മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനു പകരമായി ദുരന്ത ബാധിതര്‍ക്ക് വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വായ്പയില്‍ ബാക്കിയുള്ള തുകയും പലിശയും പുതിയ വായ്പയായി കണക്കാക്കും. ഇതിനായി വായ്പ പുനക്രമീകരിക്കുമെന്നും ഒരു വര്‍ഷത്തെ മൊറട്ടോറിയവും ഉള്‍പ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശയുണ്ടോയെന്നായിരുന്നു കേന്ദ്രത്തോട് ഹൈക്കോടതിയുടെ ചോദ്യം. മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശ ഈടാക്കുമെന്ന്…

Read More

കനാൽ വെള്ളത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്തു

പാലക്കാട്: ആദ്യമായി കനാൽ വെള്ളത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്തു. പാലക്കാട് വണ്ടിത്താവളം ചിറ്റൂരിലെ പട്ടഞ്ചേരി പഞ്ചായത്തിലാണ് കെഎസ്ഇബി നടപ്പാക്കുന്ന ഈ പദ്ധതി. 100 വീടുകളിലേക്ക് ആവശ്യമായ വൈദ്യുതിയാണ് ഇവിടെ കനാലിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് കനാലിൽ ജലചക്രം സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ സ്വന്തം മണ്ഡലത്തിലാണ് കെഎസ്ഇബിയുടെ പരീക്ഷണം. മൂലത്തറ ഇടതു കനാലിൽ നിന്ന് ജലചക്രം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ചാണ് കെഎസ്ഇബി വിതരണം ചെയ്യുന്നത്. 10 കിലോവാട്ട് മൈക്രോ…

Read More

ശബരിമലയില്‍ നടന്‍ മമ്മൂട്ടിയ്ക്കായി മോഹന്‍ലാല്‍ നടത്തിയ വഴിപാടിന്റെ രസീത് പുറത്തുവന്നതില്‍ വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ നടന്‍ മമ്മൂട്ടിയ്ക്കായി മോഹന്‍ലാല്‍ നടത്തിയ വഴിപാടിന്റെ രസീത് പുറത്തുവന്നതില്‍ വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. രസീത് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് ദേവസ്വം ഉദ്യോഗസ്ഥരല്ലെന്ന് ബോര്‍ഡ് അറിയിച്ചു. വളരെ വ്യക്തിപരമായി നടത്തിയ പ്രാര്‍ത്ഥനയായിരുന്നെന്നും ദേവസ്വം ബോര്‍ഡിലെ ആരോ ആ രസീത് ലീക്ക് ചെയ്തതാണെന്നും കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിനോടാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രതികരിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. രസീത് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് ദേവസ്വം ഉദ്യോഗസ്ഥരല്ല. വഴിപാട് രസീതിന്റെ ഭക്തന് നല്‍കുന്ന ഭാഗമാണ് മാധ്യമങ്ങള്‍ വഴി…

Read More

എൻഒസി നൽകാൻ കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പുദ്യോഗസ്ഥർ പിടിയിൽ

പാലക്കാട്: എൻഒസി നൽകാൻ കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പുദ്യോഗസ്ഥർ പിടിയിൽ. പാലക്കാട് കടമ്പഴിപുറത്ത് ഫോറസ്റ്റ് സർവേയർ ഫ്രാങ്ക്ളിൻ ജോർജ്, ബീറ്റ്ഫോറസ്റ്റ് ഓഫീസർ സുജിത്ത് എന്നിവരാണ് പിടിയിലായത്. വനം വകുപ്പിൻ്റെ ഭൂമിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് എൻഒസി നൽകുന്നതിനാണ് 35,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഭൂമി അളന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.

Read More

ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽ പാളത്തിൽ മൃതദേഹം കിടക്കുന്ന കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

Read More

സിപിഐ നേതാവ് കെ ഇ ഇസ്മായിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മായിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. സിപിഐ നേതാവ് പി രാജുവിന്റെ മരണത്തിൽ നടത്തിയ പ്രതികരണത്തിൽ ആണ് നടപടി. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൽ ആണ് തീരുമാനമായത്. പി രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു കെ ഇ ഇസ്മായിലിന്റെ പ്രതികരണം. സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തിലാണ് പി രാജു സംഘടനാ നടപടിക്ക് വിധേയനായത്. എന്നാൽ അദ്ദേഹം കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചില്ല….

Read More

സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന കേസിൽ സംവിധായകനും നടനുമായ ശാന്തിവിള ദിനേശിനെതിരെ എടുത്ത പോക്സോ കേസിൽ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന കേസിൽ സംവിധായകനും നടനുമായ ശാന്തിവിള ദിനേശിനെതിരെ എടുത്ത പോക്സോ കേസിൽ ഹർജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ബേലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് കേസ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി തള്ളിയത്. ഒരു ഓൺലൈൻ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിലെ ശാന്തിവിള ദിനേശിന്‍റെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ്. കേസിന് പിന്നിൽ മലയാളത്തിലെ ഒരു സംവിധായകന്‍റെ ഇടപെടൽ ഉണ്ടെന്നായിരുന്നു ശാന്തിവിള ദിനേശിന്‍റെ വാദം. ശാന്തിവിള ദിനേശും ഓൺലൈൻ ചാനൽ ഉടമ…

Read More

തൊഴിലുറപ്പ് തൊഴിലാളികൾക്ക് വീട്ടുപറമ്പിലെ മണ്ണിനടിയിൽ നിന്ന് കിട്ടിയത് 25 കുപ്പി മദ്യം

പടന്ന (കാസർകോട്): പടന്ന കാന്തിലോട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് വീട്ടുപറമ്പിലെ മണ്ണിനടിയിൽ നിന്ന് കിട്ടിയത് 25 കുപ്പി മദ്യം. പണിപൂർത്തീകരിക്കാത്ത വീട്ടുപറമ്പിൽ നിന്നാണ് മദ്യക്കുപ്പികൾ കിട്ടിയത്. ബുധനാഴ്‌ചയാണ് സംഭവം. പണി തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് മണ്ണിനടിയിൽ മൂന്ന് സഞ്ചികളിലായി മദ്യം കണ്ടെത്തിയത്. 500 മില്ലിയുടെ 20 കുപ്പികളിൽ പകുതി മദ്യവും ബാക്കിയുള്ളവയിൽ പൊട്ടിക്കാത്ത മദ്യവുമായിരുന്നു ഉണ്ടായിരുന്നത്. തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് ചന്തേര പൊലീസ് സ്ഥലത്തെത്തി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരുടെയും കാരുടെയും സാന്നിധ്യത്തിൽ തൊഴിലാളികൾ തന്നെ മദ്യം…

Read More

ബുക്ക് സ്‌റ്റോറില്‍ നിന്നും 50 കവര്‍ (എന്‍വലപ്പ്) വാങ്ങി അതിനുള്ളിൽ കറൻസി

കാസര്‍കോട്: വാങ്ങിയത് വെറും കവറുകള്‍, അതിനുള്ളില്‍ പണം. കാസര്‍കോടുള്ള ബുക്ക് സ്‌റ്റോറില്‍ നിന്നും 50 കവര്‍ (എന്‍വലപ്പ്) വാങ്ങിയ സ്ത്രീ അതിനുള്ളില്‍ കറന്‍സി കണ്ട് അമ്പരന്നു. അന്‍പത് കവറുകളില്‍ 24 എണ്ണത്തിലും പത്ത് രൂപയുടെ പുത്തന്‍ നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. അമ്പരപ്പ് മാറും മുന്‍പ് അവര്‍ കവര്‍ വാങ്ങിയ കടക്കാരനെ സമീപിച്ചു. കഥയറിഞ്ഞ് കടക്കാരനും അമ്പരന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ആന്വേഷിച്ചു. ഇതോടെയാണ് കവറില്‍ പണം പ്രത്യക്ഷപ്പെട്ടതിന് പിന്നിലെ കഥ പുറത്തറിഞ്ഞത്. ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു വ്യക്തി ഇതേ ബുക്ക്…

Read More

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അപ്പീലുകളിൽ  നിന്ന് സർക്കാരിന് ലഭിച്ചത് ലക്ഷങ്ങൾ

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അപ്പീലുകളിൽ നിന്ന് സർക്കാരിന് ലഭിച്ചത് ലക്ഷങ്ങൾ. കഴിഞ്ഞ മൂന്ന് വർഷത്തെ അപ്പീൽ തുകയായി ലഭിച്ചത് 85 ലക്ഷം രൂപയാണ്. 2022,23,24 വർഷങ്ങളിലായി ആകെ 1262 അപ്പീലുകളാണ് ലഭിച്ചത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയാണ് കേരള സംസ്ഥാന സ്കൂൾ കലോത്സവം. വീറും വാശിയുമോടെയാണ് വിദ്യാർഥികൾ ഒന്നാം സ്ഥാനത്തിനു വേണ്ടി അരങ്ങിൽ ആടി തകർക്കുന്നത്. അപ്പീലുകളിലൂടെ ഫലങ്ങളിൽ വരുന്ന മാറ്റങ്ങളും കലോത്സവ ജേതാക്കളെ നിർണയിക്കുന്നതിൽ വലിയ പങ്കുവഹിക്കാറുണ്ട്. കഴിഞ്ഞ മൂന്നുവർഷത്തെ സംസ്ഥാന കലോത്സവത്തിൽ വന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial