ക്യാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കാനാവില്ല, രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതി; നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: ക്യാമ്പുസുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതിന്നും കോടതി പറഞ്ഞു. മതത്തിന്‍റെ പേരിൽ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ല. രാഷ്ട്രീയത്തിന്‍റെ പേരിൽ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ല. ക്യാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണെന്നും കോടതി നിര്‍ദേശിച്ചു. കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ആണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പൊതുതാൽപര്യ ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.

Read More


എം.ഡി.എം.എയും ബ്രൗൺ ഷുഗറും കഞ്ചാവുമായി സ്ത്രീകൾ അടക്കം നാലുപേർ പിടിയിൽ

കൊച്ചി: നഗരത്തിൽ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി സ്ത്രീകളടക്കം നാലുപേർ പിടിയിലായി. അസം സ്വദേശികളായ രബീന്ദ്ര ഗോഗോയ് (27), മോനി കോൻവർ ഗോഗോയി (38) എന്നിവരാണ് പിടിയിലായത്. കൊച്ചി സിറ്റി ഡാൻസാഫ് സംഘം കാക്കനാട് ഐ.എം.ജി ജങ്ഷൻ ഡിവൈൻ വില്ലേജ് റോഡിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവരിൽനിന്ന് 86.337 ഗ്രാം ബ്രൗൺ ഷുഗറും 161.28 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഹൈകോടതി ഭാഗത്തെ റെസിഡൻസിയിൽ ഡാൻസാഫ് നടത്തിയ പരിശോധനയിൽ എറണാകുളം വടുതല സ്വദേശി പി.എസ്. അൻസൽ (31),…

Read More

കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം; ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

ആലപ്പുഴ: ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന വിഷയത്തില്‍ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ പരീക്ഷാഫലത്തിന്റ നിര്‍ണായക രേഖയാണ്. ചോര്‍ന്നു പോകാന്‍ പാടില്ല. ചോര്‍ച്ച എങ്ങനെ ഉണ്ടായെന്ന് അന്വേഷിച്ചേ തീരൂ. പരീക്ഷാ രീതിയില്‍ മാറ്റം വരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ചോര്‍ത്തിയാല്‍ പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യതയെ ബാധിക്കാത്ത തരത്തില്‍ ഉള്ള ചോദ്യ വേണം. ഓപ്പണ്‍ ടെസ്റ്റ് പോലെയുള്ളവ പരീക്ഷിക്കണം. അതേ സമയം, ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍…

Read More

സഹകരണ ബാങ്കില്‍ നിന്ന് ലോൺ എടുത്ത തുക തിരിച്ചടച്ചില്ല; ഗൃഹനാഥന് തടവ് ശിക്ഷ വിധിച്ച് കോടതി

കോഴിക്കോട്: ഇരിങ്ങണ്ണൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ലോൺ എടുത്ത തുക തിരിച്ചടച്ചില്ല. ഗൃഹനാഥന് തടവ് ശിക്ഷ വിധിച്ച് കോടതി. തിരിച്ചടക്കാനുള്ള സാമ്പത്തിക ഭദ്രത ഉണ്ടായിട്ടും ബാങ്കിനെ കബളിപ്പിക്കുകയും കോതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിനാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി വേറ്റുമ്മല്‍ പൂവിന്റവിട ബാലനാണ് ശിക്ഷ ലഭിച്ചത്. കോടതിയെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് കല്ലാച്ചി മുന്‍സിഫ് കോടതി ജഡ്ജി യദുകൃഷ്ണയുടെ നടപടി. ഇരിങ്ങണ്ണൂര്‍ സഹകരണ ബാങ്കില്‍ നിന്നാണ് ബാലന്‍ ലോണ്‍ എടുത്തിരുന്നത്. എന്നാൽ…

Read More

29-ാംമത് അന്താരാഷ്ട്ര ചലച്ചിത്രമേള 13-ന് ആരംഭിക്കും.

തിരുവനന്തപുരം :  വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ഹോങ്‌ കോങ് സംവിധായക ആൻ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്കാരം സമ്മാനിക്കും. 10 ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് അവാർഡ്. ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനംചെയ്ത ‘ഐ ആം സ്റ്റിൽ ഹിയർ’ആണ് ഉദ്ഘാടന ചിത്രം. 13മുതൽ 20വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽനിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കും. മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12…

Read More

‘ലേണേഴ്സ് കഴിഞ്ഞ് അപകടങ്ങൾ ഉണ്ടായില്ലെങ്കിൽ ലൈസൻസ്’; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം പരിഗണനയിൽ

ആലപ്പുഴ: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്‌കരിക്കുന്നത് പരിഗണനയിലെന്ന് ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു. ആലപ്പുഴ കളർകോട് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണർ. ലേണേഴ്സ് കഴിഞ്ഞ് ആറു മാസം മുതൽ ഒരു വർഷം വരെ പ്രൊബേഷൻ സമയമായി കണക്കാക്കൽ, ഈ സമയം അപകടങ്ങൾ ഉണ്ടായില്ലെങ്കിൽ യഥാർത്ഥ ലൈസൻസ് നൽകുന്നത് എന്നിവയടക്കം പരിഗണനയിലാണ്. ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ ചോദ്യങ്ങളുടെ എണ്ണം വർധിപ്പിക്കും തിയറിറ്റിക്കൽ അറിവ് കൂടുതൽ ഉണ്ടാകണം. ലേണേഴ്‌സ് പരീക്ഷയിൽ…

Read More

കൊച്ചി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. മൂന്നരക്കോടിയിലേറെ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചി കസ്റ്റംസ് പിടികൂടി. ബാങ്കോക്കിൽ നിന്ന് തായ് എയർവെയ്‌സിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മലപ്പുറം സ്വദേശി ഉസ്മാനാണ് പിടിയിലായത്. 12 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ബാഗിനകത്ത് ഭക്ഷണ പാക്കറ്റുകളിലാക്കിയും മിഠായി പാക്കറ്റുകളിലാക്കിയുമാണ് കഞ്ചാവ് ഒളിപ്പിച്ചത്.

Read More

നെടുമങ്ങാട് ഒന്നാം വർഷ ഐടിഐ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നാം വർഷ ഐടിഐ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരൻ കസ്റ്റഡിയിൽ. പ്രതിശ്രുത വരൻ സന്ദീപ് നമിതയുടെ വീട്ടിൽ വന്ന് കണ്ട് സംസാരിച്ചു പോയ ശേഷമായിരുന്നു മരണം. ഇന്നലെയാണ് നമിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാടക വീടിന്റെ അടുക്കളയിലാണ് നമിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെന്നാണ് വിവരം. രാവിലെ ഇയാൾ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീണ്ടും വന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്….

Read More

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് തീ പിടിച്ചു, കാർ പൂർണമായി കത്തി നശിച്ചു; 5 തീർത്ഥാടകർക്ക് പരിക്ക്

അടൂർ: പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് തീ പിടിച്ചു. പത്തനംതിട്ട കൂടൽ ഇടത്തറയിൽ വെച്ചാണ് സംഭവം. കാറിൽ ഉണ്ടായിരുന്ന അഞ്ച് തീർത്ഥാടകർക്ക് അപകടത്തിൽ പരിക്കേറ്റു. അഞ്ച് പേരുടേയും പരിക്ക് സാരമുള്ളതല്ല. അപപകടത്തിൽ കാർ പൂർണമായി കത്തി നശിച്ചു. തെലുങ്കാനയിൽ നിന്നും ശബരിമലയിൽ എത്തി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

Read More

മൊബൈൽ ഫോൺ നൽകി വശീകരിച്ച് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

വെള്ളമുണ്ട: മൊബൈൽ ഫോൺ നൽകി വശീകരിച്ച് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം കരമന സ്വദേശി സുനിൽകുമാർ (47), തൊണ്ടർനാട് മക്കിയാട് സജീർ കോമ്പി എന്നിവരാണ് അറസ്റ്റിലായത്. വെള്ളമുണ്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. പണം വാങ്ങി സുനിലിന് ഒത്താശ ചെയ്തത് സജീറാണ്. 2024 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മൊബൈൽ ഫോൺ നൽകി വശീകരിച്ച് കുട്ടിയെ വാടക ക്വാർട്ടേഴ്‌സിൽ എത്തിച്ചായിരുന്നു ലൈംഗികാതിക്രമം. സ്ഥിരമായി മേൽവിലാസമില്ലാത്ത ആളാണ് സുനിൽ കുമാർ. അതുകൊണ്ടുതന്നെ പ്രത്യേക അന്വേഷണ സംഘം ഏറെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial