ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

സുല്‍ത്താന്‍ബത്തേരി: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. വടക്കനാട് പണയമ്പം സ്വദേശി പുളിയാടി രതീഷാണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. 42 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഒന്നരയോടെ സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡില്‍ മൂന്നാംമൈലില്‍ വച്ചാണ് അപകടം ഉണ്ടായത്. രതീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം സുല്‍ത്താന്‍ബത്തേരിയിലുള്ള സ്വകാര്യ ആശുപത്രിയലെത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മരണം…

Read More

ആലുവയിൽ ജിം ട്രെയിനർ വാടക വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

ആലുവ: ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ആണ് സംഭവം. കൊലപാതകമാണെന്ന് ആണ് സംശയം. ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ് സാബിത്ത്. ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

Read More

പി പി ദിവ്യ എഡിഎം നവീൻ ബാബുവിന് എതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എഡിഎം നവീൻ ബാബുവിന് എതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിന് നവീൻ ബാബു കാലതാമസം വരുത്തിയെന്നായിരുന്നു നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ ആരോപിച്ചിരുന്നത്. എന്നാൽ, പെട്രോൾ പമ്പിന് അനുമതി നൽകുന്ന കാര്യത്തിൽ ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരാഴ്ച കൊണ്ട് പെട്രോൾ പമ്പിന് എൻഒസി ഫയൽ തീർപ്പാക്കിയെന്നാണ് കണ്ണൂർ…

Read More

ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് യുവതിയെ ബലാത്സംഗം ചെയ്തു; ബന്ധുവായ 33കാരന് ഏഴ് വർഷം തടവും അര ലക്ഷം രൂപ പിഴയും

തൃശൂർ: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ബന്ധുവായ യുവാവിന് കഠിന തടവ് വിധിച്ച് കോടതി. ഭർത്താവും മക്കളുമായി കഴിയുന്ന യുവതിയെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് എത്തി ബലമായി കിടപ്പുമുറിയിലേക്ക് കൊണ്ടുപോയാണ് ഇയാൾ അതിക്രമം കാണിച്ചത്. 33കാരനായ വെളിയംങ്കോട് സ്വദേശിക്കാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷ വിധിച്ചത്. യുവാവിന് ഏഴ് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവമറിഞ്ഞ അതിജീവിതയുടെ സഹോദരൻ വടക്കേക്കാട്…

Read More

മലപ്പുറത്തും കണ്ണൂരിലും എക്സൈസ് റെയ്ഡ്; കഞ്ചാവുമായി 2 പേർ അറസ്റ്റിൽ

മലപ്പുറം: എക്സൈസ് നടത്തിയ റെയ്‌ഡുകളിൽ മലപ്പുറത്തും കണ്ണൂരിലും കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ. ജിനീഷിൻറെ നേതൃത്വത്തിലാണ് 1.31 കിലോ ഗ്രാം കഞ്ചാവുമായി പാണക്കാട് സ്വദേശിയായ ഫിറോസ് ബാബുവിനെ (46) അറസ്റ്റ് ചെയ്തത്. മഞ്ചേരി എക്സൈസ് സർക്കിൾ പാർട്ടിയും മലപ്പുറം ഐബിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പാർട്ടിയിൽ മലപ്പുറം ഐബി ഇൻസ്‌പെക്ടർ ടി.ഷിജുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ഉമ്മർകുട്ടി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അൽത്താഫ്, സിവിൽ…

Read More

എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ; പിപി ദിവ്യയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചത്തിനു പിന്നാലെ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ജില്ലാ ഭരണകൂടത്തിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചത്. ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19 ന് കണ്ണൂർ…

Read More

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ വൻ തിരിച്ചടി; കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് തിരിച്ചടി. സംസ്ഥാന അധ്യക്ഷനെ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. കേസിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസിൽ വരും ദിവസങ്ങളിൽ ഹൈക്കോടതി വാദം കേൾക്കും. ഒക്ടോബർ അഞ്ചിനാണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെ കാസർകോട് ജില്ല പ്രിൻസിപ്പൽ സെഷൻസ്…

Read More

കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ സ്വന്തം പ്രസിഡന്റിനെ ട്വന്റി 20 അവിശ്വാസത്തിലൂടെ പുറത്താക്കി

കൊച്ചി: കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ സ്വന്തം പ്രസിഡന്റിനെ ട്വന്റി 20 അവിശ്വാസത്തിലൂടെ പുറത്താക്കി. ഇന്നലെയാണ് കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ എം.വി.നിതമോൾക്കെതിരായ അവിശ്വാസപ്രമേയം പാസായത്. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ പ്രസിഡന്റ് ഉൾപ്പെടെ 11 പേരാണ് ട്വന്റി 20ക്ക് ഉള്ളത്. പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് നിതമോളോട് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഈ മാസം ആദ്യം ട്വന്റി 20 സ്വന്തം പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.നിതമോൾക്കെതിരെ നിരവധി ആരോപണങ്ങളാണ് ട്വന്റി20 ഉയർത്തുന്നത്. വൈസ് പ്രസിഡന്റ് റോയി…

Read More

ഷാജൻ സ്കറിയയുടെ പരാതിയിൽ പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയുടെ പരാതിയിൽ പിവി അൻവർ എംഎൽഎക്കെതിരെ കേസെടുത്ത് പോലീസ്. സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് എരുമേലി പോലീസ് കേസെടുത്തത്. ബിഎന്‍സ് ആക്ട് 196,336,340,356 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മറുനാടന്‍ മലയാളി എന്ന യുട്യൂബ് ചാനലിലൂടെ താന്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളുടെ വീഡിയോ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ എഡിറ്റ് ചെയ്ത് പി.വി അന്‍വര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്ന് ഷാജന്‍ സ്‌കറിയ കോടതിയെ…

Read More

വയനാട് ലോകസഭാ മണ്ഡലം, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നവംബർ 13 ന്; കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്

ഡൽഹി: കേരളത്തിലെ വയനാട് ലോക്സഭ മണ്ഡലം, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കും. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും. മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. ജാര്‍ഖണ്ഡില്‍ നവംബര്‍ 13 ന് ആദ്യഘട്ടം നടത്തും. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും. ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ഐതിഹാസികമായ തെരഞ്ഞെടുപ്പാണ് ജമ്മു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial