ സമ്പർക്ക പട്ടികയിലുള്ളത്. മലപ്പുറത്ത് 228 പേരാണ് സമ്പർക്കപട്ടികയിലുള്ളത്. പാലക്കാട് നിന്ന് 110 പേരും.കോഴിക്കോട് 87 പേർ സമ്പർക്കപട്ടികയിലുണ്ട്….

Read More

ദുരന്തഘട്ടങ്ങളിലെ സേവനത്തിന് സൈന്യത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട തുക മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ഉപയോഗിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: കഴിഞ്ഞ കാലങ്ങളിലെ ദുരന്തഘട്ടങ്ങളിലെ സേവനത്തിന് സൈന്യത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട തുക മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ഉപയോഗിക്കാമെന്ന് ഹൈക്കോടതി. സൈന്യം നല്‍കിയ ബില്‍ തുകയായ 120 കോടി രൂപ പുനരധിവാസത്തിനായി ചെലവഴിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ അനുമതി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സര്‍ക്കാരിന് അനുമതി നല്‍കിയത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യം ആഭ്യന്തര-ധന മന്ത്രാലയങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു….

Read More

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നാളെ തലയോല പറമ്പിലെ വീട്ടിൽ മൃതദേഹം സംസ്ക്‌കരിക്കും. പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. എന്നാൽ മൃതദേഹവുമായി പോയ ആംബുലൻസിന് മുന്നിൽ കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറി. മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തരം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. തുടർന്ന് മെഡിക്കൽ കോളജ് പരിസരത്ത് വലിയ…

Read More

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സൂചന

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സൂചന. രോഗലക്ഷണങ്ങളുമായി പാലക്കാട് സ്വദേശിനിയായ 38കാരി ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ ഇവർക്ക് നിപ സ്ഥിരീകരിച്ചു. യുവതിയുടെ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. നിലവിൽ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. ഇവർക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടത് എന്ന കാര്യത്തിൽ വ്യക്തതയില്ല. യുവതിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്.

Read More

ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊട്ടാക്കര : ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ്‌ പ്രാഥമിക വിവരം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് വീണാ ജോര്‍ജിനെ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് മന്ത്രിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത് എന്നാണ് വിവരം. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read More

തിരുവല്ലയിലെ പൊടിയാടിയിൽ പുലിയിറങ്ങി

തിരുവല്ലയിലെ പൊടിയാടിയിൽ പുലിയിറങ്ങി. തിരുവല്ല – മാവേലിക്കര റോഡിൽ പൊടിയാടി മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് പിൻവശത്തുള്ള റോഡിലാണ് പുലിയെ കണ്ടത്. ഇന്ന് രാവിലെ ആറുമണിയോടെ കോൺക്രീറ്റ് റോഡിൽ നിൽക്കുന്ന പുലിയെ മണിപ്പുഴ തൈപ്പടവിൽ വീട്ടിൽ സംഗീതയാണ് കണ്ടെത്തിയത്. സംഭവം ഉടൻതന്നെ വാർഡ് മെമ്പർ എൻ എസ് ഗിരീഷ് കുമാറിനെ വിവരം അറിയിച്ചു. കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണിൽ പുലിയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് പുലി നടന്നകലകുകയായിരുന്നു. കണ്ടത് പുലിയെ തന്നെ ആണെന്ന് നാട്ടുകാർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial