‘സംസ്ഥാനത്തിന്റെ ഭാഗമാകേണ്ടവര്‍ വികട ന്യായങ്ങള്‍ പറയുന്നു, കേന്ദ്രം പകപോക്കുന്നു’
കണ്ണൂര്‍: ബജറ്റ് അവഗണനയില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ കേന്ദ്രം പകപോക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കണ്ണൂരില്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് അര്‍ഹതയുള്ളത് കേന്ദ്ര ബജറ്റില്‍ നല്‍കിയില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നതില്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ട്. നാടിനെ ബാധിക്കുന്ന വിഷയത്തില്‍ ഒന്നിച്ച് പ്രതിഷേധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര മന്ത്രിമാരെയും മുഖ്യമന്ത്രി വിമര്‍ശിച്ചു….

