പാലക്കാട്  ഇടതുമുന്നണിയുടെ പരാജയത്തിന് കാരണം സിപിഎമ്മിലെ പ്രശ്നങ്ങളെന്ന വിമർശനവുമായി സിപിഐ; ട്രോളി വിവാദവും വിവാദ പത്രപരസ്യവും പരാജയത്തിന് ആക്കംകൂട്ടി

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണം സിപിഎമ്മിലെ പ്രശ്നങ്ങളെന്ന വിമർശനവുമായി സിപിഐ. സിപിഎം നേതാക്കൾക്കിടയിലെ അനൈക്യം ഉപതെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചെന്ന് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജിന്റെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സിപിഎം നേതാക്കളുടെ പരസ്പര വിരുദ്ധമായ നിലപാടുകളും ട്രോളി വിവാദവും വിവാദ പത്രപരസ്യവുമെല്ലാം ചേർന്ന് പരാജയത്തിന് ആക്കംകൂട്ടിയെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ സിപിഎമ്മിനുള്ളിലെ ആശയക്കുഴപ്പം പ്രകടമായിരുന്നെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നുണ്ട്. സിപിഐ പാലക്കാട് മണ്ഡലംകമ്മിറ്റിയുടെയും തിരഞ്ഞെടുപ്പ് കമ്മറ്റിയുടെയും അവലോകനങ്ങൾ…

Read More

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍ നിന്നും വാങ്ങി സമര്‍പ്പിക്കണമെന്ന നിര്‍ദേശം ചില തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു ഗഡുപെന്‍ഷനാണ് സര്‍ക്കാര്‍ അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്കു സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം 33,000 കോടിയോളം രൂപയാണു ക്ഷേമ പെന്‍ഷന്‍…

Read More

ഉത്സവവെടിക്കെട്ടിലെ നിയന്ത്രണങ്ങൾ തുടരുന്നതോടെ ബിജെപിയുടെ വാദങ്ങൾ പൊളിയുന്നു

തൃശ്ശൂർ: ഉത്സവവെടിക്കെട്ടിലെ നിയന്ത്രണങ്ങൾ തുടരുന്നതോടെ ബിജെപിയുടെ വാദങ്ങൾ പൊളിയുന്നു. ചില ക്ഷേത്ര സംഘാടകർ വെടിക്കെട്ടിനുള്ള അനുമതിക്കായി കോടതികളെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമായിട്ടില്ല. പല വെടിക്കെട്ടുകൾക്കും അനുമതി ലഭിച്ചില്ല. ചില ക്ഷേത്രങ്ങളുടെ വെടിക്കെട്ട് അപേക്ഷയ്ക്ക് ജില്ലാഭരണകൂടം മറുപടി നൽകിയിട്ടുമില്ല. അവസാന നിമിഷം അനുമതി നിഷേധിച്ച് അറിയിപ്പ് ലഭിക്കാനാണ് സാധ്യതയെന്നും പറയുന്നു. ഇതോടെ എക്‌സ്‌പ്ലോസീവ് നിയമത്തിലെ ചട്ടഭേദഗതി പൂരം വെടിക്കെട്ടുകളെ ബാധിക്കില്ലെന്ന ബിജെപി നേതാക്കളുടെ വാദമാണ് പൊളിയുന്നത്. ജനുവരി മൂന്നിന് നടക്കുന്ന പാറമേക്കാവ് വേലയുടെ ഭാഗമായ വെടിക്കെട്ടിന് അനുമതി നൽകാനാകില്ലെന്ന്…

Read More

അമ്മു സജീവ് മാനസിക പീഡനത്തെത്തുടർന്ന് ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാർത്ഥിനി അമ്മു സജീവ് മാനസിക പീഡനത്തെത്തുടർന്ന് ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നതനുസരിച്ച് ആമാശയത്തിൽ 50 മില്ലി വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നത്. സുഹൃത്തുക്കളുടെയും അധ്യാപകന്റെയും മാനസിക പീഡനത്തെ തുടർന്ന് അമ്മു പട്ടിണിയിൽ ആയിരുന്നുവെന്ന് കുടുംബവും ആരോപിച്ചു. തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിൻ്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം…

Read More

‘ഗോവിന്ദൻ മാഷിന്റെ വൈരുധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോകണം’

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പാർട്ടി സെസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതിനിധിയുടെ പരിഹാസം. ഗോവിന്ദൻ മാഷിൻ്റെ വൈരുധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ പൊലീന സ്റ്റേഷനിൽ പോകണം. സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണ്. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണ്. പൊലീസ് സ്റ്റേഷനിൽ പാർട്ടി നേതാക്കൾക്ക് പോലും നീതി കിട്ടുന്നില്ലെന്നും വിമർശനമുയർന്നു. ആഭ്യന്തര വകുപ്പിനെതിരായ വിമർശനത്തിനിടെയാണ് വനിതാ പ്രതിനിധി പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ഭാഷാശൈലിയെയും പരിഹസിച്ചത്. സംസ്ഥാനസർക്കാരിനെതിരെയും ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. ആരോപണ…

Read More

ഷെഫീഖ് വധശ്രമക്കേസ്: പിതാവിന് ഏഴ് വർഷവും രണ്ടാനമ്മയ്ക്ക് 10 വർഷവും തടവ് ശിക്ഷ

ഇടുക്കി: നാലര വയസുകാരൻ ഷെഫീഖിനെ വധിക്കാൻ ശ്രമിച്ച കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും തടവ് ശിക്ഷയും പിഴയും ശിക്ഷ. ഒന്നാം പ്രതിയും കുട്ടിയുടെ പിതാവുമായ ഷെരീഫിന് ഏഴ് വർഷം തടവും രണ്ടാം പ്രതിയും രണ്ടാനമ്മയുമായ അനീഷയ്ക്ക് 10 വർഷം തടവുമാണ് ശിക്ഷ വിധിച്ചത്. ഷെരീഫ് 50,000 രൂപ പിഴ ഒടുക്കണം. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധികതടവും അനുഭവിക്കണം. പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 11 വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ…

Read More

എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ; ഹൃദയസ്ത‌ംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കോഴിക്കോട്: എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ. ശ്വാസതടസത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംടിക്ക് ഹൃദയാഘാതം ഉണ്ടായെന്നും അതുമൂലുള്ള പ്രശ്ന‌ങ്ങൾ തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. വിദഗ്‌ധ സംഘം ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി

Read More

ആറ് വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്:

അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ കൊച്ചി: ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടിലെ സൂചന. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛനും രണ്ടാനമ്മയുമാണ് പൊലീസിന്റെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കോതമംഗലം നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ്റെ മകൾ ആറ് വയസുള്ള മുസ്കാൻ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ്…

Read More

വണ്ടിപ്പെരിയാർ പോക്സോ കേസിൽ കോടതി വെറുതെവിട്ട അർജുൻ കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ കോടതി വെറുതെവിട്ട അർജുൻ കീഴടങ്ങണമെന്ന് ഹൈക്കോടതി. 10 ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയിൽ കീഴടങ്ങാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അന്ത്യശാസനം നൽകിയിരിക്കുന്നത്. കീഴടങ്ങിയില്ലെങ്കിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും പോക്സോ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. ബോണ്ട് നൽകിയാൽ അർജുനെ വിട്ടയ്ക്കാമെന്നും കോടതി പറഞ്ഞു. കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാൻ നിർദേശിക്കുന്നത് അപൂർവ നടപടിയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലിൽ അർജുൻ മറുപടി സത്യവാങ്മൂലം നൽകാത്തതിനെ തുടർന്നാണ് കോടതി കീഴടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത് അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ടു…

Read More

ക്രിസ്മസ് – ന്യൂ ഇയര്‍; ബംഗളൂരൂ, ചെന്നൈ, മൈസൂരു നഗരങ്ങളിലേക്ക് അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ക്രിസ്‌മസ് – ന്യൂ ഇയർ പ്രമാണിച്ച് അധിക സർവീസുകളുമായി കെഎസ്ആർടിസി. ബംഗളൂരു, ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് 38 ബസ്സുകൾ കൂടി അധിക സർവീസ് നടത്താനാണ് തീരുമാനം. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ നിർദേശനാസുരണമാണ് നടപടി. 34 ബംഗളൂരു ബസ്സുകളും 4 ചെന്നൈ ബസ്സുകളുമാണ് ഇത്തരത്തിൽ ക്രമീകരിച്ചിട്ടുള്ളത്. യാത്രാ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് കേരളത്തിനുള്ളിലും തിരക്കൊഴിവാക്കി സുഗമ യാത്രക്കാ… തിരുവനന്തപുരം കോഴിക്കോട് /കണ്ണൂർ റൂട്ടിലും അധിക സർവീസുകൾ സജ്ജമാക്കുന്നതിന് ഗതാഗതവകുപ്പ് മന്ത്രിയുടെ നിർദ്ദേശ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial