കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു

കോഴിക്കോട്: കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം. കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിലാണ് അപകടമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പിലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിൽ 40 ജീവനക്കാരുണ്ടെന്നാണ് വിവരം. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്തായാണ് കപ്പൽ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. കേരള…

Read More

കേരള ഗവർണർ രാജേന്ദ്ര ആ‍ർലേക്കർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ

ന്യൂഡൽഹി: കേരള ഗവർണർ രാജേന്ദ്ര ആ‍ർലേക്കർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ. ഗവ‍ർണറെ തിരിച്ച് വിളിക്കണമെന്നാണ് പരാതിയിൽ സിപിഐ ആവശ്യപ്പെടുന്നത്. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ഗവ‍ർണറുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സിപിഐയുടെ രാജ്യസഭാ എംപി സന്തോഷ് കുമാർ പി രാഷ്ട്രപതിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം തുടർച്ചയായി ദുരുപയോഗം ചെയ്യപ്പെടുന്നതിൽ ഗുരുതരമായ ആശങ്ക രേഖപ്പെടുത്താനാണ് രാഷ്ട്രപതിക്ക് പരാതി നൽകുന്നതെന്ന് സന്തോഷ് കുമാർ എം പി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജ്ഭവനിൽ നടന്ന പരിസ്ഥിതി ദിനാഘോഷവുമായി…

Read More

സംഘപരിവാർ എജന്റായി കേരള ഗവർണർ അധഃപതിക്കുന്നു; ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനുളള വേദിയായി രാജ്ഭവനെ മാറ്റാൻ ശ്രമിക്കുന്നു: എഐവൈഎഫ്

ഭാരതസംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷണമെന്ന ലേബലിൽ രാജ്യത്തിന്റെ ബഹുസ്വരതക്ക് മേൽ സാംസ്‌കാരിക അധിനിവേശം നടത്തുന്ന സംഘ് പരിവാർ എജന്റായി കേരള ഗവർണർ അധഃപതിക്കുകയാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് കുറ്റപ്പെടുത്തി. സംസ്ഥാന കൃഷി വകുപ്പ് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിന പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന വേണമെന്ന ഗവർണറുടെ തീരുമാനം പ്രബുദ്ധ കേരളത്തിന്റെ മത നിരപേക്ഷ സംസ്കാരത്തോടുള്ള വെല്ലുവിളിയാണെന്നും എ ഐ വൈ എഫ് കുറ്റപ്പെടുത്തി. ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനായി രാജ്ഭവനെ വേദിയാക്കാൻ ശ്രമിക്കുന്ന ഗവർണർ…

Read More

തൃശൂർ പടിയൂരിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയത് മകളുടെ ഭർത്താവ്; ആദ്യ ഭാര്യയെ കൊന്ന കേസിലും പ്രേംകുമാർ പ്രതി

തൃശ്ശൂർ: തൃശൂർ പടിയൂരിൽ അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പടിയൂർ സ്വദേശികളായ മണി, മകൾ രേഖ എന്നിവരെ കൊലപ്പെടുത്തിയ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായുള്ള തിരച്ചിൽ തുടരുകയാണ്. ആദ്യ ഭാര്യയെ കൊന്ന കേസിലും പ്രേംകുമാർ പ്രതിയാണ്. പ്രതി പ്രേംകുമാറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഈ കേസിൽ ജാമ്യത്തിലായിരുന്നു പ്രേംകുമാർ. ഇതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകവും നടത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് പ്രേംകുമാർ കൊലപാതകം നടത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്ത് ഞെരിച്ചോ…

Read More

ഷഹബാസിന്റെ കൊലപാകത്തിൽ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്‌വണ്‍ അഡ്മിഷന്‍ നേടാന്‍ അനുമതി നൽകി ഹൈക്കോടതി

കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാകത്തിൽ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്‌വണ്‍ അഡ്മിഷന്‍ നേടാന്‍ അനുമതി നൽകി ഹൈക്കോടതി. ഇതിനായി വിദ്യാര്‍ത്ഥികളെ ഒരുദിവസത്തേക്ക് വിട്ടയക്കാനും കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോം സുപ്രണ്ടിന് നിര്‍ദേശം നല്‍കി. വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് സമയം അനുവദിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്‍കാന്‍ താമരശ്ശേരി പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജുവനൈല്‍ ഹോമിലായതിനാല്‍ സ്‌കൂള്‍ പ്രവേശനത്തിനോ മറ്റുനടപടികള്‍ സ്വീകരിക്കുന്നതിനോ കഴിയില്ലെന്ന് കാട്ടി വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അതേസമയം…

Read More

ഷൊർണൂരിൽ ചാരിറ്റിയുടെ പേരിൽ ബിരിയാണി വാങ്ങി മറിച്ച് വിറ്റ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

പാലക്കാട്: ഷൊർണൂരിൽ ചാരിറ്റിയുടെ പേരിൽ ബിരിയാണി വാങ്ങി മറിച്ച് വിറ്റ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. തൃത്താല കറുകപുത്തൂർ സ്വദേശി ഷെഹീർ കരീമാണ് പിടിയിലായത്. ഷൊർണൂരിലെ ഹോട്ടലുടമ നൽകിയ പരാതിയിലാണ് അറസ്റ്റ്. 350 ബിരിയാണി വാങ്ങി പണം നൽകാതെ മുങ്ങിയെന്നാണ് പരാതി. ഷെഹീർ സ്ഥിരമായി ഇത്തരം തട്ടിപ്പ് നടത്തിവരിയാണെന്നാണ് വിവരം.ചാരിറ്റിക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഹോട്ടലിൽ നിന്ന് കുറഞ്ഞവിലക്ക് ബിരിയാണി വാങ്ങും. ഇത് കൂടുതൽ വിലക്ക് മറ്റൊരിടത്ത് കൊണ്ടുപോയി വിൽക്കുകയും ചെയ്യുകയാണ് ഇയാളുടെ പതിവ്. 140 രൂപക്ക് ബിരിയാണി…

Read More

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം പുറത്തുവന്നു. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം കേരള – കര്‍ണാടക- ലക്ഷദ്വീപ്…

Read More

തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച; ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കി

തിരുവനന്തപുരത്തെ സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച. ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കിയെന്ന് പരാതി. നീര്‍ക്കെട്ട് കുറയാന്‍ നല്‍കുന്ന കുത്തിവയ്പ് മാറി വലത് കണ്ണിനു നല്‍കിയെന്നാണ് പരാതി. അസി. പ്രൊഫ. എസ് എസ് സുജീഷിനെതിരെയാണ് പരാതി. കണ്ണ് മരവിപ്പിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ നല്കുന്ന ചികില്‍സയാണ് മാറിപ്പോയത്. ബീമാപള്ളി സ്വദേശി അസൂറ ബീവിയാണ് പരാതി നല്‍കിയത്. ആരോഗ്യ വകുപ്പിനും കന്റോണ്‍മെന്റ് പൊലീസിനും കുടുംബം പരാതി നല്‍കിയിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഡോക്ടര്‍…

Read More

പമ്പാ നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ ഉപേക്ഷിച്ച വസ്ത്രങ്ങൾ പമ്പയിൽ നിന്ന് ശേഖരിച്ചെന്ന് ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ കോടതിയിൽ

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകർ ഉപയോഗിച്ച വസ്ത്രങ്ങൾ പമ്പാ നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ ഉപേക്ഷിച്ച വസ്ത്രങ്ങൾ പമ്പയിൽ നിന്ന് ശേഖരിച്ചെന്ന് ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ കോടതിയിൽ. പമ്പയില്‍ നിന്ന് ശേഖരിച്ച വസ്ത്ര മാലിന്യം രണ്ട് ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേവസ്വം കമ്മിഷണര്‍ക്കും എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും ദേവസ്വം ബോര്‍ഡിനുമാണ് കോടതിയുടെ നിർദേശം. ഓരോ മണ്ഡലകാല സീസൺ കഴിയുന്തോറും ഏകദേശം 30 ലോഡ് തുണികൾ എങ്കിലും പമ്പയിൽ നിന്ന് ലഭിക്കാറുണ്ടെന്നാണ് കണക്ക്. ഇതിനൊപ്പം…

Read More

മുടി വെട്ടിയില്ലെന്ന് പറഞ്ഞ് പ്ലസ് ടു വിദ്യാർത്ഥികളായ 14 പേരെ കൊല്ലത്ത് സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന് പരാതി

കൊല്ലം: മുടി വെട്ടിയില്ലെന്ന് പറഞ്ഞ് പ്ലസ് ടു വിദ്യാർത്ഥികളായ 14 പേരെ കൊല്ലത്ത് സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന് പരാതി. കൊല്ലം ഉമയനല്ലൂർ മൈലാപ്പൂർ എ.കെ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഇന്ന് കട അവധിയായതിനാൽ നാളെ മുടി വെട്ടാമെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നും ആരോപിക്കുന്നു. മഴ നനഞ്ഞ് സ്കൂളിന് പുറത്ത് നിൽക്കേണ്ടി വന്നെന്നും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാര്‍ത്ഥികളുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. മുടിവെട്ടാത്തതിന് ആരേയും പുറത്താക്കിയിട്ടില്ല. സ്ഥിരമായി വൈകി വരുന്നതിനാണ് കുട്ടികളോട് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ടത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial