സെക്രട്ടറിയേറ്റിന് മുന്നിൽ കൂറ്റൻ ഫ്ലക്സ് വെച്ചവർക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ വഴി തടഞ്ഞ് കൂറ്റൻ ഫ്ലക്സ് വച്ചതിൽ കേസെടുത്ത് കന്റോൺമെൻ്റ് പൊലീസ്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനെതിരെയാണ് പൊലീസ് കേസെടുത്തത്. നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായി തയ്യാറാക്കിയ കൂറ്റന്‍ ഫ്‌ളക്‌സ് ആണ് വിവാദമായതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം നീക്കം ചെയ്തത്. അതിലും പിണറായിയുടെ കൂറ്റന്‍ കട്ടൗട്ട്‌ ഉണ്ടായിരുന്നു. വിലക്ക് ലംഘിച്ച് സെക്രട്ടേറിയറ്റിൻ്റെ മതിലിനോട് ചേര്‍ന്ന് ഭരണാനുകൂല സര്‍വീസ് സംഘടന സ്ഥാപിച്ച ഫ്‌ളെക്‌സ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ വലിച്ചുകീറി നീക്കുകയായിരുന്നു. ഫ്‌ളെക്‌സ്…

Read More

സീരിയല്‍ നടി ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി; വരൻ സുഹൃത്തായ ജോസ് ഷാജി

മിനിസ്‌ക്രീന്‍ അഭിനേത്രി ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. സ്‌കൂള്‍ കാലഘട്ടം മുതലുള്ള സുഹൃത്തായ ജോസ് ഷാജി ആണ് വരന്‍. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എട്ട് വര്‍ഷമായുള്ള പ്രണയമാണ് പൂവണിഞ്ഞിരിക്കുന്നത്. അടുത്തിടെയാണ് വിവാഹ വിശേഷം ശ്രീലക്ഷ്മി പങ്കുവെച്ചത്. കാത്തിരുന്ന വിവാഹത്തിന് ഏഴ് ദിവസം കൂടി ബാക്കി. എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് ജനുവരി 15ന് ഞങ്ങള്‍ ഒന്നാവുന്നു എന്നായിരുന്നു വിവാഹക്കാര്യം പങ്കുവെച്ച് ശ്രീലക്ഷ്മി കുറിച്ചത്. കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിന്റെ മകള്‍ ശീതള്‍ ആയി അഭിനയിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ…

Read More

നെയ്യാറ്റിൻകര സമാധി കേസിൽ കല്ലറ ഉടൻ പൊളിക്കില്ല; സ്ഥലത്ത് വൻ പ്രതിഷേധം

തിരുവനന്തപുരം: വിവാദമായ നെയ്യാറ്റിൻകര സമാധി കേസിൽ ഗോപനെ അടക്കിയ കല്ലറ ഉടൻ പൊളിക്കേണ്ടെന്ന് തീരുമാനം. കല്ലറ പൊളിക്കാനുള്ള ഉത്തരവിന് പിന്നാലെ അതിനുള്ള നീക്കങ്ങൾ നടക്കവെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ സ്ഥലത്ത് പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്ന് സംഘർഷ സാധ്യത ഉടലെടുത്തതോടെയാണ് കല്ലറ ഉടൻ പൊളിക്കേണ്ടെന്ന് തീരുമാനം ഉണ്ടായത്. വിഷയത്തിൽ അന്തിമ തീരുമാനം വരുന്നത് വരെ നടപടി ക്രമങ്ങൾ നിർത്തിവെയ്ക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകുകയായിരുന്നു. ഇതോടെ സബ്കളക്ടറും സംഘവും പ്രദേശത്ത് നിന്നും മടങ്ങുകയായിരുന്നു. കല്ലറ പൊളിക്കാൻ…

Read More

സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതൽ 12 വരെ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ്

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതൽ 12 വരെ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ്. എലത്തൂർ എച്ച്.പി.സി.എൽ. ഡിപ്പോയിൽ ചർച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കൈയ്യേറ്റം ചെയ്‌തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ചൊവ്വാഴ്ച ഇരുമ്പനം എച്ച്.പി.സി.എൽ. ടെർമിനൽ ഉപരോധിക്കാനും സംഘടന തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ പമ്പുകൾ ശനിയാഴ്ച വൈകീട്ട് നാലുമുതൽ ആറുവരെ രണ്ടുമണിക്കൂർ അടച്ചിടാനും ആഹ്വാനം ചെയ്. പെട്രോളിയം ഡീലർമാരും ടാങ്കർ ഡ്രൈവർമാരും തമ്മിൽ കുറച്ചുദിവസമായി…

Read More

കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

തിരുവനന്തപുരം: കഴക്കൂട്ടം – കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പതിനെട്ടോളം യാത്രക്കാര്‍ അപകടസമയത്ത് ബസിലുണ്ടായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തിരുപുറം ആര്‍സി ചര്‍ച്ചിന് സമീപം എത്തിയപ്പോഴാണ് ബസിന്റെ മുന്നില്‍നിന്നും തീ പടര്‍ന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബസ് സമീപത്ത് ഒതുക്കിനിര്‍ത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബസ് മുഴുവന്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. നെയ്യാറ്റിന്‍കരയില്‍നിന്നും പൂവാറില്‍നിന്നും രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്….

Read More

അങ്കണവാടിയില്‍ രണ്ടര വയസ്സുകാരിയെ കമ്പി കൊണ്ടടിച്ചതായി പരാതി

തിരുവനന്തപുരം : തിരുവനന്തപുരത്ത് അങ്കണവാടിയില്‍ രണ്ടര വയസ്സുകാരിയെ കമ്പി കൊണ്ടടിച്ചതായി പരാതി. വെമ്പായം ചിറമുക്കിലെ അങ്കണവാടി ടീച്ചർ ബിന്ദുവാണ് കുട്ടിയെ കമ്പി കൊണ്ട് അടിച്ചത്. ഷൂ റാക്കിന്റെ കമ്പിയൂരി അടിച്ചെന്നാണ് രക്ഷിതാക്കളുടെ ഗുരുതര ആരോപണം. കുട്ടിയുടെ കൈയ്യിൽ അടിയേറ്റ പാടുണ്ട്. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കണവാടിയിൽ കുഞ്ഞുങ്ങളെ തല്ലുന്നത് സ്ഥിരമാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്. കുട്ടി നോട്ട് എഴുതാത്തതിന് ഷൂ റാക്കിന്റെ കമ്പിയെടുത്ത് ടീച്ചർ ബന്ദു കുട്ടിയെ അടിച്ചു എന്നാണ് പരാതി. കുട്ടിയെ താൻ മർദ്ദിച്ചിട്ടില്ലന്നും…

Read More

ഇടുക്കി പുല്ലുപാറയിലെ അപകടം; നാലു പേർ മരിച്ചു, 

ഇടുക്കി: പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രമ മോഹൻ, സംഗീത്, ബിന്ദു എന്നിവരാണ് മരിച്ചത്. ബസിൽ 34 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായത്. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു അപകടം. മാവേലിക്കരയിൽ നിന്ന് കെഎസ്ആ‌ർടിസി നടത്തിയ വിനോദ യാത്രയ്ക്ക് പോയവരാണ് അപകടത്തിൽ പെട്ടത്. തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയി മടങ്ങി വരുന്ന വഴിയാണ് അപകടം. പുല്ലുപാറയ്ക്ക് സമീപം ബസ് റോഡിൽ നിന്ന് 30 അടിയോളം…

Read More

ബോബി ചെമ്മണ്ണൂരിനെതിരെ ഹണിറോസ്, പണത്തിൻ്റെ ധാർഷ്ട്യത്തിൽ അപമാനിക്കുന്നു

കൊച്ചി: സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർഥ പ്രയോഗങ്ങൾ നടത്തി തന്നെ അപമാനിക്കുന്നവെന്ന് തുറന്നടിച്ച് നടി ഹണി റോസ്. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാൽ ഇനി ഈ വിഷയത്തിൽ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹണി റോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലാണ് നടി ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവെച്ചത്. ഒരു ഉദ്ഘാടന ചടങ്ങിന് പങ്കെടുത്തപ്പോൾ ദ്വയാർഥ പ്രയോഗങ്ങൾ കൊണ്ട് അപമാനം നേരിട്ടതിനാൽ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ…

Read More

ശുചീകരണ ജോലിക്കിടെ സ്ത്രീയുടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി; 2 മണിക്കൂർ ദുരിതമനുഭവിച്ച് വയോധിക

കോഴിക്കോട്: വടകരയിൽ ശുചീകരണ ജോലിക്കിടെ വയോധികയുടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി അപകടം. ഒഞ്ചിയം സ്വദേശിനി ചന്ദ്രിയാണ് ( 72 ) വടകരയിലെ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ശുചീകരണ ജോലിക്കിടെ കുടുങ്ങിയത്. 2 മണിക്കൂർ നേരം കെട്ടിടത്തിൽ കുടുങ്ങിയ വയോധികയെ സമീപത്തെ വ്യാപാരികളാണ് കണ്ടത്. ഇവർ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. തുടർന്ന് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കൈവരികൾ മുറിച്ച് ഇവരെ രക്ഷിക്കുകയായിരുന്നു. ഇവർക്ക് കാര്യമായ പരിക്കുകളില്ല.

Read More

കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.ബിഹാര്‍ ഗവര്‍ണര്‍ ആയിരുന്ന രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ അടുത്തിടെയാണ് കേരളത്തിലേക്ക് സ്ഥലംമാറ്റിയത്. കേരള ഗവര്‍ണറായി ചുമതലയേല്‍ക്കാനായി ഇന്നലെ വൈകീട്ടാണ് രാജേന്ദ്ര ആര്‍ലേക്കര്‍ തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തില്‍ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial