Headlines

ബുക്ക് സ്‌റ്റോറില്‍ നിന്നും 50 കവര്‍ (എന്‍വലപ്പ്) വാങ്ങി അതിനുള്ളിൽ കറൻസി

കാസര്‍കോട്: വാങ്ങിയത് വെറും കവറുകള്‍, അതിനുള്ളില്‍ പണം. കാസര്‍കോടുള്ള ബുക്ക് സ്‌റ്റോറില്‍ നിന്നും 50 കവര്‍ (എന്‍വലപ്പ്) വാങ്ങിയ സ്ത്രീ അതിനുള്ളില്‍ കറന്‍സി കണ്ട് അമ്പരന്നു. അന്‍പത് കവറുകളില്‍ 24 എണ്ണത്തിലും പത്ത് രൂപയുടെ പുത്തന്‍ നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. അമ്പരപ്പ് മാറും മുന്‍പ് അവര്‍ കവര്‍ വാങ്ങിയ കടക്കാരനെ സമീപിച്ചു. കഥയറിഞ്ഞ് കടക്കാരനും അമ്പരന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ആന്വേഷിച്ചു. ഇതോടെയാണ് കവറില്‍ പണം പ്രത്യക്ഷപ്പെട്ടതിന് പിന്നിലെ കഥ പുറത്തറിഞ്ഞത്. ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു വ്യക്തി ഇതേ ബുക്ക്…

Read More

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അപ്പീലുകളിൽ  നിന്ന് സർക്കാരിന് ലഭിച്ചത് ലക്ഷങ്ങൾ

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അപ്പീലുകളിൽ നിന്ന് സർക്കാരിന് ലഭിച്ചത് ലക്ഷങ്ങൾ. കഴിഞ്ഞ മൂന്ന് വർഷത്തെ അപ്പീൽ തുകയായി ലഭിച്ചത് 85 ലക്ഷം രൂപയാണ്. 2022,23,24 വർഷങ്ങളിലായി ആകെ 1262 അപ്പീലുകളാണ് ലഭിച്ചത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയാണ് കേരള സംസ്ഥാന സ്കൂൾ കലോത്സവം. വീറും വാശിയുമോടെയാണ് വിദ്യാർഥികൾ ഒന്നാം സ്ഥാനത്തിനു വേണ്ടി അരങ്ങിൽ ആടി തകർക്കുന്നത്. അപ്പീലുകളിലൂടെ ഫലങ്ങളിൽ വരുന്ന മാറ്റങ്ങളും കലോത്സവ ജേതാക്കളെ നിർണയിക്കുന്നതിൽ വലിയ പങ്കുവഹിക്കാറുണ്ട്. കഴിഞ്ഞ മൂന്നുവർഷത്തെ സംസ്ഥാന കലോത്സവത്തിൽ വന്ന…

Read More

പു ക സ മുന്‍ സംസ്ഥാന സെക്രട്ടറിയും കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയുമായ അന്നൂരിലെ പി.അപ്പുക്കുട്ടന്‍ മാസ്റ്റര്‍ അന്തരിച്ചു

കണ്ണൂര്‍: പുരോഗമന കലാ സാഹിത്യ സംഘം മുന്‍ സംസ്ഥാന സെക്രട്ടറിയും കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയുമായ അന്നൂരിലെ പി.അപ്പുക്കുട്ടന്‍ മാസ്റ്റര്‍ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച 12മണിക്ക് നടക്കും. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. അധ്യാപകന്‍, സാംസ്‌കാരിക പ്രഭാഷകന്‍, സാഹിത്യ നിരൂപകന്‍, നാടകപ്രവര്‍ത്തകന്‍, കലാസ്വാദകന്‍ എന്നീ നിലകളില്‍ ഉത്തരകേരളത്തിലെ സാന്നിധ്യമറിയിച്ച വ്യക്തിത്വമാണ് പി.അപ്പുക്കുട്ടന്‍ മാസ്റ്റര്‍. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി…

Read More

മുതലപ്പൊഴിയിൽ റോഡ് ഉപരോധവും പണിമുടക്കും തുടരുന്നു

അഞ്ചുതെങ്ങ് : മുതലപ്പൊഴി അഴിമുഖത്ത് അനിയന്ത്രിതമായി രൂപപ്പെട്ട മണൽത്തിട്ട മൂലം വള്ളങ്ങൾക്ക് കടലിലേക്കിറങ്ങാനാകാത്ത സാഹചര്യത്തിൽ പ്രതിഷേധിച്ച് സംഘടിപ്പിക്കുന്ന റോഡ് ഉപരോധവും പണിമുടക്ക് സമരവും തുടരുന്നു.ഹാർബറിന്റെ ഇരുകരയിലുമുള്ള തൊഴിലാളികൾ സംയുക്തമായാണ് ഇന്ന് രാവിലെ 6 മുതൽ ഉപരോധസമരം സംഘടിപ്പിക്കുന്നത്. റോഡ് ഉപരോധത്തിന്റെ ഭാഗമായി പെരുമാതുറ, മുതലപ്പൊഴി പാലം, പൂത്തുറ, അഴൂർ കടവ് ഭാഗങ്ങളിൽ വാഹനങ്ങൾ തടഞ്ഞിരുന്നു. മാസങ്ങൾക്ക് മുമ്പു തന്നെ അഴിമുഖത്ത് മണലടിഞ്ഞ് കൂടുന്ന പ്രതിഭാസം ശക്തമാണ്. ഹാർബറിന്റെ വടക്കേ പുലിമുട്ടിനു സമീപം തോടിന് സമാനമായ ഭാഗത്തു കൂടിയാണ്…

Read More

ചക്ക പറിക്കാൻ കയറി, പ്ലാവിന് മുകളിലെത്തിയപ്പോൾ ദേഹാസ്വസ്ഥ്യം; യുവാവിനെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്

കണ്ണൂർ: ചക്ക പറിക്കാൻ കയറി പ്ലാവിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി. താഴെ ചൊവ്വ കാപ്പാട് സ്വദേശി ബിജേഷാണ് പ്ലാവിന് മുകളിൽ കുടുങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തി ബിജേഷിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. വീട്ടുവളപ്പിലെ 35 അടിയോളം ഉയരം വരുന്ന പ്ലാവിന്റെ മുകളിലാണ് ബിജേഷ് കുടുങ്ങിയത്. മുകളിൽ എത്തിയപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളായ സി വിനേഷ്, രാഗിൻ കുമാർ, ഷിജോ എ എഫ് എന്നിവർ മരത്തിന് മുകളിൽ കയറി സാഹസികമായി റോപ്പ്…

Read More

മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയമങ്ങൾ പാലിക്കാതെ തിരുവനന്തപുരം മൃഗശാല

തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയമങ്ങൾ പാലിക്കാതെ തിരുവനന്തപുരം മൃഗശാല. മലിന ജലം ഒഴുക്കി വിടുന്നത് പൊതു അഴുക്ക് ചാലിലേക്കാണ്. മൃഗശാലയിലെ മലിനജലം ശുദ്ധീകരിക്കാതെയാണ് ഇത്തരത്തിൽ തുറന്ന് വിടുന്നത്. മൃഗ ശാലയിലെ മറ്റ് മാലിന്യങ്ങളും അനിയന്ത്രിതമായി ചാലിലേയ്ക്ക് ഒഴുക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഗുരുതര രോഗബാധിതരായ മൃഗങ്ങളുടെ വിസർജ്ജ്യം ഉൾപ്പടെയാണ് ജനവാസ മേഖലയിലേക്ക് ഒഴുക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഞെട്ടിക്കുന്ന പഠന റിപ്പോർട്ടാണ് ഇത് സംബന്ധിച്ച് പുറത്ത് വന്നത്. മൃഗശാലയിൽ പ്രതിദിനം 1.6 ലക്ഷം ലിറ്റർ മലിനജലം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്….

Read More

രണ്ടരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി.

കൊല്ലം:കൊല്ലം താന്നിയിൽ രണ്ടരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി. താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് , ഭാര്യ സുലു എന്നിവരാണ് ആത്മഹത്യ ചെയ്തത് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു. കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. മാതാപിതാക്കളെ അതേ മുറിക്ക് സമീപം തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. അജീഷിന് ചില ആരോ​ഗ്യ പ്രശ്നങ്ങളും, സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Read More

പത്തനംതിട്ട കളക്ട്രേറ്റിന് ബോംബ് ഭീഷണി

പത്തനംതിട്ട: പത്തനംതിട്ട കളക്ട്രേറ്റിന് ബോംബ് ഭീഷണി. കളക്ട്രേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലിലാണ് ലഭിച്ചത്. ഓഫീസിലെ ജീവനക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ഭീഷണി സന്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. Azifa -gafoor@ hotmail com എന്ന മെയില്‍ ഐഡിയില്‍ നിന്നുമാണ് ഭീഷണി സന്ദേശം എത്തിയത്. അഫ്സൽ ഗുരുവിനെ നീതി നിഷേധിച്ച് തൂക്കിലേറ്റിയതിനെ ഓർമ്മപ്പെടുത്താനാണ് ബോംബ് വെച്ചിരിക്കുന്നതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കളക്ട്രേറ്റില്‍ നിന്നും ജീവനക്കാരനെ പുറത്തിറക്കി…

Read More

കളഞ്ഞ് കിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയ ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ

ആലപ്പുഴ: ചെങ്ങന്നൂർ സ്വദേശിയുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ട എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയതായി പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കളഞ്ഞ് കിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയ ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിലായി. സംഭവത്തിൽ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ബിജെപി അംഗം സുജന്യ ഗോപി (42) ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം സ്വദേശി വിനോദ് ഏബ്രഹാമിന്റെ എടിഎം കാര്‍ഡാണ് നഷ്ടമായത്. എടിഎം കാര്‍ഡിന് പിൻവശത്തായി എഴുതിവെച്ചിരുന്ന പിന്‍…

Read More

മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ സംഘർഷം

മുംബൈ: പതിനേഴാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ സംഘർഷം. നാഗ്പൂരിൽ ഹിന്ദുത്വ സംഘടനകൾ നടത്തിയ മാർച്ചിനെത്തുടർന്നുണ്ടായ കല്ലേറിലും അക്രമത്തിലും നിരവധി പേർക്ക് പരിക്കേറ്റു. 10 ആന്‍റി റയട്ട് കമാൻഡോസ്, രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, രണ്ട് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ എന്നിവർക്കും പരിക്കുണ്ട്. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സംഘർഷത്തിൽ 50 പേരെ അറസ്റ്റ് ചെയ്തു. പ്രദേശത്ത് വിവിധ സേനകളെ വിന്യസിച്ചിരിക്കുകയാണ്. നാഗ്പൂരിലെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമികളെ കണ്ടെത്താൻ പൊലീസ് സി.സി.ടി.വി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial