ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുന്നത്‌.വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.ജനുവരിയിലെ പെൻഷനും, ഒപ്പം കുടിശിക ഗഡുക്കളിൽ ഒന്നുകൂടിയാണ്‌ ഇപ്പോൾ അനുവദിച്ചത്‌. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്തസാമ്പത്തിക വർഷവുമായി നൽകുമെന്ന്‌…

Read More

ഗ്രീഷ്മയ്ക്ക് വധശിക്ഷ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ കോടതിയില്‍ വിധി പ്രസ്താവം കേട്ടത്. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാവിധി കേള്‍ക്കാൻ ഷാരോണിന്‍റെ മാതാപിതാക്കളും സഹോദരനും കോടതിയിലെത്തി. ജഡ്ജിയാണ് മൂവരെയും കോടതിക്കുള്ളിലേക്ക് വിളിപ്പിച്ചത്. കേസിലെ വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ എത്തിയിരുന്നില്ല. വിധി പ്രസ്താവത്തിനിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ കേസ് അതിസമര്‍ത്ഥമായി…

Read More

അയല്‍വാസിയുടെ വളര്‍ത്തനായയുടെ ആക്രമണത്തില്‍ പെൺകുട്ടിയ്ക്ക് ഗുരുതര പരിക്ക്; രക്ഷപ്പെടാനായി 11 വയസുകാരി നായയെ എടുത്തെറിഞ്ഞു

തൃശൂർ: അയല്‍വാസിയുടെ വളര്‍ത്തനായയുടെ ആക്രമണത്തില്‍ 11 കാരിക്ക് ഗുരുതര പരിക്കേറ്റു. മുണ്ടത്തിക്കോട് തിരുത്തിപറമ്പ് നിലോത്ത് വീട്ടില്‍ പരേതനായ അഷറഫിന്റെയും നേഹയുടെയും മകളായ അമേയക്കാണ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. പെണ്‍കുട്ടിയുടെ മുഖത്തും പുറത്തും കൈ കാലുകളിലും നെഞ്ചിലും കടിയേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടിയും ചേച്ചിയും കൂടി വീടിന്റെ ​ഗേറ്റ് പൂട്ടാന്‍ പോയപ്പോള്‍ പാഞ്ഞുവന്ന നായ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന 13 വയസുള്ള ചേച്ചി നായയെ ബഹളംവച്ചും വടി എടുത്തും ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ നായ ചേച്ചിയേയും ആക്രമിക്കാന്‍…

Read More

താമരശേരിയിൽ കിടപ്പിലായ അമ്മയെ ലഹരിക്ക് അടിമയായ മകൻ വെട്ടിക്കൊന്നു

കോഴിക്കോട് : ലഹരിമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു. കോഴിക്കോട് താമരശേരിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. അടിവാരം 30 ഏക്കർ കായിക്കൽ സ്വദേശിനി സുബൈദ(53)യാണ് കൊല്ലപ്പെട്ടത്. 25-കാരനായ മകൻ ആഷിഖാണ് അമ്മയെ കൊലപ്പെടുത്തിയത്. ബ്രെയിൻട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് സുബൈദ പൂർണ്ണമായും കിടപ്പിലായിരുന്നു. ബെംഗളൂരുവിലെ ഡി അഡിഷൻ സെൻ്ററിലായിരുന്ന മകൻ അമ്മയെ കാണാൻ എത്തിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടിൽ വെച്ചാണ് ക്രൂരമായ…

Read More

നാളെ സംസ്ഥാനത്ത് ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത. ഞായറാഴ്ച രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയെയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോമറിന്‍ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി…

Read More

‘പ്രായം കുറവ്, ഇനിയും പഠിക്കണമെന്ന് ഗ്രീഷ്മ; യുവതിക്ക് ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷൻ; പാറശാല ഷാരോൺ കൊലക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച്ച

തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസിൽ പ്രതികളായ ഗ്രീഷ്മയുടെയും അമ്മാവൻ നിർമലകുമാരൻ നായരുടെയും ശിക്ഷ തിങ്കളാഴ്ച്ച വിധിക്കും. ഇരുവരും കുറ്റക്കാരാണെന്ന് ഇന്നലെ കോടതി പ്രഖ്യാപിച്ചിരുന്നു. ഇന്ന് ശിക്ഷ വിധിക്കുമെന്നായിരുന്നു ഇതിന് പിന്നാലെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ശിക്ഷാവിധിയിൽ ഇന്ന് വാദം കേട്ടതിന് പിന്നാലെ ശിക്ഷ ഈ മാസം 20ന് വിധിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ശിക്ഷ വിധിക്കും മുമ്പ് ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതി ഇന്ന് ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ഗ്രീഷ്മ കോടതിയിൽ കത്ത് നൽകി. തനിക്ക് 24…

Read More

സ്വത്ത് തര്‍ക്കത്തില്‍ കെ ബി ഗണേഷ്‌കുമാറിന് ആശ്വാസം ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് തെളിഞ്ഞു

കൊല്ലം: സഹോദരിയുമായുള്ള സ്വത്ത് തര്‍ക്കത്തില്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിന് ആശ്വാസം. സ്വത്തുക്കള്‍ ഗണേഷ്‌കുമാറിന്റെ പേരിലാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ പിതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുടേത് തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഒപ്പ് വ്യാജമാണെന്നായിരുന്നു ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസിന്റെ വാദം. വില്‍പത്രത്തിലെ ഒപ്പുകള്‍ കൊട്ടാരക്കര മുന്‍സിഫ് കോടതി ഫോറന്‍സിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നല്‍കിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് കെഴിഞ്ഞ ദിവസമാണ് കോടതിക്ക് കൈമാറിയത്. വില്‍പത്രത്തിലെ ഒപ്പുകളെല്ലാം ആര്‍ ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് ഫോറൻസിക് പരിശോധനയിലെ കണ്ടെത്തല്‍. ആര്‍…

Read More

അടുത്ത കേരള സ്‌കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ് മത്സരയിനമാക്കുമെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: അടുത്ത കേരള സ്‌കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ് മത്സരയിനമാക്കുമെന്നും ഇതിനുവേണ്ടി ഗെയിംസ് മാന്വല്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ബഹുസ്വരതയുടെ നാടായ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ കായികമേളയാണ് ദേശീയ ഗെയിംസ്. അന്താരാഷ്ട്ര തലത്തില്‍ യുനെസ്‌കോ അംഗീകരിച്ച, കേരളത്തിന് അഭിമാനമായ കായിക ഇനമാണ് കളരിപ്പയറ്റെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തവര്‍ഷം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍…

Read More

പറവൂരിൽ  3 പേരെ വീട്ടിൽ കയറി വെട്ടി കൊന്നു; അയൽവാസി അറസ്റ്റിൽ

കൊച്ചി: പറവൂർ ചേന്ദമംഗലത്ത് മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു. അയൽവാസിയാണ് ആക്രമണം നടത്തിയത്. അയൽക്കാർ തമ്മിലുള്ള തർക്കമാണ് അരും കൊലയ്ക്ക് പിന്നിൽ. തർക്കത്തിനു പിന്നാലെയാണ് ആക്രമണം. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. അക്രമിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അയൽക്കാരനായ റിതു ജയനാണ് പിടിയിലായത്. കൊലയ്ക്കു പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ചേന്ദമംഗലം കിഴക്കുമ്പാട്ടുകരയിലാണ് ദാരുണ സംഭവം. കണ്ണൻ, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരാണ് മരിച്ചത്. അക്രമി ലഹരിക്കു അടിമയാണെന്ന നിഗമനം പൊലീസിനുണ്ട്. തർക്കം മാത്രമല്ല…

Read More

വിവാഹം ആഘോഷിക്കാനായി പടക്കം പൊട്ടിച്ചു; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അയൽ വീട്ടിലെ നവജാത ശിശു ആശുപത്രിയിൽ

കണ്ണൂർ: കണ്ണൂർ പാനൂരിനടുത്ത് വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് അയൽവീട്ടിലെ 18 ദിവസം പ്രായമായ കുഞ്ഞിന് ഗുരുതര ആരോഗ്യപ്ര​ശ്നം. ഞായറാഴ്ച രാത്രി 10 മണിക്ക് ശേഷവും തിങ്കളാഴ്ച പകലുമായാണ് കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ വിവാഹത്തോടനുബന്ധിച്ച് പടക്കം പൊട്ടിച്ചത്. കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണിപ്പോൾ. തലേന്ന് രാത്രി ബാൻഡ് മേളവും ചെറിയ തോതിലുള്ള പടക്കം പൊട്ടിക്കലും ഉണ്ടായിരുന്നു. ഈ ശബ്ദം കേട്ട് ​കുഞ്ഞ് പേടിച്ച് വിറക്കുകയും പ്രത്യേക ശബ്ദം ഉണ്ടാക്കുകയും ചെയ്തതായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial