വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

കൊച്ചി: ഒടുവിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് ആശ്വാസ ഉത്തരവ്. ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകി. കേന്ദ്ര വിജ്ഞാപന പ്രകാരമാണ് എഡിഎം വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ അനുകൂലമായ വിധി. വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുരയിൽ സ്ഫോടക വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ഹൈക്കോടതി അനുമതി നൽകിയത്. കേന്ദ്ര വിജ്ഞാപന പ്രകാരം ഫയർവർക്ക് കൺട്രോളർ, അസിസ്റ്റന്റ് കൺട്രോളർ എന്നീ തസ്തികകൾ…

Read More

കേരളത്തിന്റെ നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സംസ്ഥാനത്തെത്തും; സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാജേന്ദ്ര ആർലേക്കറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. നാളെയാണ് ഗവർണർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.വ്യാഴാഴ്ച രാവിലെ 10.30 ന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാറിന് മുമ്പാകെയാണ് രാജേന്ദ്ര ആർലേക്കർ സത്യപ്രതിജ്ഞ നടത്തുക. ബിഹാറിൽ നിന്നാണ് രാജേന്ദ്ര ആർലേക്കറെ കേരള ഗവർണറായി മാറ്റി…

Read More

മേപ്പാടിയിൽ മിഠായി കഴിച്ചതിന് പിന്നാലെ 14 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മേപ്പാടി: വയനാട് മേപ്പാടിയിൽ മിഠായി കഴിച്ചതിന് പിന്നാലെ കുട്ടികൾ ദേഹാസ്വാസ്ഥ്യം. പതിനാല് കുട്ടികളെ മേപ്പാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേപ്പാടി മദ്രസ്സയിലെ ഏഴാം ക്ലാസ്സിലെ കുട്ടികൾക്കാണ് മിഠായി കഴിച്ചതിന് ശേഷം ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ക്ലാസ്സിലെ ഒരു കുട്ടിയുടെ ജന്മദിനത്തിന് നൽകിയ മിഠായി കഴിച്ചതിന് ശേഷമായിരുന്നു സംഭവം. സമീപത്തെ കടയിൽ നിന്ന് വാങ്ങിയ മിഠായി ആണ് ക്ലാസ്സിൽ വിതരണം ചെയ്തത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡോക്ടർമാരും രക്ഷിതാക്കളും വ്യക്തമാക്കി. മിഠായിയുടെ സാമ്പിൾ പരിശോധനയ്ക്കയച്ചു.

Read More

ഉമ തോമസ് എംഎല്‍എയുടെ അപകടം; ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കും

കൊച്ചി: ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കും. ഗിന്നസ്സ് റെക്കോഡിനായി നടത്തിയ നൃത്ത പരിപാടിയുടെ ബ്രാൻഡ് അംബാസിഡർ ആയിരുന്നത് ദിവ്യ ഉണ്ണിയാണ്. പരിപാടിയുടെ സംഘടനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പോലീസ് നടപടി. ദിവ്യ ഉണ്ണിയിൽ നിന്നും മൃദംഗ വിഷൻ രക്ഷാധികാരിയായ നടൻ സിജോയ് വർഗീസിൽ നിന്നും പോലീസ് വിവരങ്ങൾ തേടും. ഇരുവരുടെയും മൊഴിയെടുത്തതിന് ശേഷം അറസ്റ്റ്രേ ഖപ്പെടുത്തണമോ എന്നുള്ള കാര്യത്തിൽ തീരുമാനമുണ്ടാകും….

Read More

ആലപ്പുഴയിൽ കെഎസ്ഇബി സബ് എഞ്ചിനിയർ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ

കുട്ടനാട്: ആലപ്പുഴയിൽ കെഎസ്ഇബി സബ് എഞ്ചിനിയർ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ. പുളിംങ്കുന്ന് പഞ്ചായത്ത് 15-ാം വാർഡിൽ കണ്ടത്തിൽ പറമ്പിൽ വീട്ടിൽ ടി നിജു (47)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഞ്ഞപിത്ത രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന നിജുവിനെ തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് വീട്ടിൽ നിന്നും കാണാതായത്. ഇതിന് പിന്നാലെ നാട്ടുകാർ നാട്ടുകാർ പരിസര പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. രാവിലെ പുളിങ്കുന്ന് പൊലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയിരുന്നു. നീജുവിന്റെ വീടിന് മുൻവശമുള്ള തോട്ടിൽ വീണതാകാം എന്ന സംശയത്തെ…

Read More

എംഎൽഎ ഉമ തോമസ് കലൂർ സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയിൽ നിന്ന് വീണു; തലയ്ക്ക് ഗുരുതര പരിക്ക്

കൊച്ചി: തൃക്കാകര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസിന് ഗുരുതര പരിക്ക്. കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണാണ് പരിക്കേറ്റത്. ഇരുപത് അടി ഉയരത്തിൽ നിന്നും താഴെയുള്ള കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കലൂർ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ. പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎൽഎ എത്തിയത്. മന്ത്രിയെ…

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇന്നത്തെ യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമായതിനാലാണ് യാത്രയയപ്പ് മാറ്റിയത്. രാജ്ഭവന്‍ ജീവനക്കാര്‍ ഇന്ന് വൈകിട്ടാണ് ഗവര്‍ണര്‍ക്ക് യാത്രയയപ്പ് തീരുമാനിച്ചിരുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ മരണത്തിന് പിന്നാലെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതോടെ ചടങ്ങ് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 29ന് ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും. പുതിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതുവത്സര ദിനത്തില്‍…

Read More

ആരിഫ് മുഹമ്മദ് ഖാനെ മാറ്റി; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണര്‍

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ ഖാനെ ബിഹാര്‍ ഗവര്‍ണാറായി നിയമിച്ചു. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകറാണ് കേരള ഗവര്‍ണര്‍. നിലവിലെ ബിഹാര്‍ ഗവര്‍ണറാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍. അടുത്ത വര്‍ഷം രാജ്യത്ത് നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. അതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ഗവര്‍ണറുടെ കാലാവധി ആരിഫ് മുഹമ്മദ് ഖാന്‍ പൂര്‍ത്തിയാക്കിരുന്നു. ഗോവയിലെ ക്യാബിനറ്റ് മന്ത്രിയും സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്

Read More

ഡിഎംഒ ഓഫീസില്‍ കസേരയൊഴിയാതെ മുന്‍ ഡിഎംഒ

കോഴിക്കോട്: കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞു നിന്ന കോഴിക്കോട് ഡിഎംഒ ഓഫീസില്‍ കസേരകളി തുടരുന്നു. സ്ഥലം മാറ്റം കിട്ടിയ ഡോ. രാജേന്ദ്രനും സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിയും ഒരേ ഓഫീസിലെത്തി. എന്നാൽ സ്റ്റേ നീക്കിയിട്ടും മുന്‍ ഡിഎംഒ ഡോ. രാജേന്ദ്രന്‍ ഇതുവരെ കസേര ഒഴിഞ്ഞിട്ടില്ല. ഇതോടെയാണ് രണ്ട് ഓഫീസര്‍മാരും ഒരേ ഓഫീസില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം ഓഫീസില്‍ നിന്നും ഇറങ്ങാതിരുന്ന രാജേന്ദ്രന്‍ താന്‍ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നാണ് അറിയിച്ചത്. തുടര്‍ന്ന് ഏറെനേരം ആശാദേവി ഓഫീസിനുള്ളില്‍ ഇരുന്നു….

Read More

ഫോണിൽ സംസാരിച്ച് നടന്നപ്പോൾ ട്രെയിൻ വന്നു, പ്രാണരക്ഷാർത്ഥം ട്രാക്കിൽ കിടന്നു; പവിത്രനിത് രണ്ടാം ജന്മം

കണ്ണൂർ: പന്നേൻപാറയിൽ ട്രെയിൻ കടന്നുപോകവേ റെയിൽവേ ട്രാക്കിൽ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പവിത്രന് ഇത് രണ്ടാം ജന്മമാണ്. റെയിൽവേ ട്രാക്കിൽ ഒരാൾ കിടക്കുന്ന ദൃശ്യങ്ങൾ ഇന്നലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അതിവേഗത്തില്‍ പോകുന്ന ട്രെയിനിനടിയില്‍ എങ്ങനെ അകപ്പെട്ടു പോയെന്നാണ്‌ കണ്ടവരെല്ലാം ചിന്തിച്ചത്. സംഭവത്തിന്റെ ഞെട്ടൽ ഇപ്പോഴും പവിത്രനുണ്ട്. ഫോണിൽ സംസാരിച്ച് നടന്നപ്പോൾ പെട്ടെന്ന് ട്രെയിൻ വന്നു, രക്ഷപെടാനായി ട്രാക്കിൽ കിടന്നതാണ്, മദ്യപിച്ചിട്ടല്ല ട്രാക്കിലൂടെ നടന്നത്, പവിത്രൻ പറഞ്ഞു. സ്കൂൾ ബസിലെ ക്ളീനറായി ജോലി ചെയ്യുന്ന പവിത്രൻ തിരികെ വീട്ടിലേക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial