ദീർഘദൂര റൂട്ടുകൾ വിട്ടുനൽകാതെ ഗതാഗത വകുപ്പ്; പണിമുടക്കിന് തയ്യാറെടുക്കാൻ സ്വകാര്യ ബസുകൾ

മലപ്പുറം: 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള ബസ് റൂട്ടുകൾക്കും ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കും സ്വകാര്യ മേഖലയിൽ പെർമിറ്റുകൾ നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിട്ടും റൂട്ടുകൾ വിട്ടുനൽകാൻ മടിച്ച് ഗതാഗത വകുപ്പ്. ഇതോടെ പണിമുടക്കിന് തയ്യാറെടുക്കുകയാണ് സ്വകാര്യ ബസുടമകൾ. 19ന് മുഖ്യമന്ത്രിയെ നേരിൽ കണ്ടശേഷം അനൂകൂല തീരുമാനമില്ലെങ്കിൽ സർവീസ് നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങാനാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനം. 2023 മെയ് 4 മുതലാണ് സ്വകാര്യ ബസുകൾക്ക് 140 കിലോ മീറ്ററിൽ താഴെ മാത്രം…

Read More

ആത്മാഭിമാനത്തിനു മുറിവ് പറ്റി നിൽക്കുന്ന ഒരാളോട് അച്ചടക്കത്തിൻറെ പേര് പറഞ്ഞ് ഭയപ്പെടുത്തരുതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ

തൃശൂർ: ആത്മാഭിമാനത്തിനു മുറിവ് പറ്റി നിൽക്കുന്ന ഒരാളോട് അച്ചടക്കത്തിൻറെ പേര് പറഞ്ഞ് ഭയപ്പെടുത്തരുതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം തൻറെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കം നടക്കുന്നതായി സംശയിക്കുന്നെന്നും സന്ദീപ് വാര്യർ പറയുന്നു. ആദ്യനിലപാടിൽ തന്നെ താൻ ഉറച്ചു നിൽക്കുന്നെന്നും ബിജെപി പ്രവർത്തകനായി തുടരുമെന്നും സന്ദീപ് വാര്യർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ‘‘സുരേന്ദ്രനെതിരെ ഞാൻ ഒരിക്കലും ഒന്നും സംസാരിച്ചിട്ടില്ല. വ്യക്തിപരമായി ഒരുപാട് വിയോജിപ്പുകൾ ഉണ്ടായിരിക്കുമ്പോഴും പാലക്കാട്ടെ…

Read More

പൊതുജീവിതം പതിയെ അവസാനിപ്പിക്കുന്നുവെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്‍

തൃശൂര്‍: പൊതുജീവിതം പതിയെ അവസാനിപ്പിക്കുന്നുവെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്‍. പൊതുപരിപാടിയില്‍ നിന്ന് ഒഴിവാക്കാന്‍ അപേക്ഷ. താത്കാലിക മറവി രോഗത്തിന് ചികിത്സയിലാണെന്നും സമ്മര്‍ദ്ദം രോഗാവസ്ഥ കൂട്ടുന്നുവെന്നും സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60വര്‍ഷത്തെ അനുഭവം എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില…

Read More

തിരിച്ചിട്ടപാറയിൽ ഇടിമിന്നലേറ്റ് ആറ്റിങ്ങൽ സ്വദേശിയായ യുവാവ് മരിച്ചു

തിരുവനന്തപുരം: തിരിച്ചിട്ട പാറയിൽ  മിന്നലേറ്റ് ആറ്റിങ്ങൽ സ്വദേശി മിഥുൻ (18) ആണ് മരിച്ചത്. നെടുമങ്ങാട് തിരിച്ചിട്ടപ്പാറയിൽ വെച്ച് ഉച്ചയ്ക്ക് 12 മണിയോടെയാണ് മിന്നലേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും മിന്നലേറ്റിട്ടുണ്ട്. തിങ്കളാഴ്ച‌ രാവിലെ 11:30-ഓടെ മിഥുനും രണ്ട് സുഹൃത്തുക്കളും താന്നിമൂട് തിരിച്ചിട്ടപാറയിൽ എത്തിയിരുന്നു. 12 മണിയോടെ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായി. ഈ സമയം മിഥുനും സുഹൃത്തും അവിടെയുള്ള ക്ഷേത്രത്തിന് സമീപത്തെ പാറക്കല്ലിനടിയിൽ കയറി നിന്നു. ഇവിടെവച്ചാണ് ഇരുവർക്കും മിന്നലേറ്റത്. സുഹൃത്തിന് നിസാര പരിക്കാണുള്ളത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷൈനു താഴെയെത്തി…

Read More

പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി, വോട്ടെടുപ്പ് ഈ മാസം 20ന്

ഡൽഹി: പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചു. വോട്ടെടുപ്പ് ഈ മാസം 20ലേക്കാണ് മാറ്റിയത്. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം. വോട്ടെടുപ്പ് മാറ്റണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. നവംബർ 13നായിരുന്നു തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. അതേസമയം, വോട്ടെണ്ണൽ തീയതിൽ മാറ്റമില്ല. വിവിധ രാഷ്ട്രീയ പാർടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. 

Read More

പ​രി​ശു​ദ്ധ ദി​ദി​മോ​സ് അ​ൺ​സ​ങ്​ ഹീ​റോ അ​വാ​ർ​ഡ് തിരുവനന്തപുരം ഹരിതകർമസേനാം​ഗമായ എസ് ധനുജ കുമാരിക്ക്

ദുബൈ: സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്‍റെ കൊയ്ത്തുത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള പരിശുദ്ധ ദിദിമോസ് അൺസങ് ഹീറോ അവാർഡിന് തിരുവനന്തപുരം ഹരിതകർമസേനാംഗമായ എസ് ധനുജ കുമാരി അർഹയായി. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. ധനുജയുടെ പുസ്തകം കണ്ണൂർ സർവകലാശാലയിൽ ബി.എക്കും കാലിക്കറ്റ് സർവകലാശാലയിൽ ‘ എം.എക്കും പഠിപ്പിക്കുന്നു ചെങ്കൽചൂളയിലെ എന്‍റെ ജീവിതം’ എന്ന കുറിപ്പുകളാണ് പിന്നീട് പാഠപുസ്തകമായത്. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ധനുജയുടെ നിശ്ചയദാർഢ്യം പ്രശംസനീയമാണെന്ന് സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഭാരവാഹികൾ പറഞ്ഞു. നവംബർ 10ന് ദുബൈ…

Read More

മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് വീണ്ടും നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് വീണ്ടും നീട്ടി. നവംബര്‍ 30 വരെയാണ് മസ്റ്ററിങ് നീട്ടിയത്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിങ് സമയമാണ് പുതുക്കിയിരിക്കുന്നത്. മുഴുവന്‍ പേരുടേയും മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് നവംബര്‍ 30വരെ സമയപരിധി നീട്ടിയതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 1,29, 49, 049 പേര്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കി. പി എച്ച് എച്ച് വിഭാഗത്തില്‍ 1,33,92,566 പേരും എഎവൈ കാര്‍ഡ് അംഗങ്ങളില്‍ 16,75,685 പേരും മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. 84.21…

Read More

5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്; പാമ്പുകടി ഏൽക്കുന്നവർക്ക് ആന്റീവെനം; കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ; ശബരിമല തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായി ദേവസ്വം മന്ത്രി

കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഇത്തവണ ശബരമലയിലെത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് അദ്ദേഹം അറിയിച്ചു. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നൽകുക. തീർഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കങ്ങൾ വിലയിരുത്തിയതായും മന്ത്രി കോട്ടയം പ്രസ്‌ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു…

Read More

ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ കൂടി അനുവദിച്ചു; ബുധനാഴ്ച മുതല്‍ വിതരണം

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപവീതം ലഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം ഒക്ടോബര്‍ 21നാണ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചത്. രണ്ടാഴ്ച തികയും മുന്‍പാണ് അടുത്ത ഗഡു കേരളപ്പിറവി ദിനത്തില്‍ അനുവദിച്ചത്. ബുധനാഴ്ച മുതല്‍ തുക പെന്‍ഷന്‍കാര്‍ക്ക് കിട്ടിത്തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും….

Read More

പതിനൊന്ന് ജില്ലകളിലും മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നവംബർ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial