Headlines

കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി; പുഷ്പന്‍ വിടപറഞ്ഞു

കോഴിക്കോട്: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി എന്ന് അറിയപ്പെട്ടിരുന്ന പുഷ്പന്‍ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 1994 -ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേൽക്കുന്നത്. 1994 നവംബര്‍ 25-ന് തലശ്ശേരിക്കടുത്ത് കൂത്തുപറമ്പില്‍ മന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. കൂത്തുപറമ്പിലെ അര്‍ബന്‍ സഹകരണബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. വെടിവെപ്പില്‍ ഡിവൈഎഫ്‌ഐ…

Read More

ആർഎസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയെ മതിയാകൂ; കടുത്ത നിലപാടുമായി സിപിഐ

എഡിജിപി അജിത് കുമാർ വിഷയത്തിൽ കടുത്ത നിലപാടുമായി സിപിഐ. ആർഎസ്എസ് ബന്ധമുള്ള എഡിജിപി എംആർ അജിത് കുമാറിനെ മാറ്റിയേ തീരുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല. നിലപാടിൽ നിന്നും വ്യതിചലിക്കരുത്. സിപിഎം പ്രവർത്തകരുടെ കൊലയാളി മുദ്രവാക്യത്തെയും സിപിഐ വിമർശിച്ചു. കയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ്…

Read More

സംസ്ഥാന വ്യാപകമായി ഐടിഐകളിൽ നാളെ      കെ എസ് യു പഠിപ്പുമുടക്കും

കേരളത്തിലെ ഐടിഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെ എസ് യു . നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർഥി വിരുദ്ധ നയം സ്വീകരിക്കുന്ന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐടിഐകളിൽ നാളെ കെ എസ് യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഇന്നലെ ഐടിഐകളിൽ വിദ്യാർഥി സദസുകളും കെഎസ്‌യു സംഘടിപ്പിച്ചിരുന്നു

Read More

മൂവാറ്റുപുഴ നിർമ്മല കോളേജിലെ 25 വിദ്യാർത്ഥികളെ കടന്നൽ കുത്തി

മൂവാറ്റുപുഴ: നിർമ്മല കോളേജിലെ 25 വിദ്യാർത്ഥികളെ കടന്നൽ കുത്തി. കോളേജ് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുകയായിരുന്നു വിദ്യാർത്ഥികൾ. കോളേജിലെ സ്പോർട്സ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇവരെ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരം അല്ലെന്ന് ഡോക്ടർ അറിയിച്ചു. ഒരു കോച്ചിനും ബാക്കി വിദ്യാർത്ഥികൾക്കും ആണ് പരിക്കേറ്റത് എല്ലാവരും നിരീക്ഷണത്തിൽ ആണ്. നാല് വിദ്യാർത്ഥികൾ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

Read More

സിദ്ദിഖ് സുപ്രീം കോടതിയില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷക രഞ്ജിത റോത്തഗിയാണ് സിദ്ദിഖിനിയായി മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കുന്നതിന്റെ ഭാഗമായി ഇന്നലെ മുതിര്‍ന്ന അഭിഭാഷകരുമായി സിദ്ദിഖുമായി അടുപ്പമുള്ളവര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട്, പരാതിക്കാരിയായ നടി സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്….

Read More

വൈദ്യപരിശോധന പൂർത്തിയാക്കി മുകേഷ് മടങ്ങി; മുൻകൂർ ജാമ്യമുണ്ടായിരുന്നതിനാൽ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും എം എൽ എയുമായ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. താരത്തിന്റെ വൈദ്യപരിശോധക്ക്  ശേഷം വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ 10.15ഓടെ ആണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്നു വന്ന ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിലാണ്…

Read More

കാട്ടുപന്നിയും കുരങ്ങും ചെടിയും കായും കൊണ്ടുപോകും പൂവ് വിരിഞ്ഞാൽ ഒച്ചും, വലഞ്ഞ് ഏലം കർഷകർ

ഇടുക്കി: കുരങ്ങും കാട്ടുപന്നിക്കും പിന്നാലെ ഏലം കർഷകർക്ക് വില്ലനായി ഒച്ച് ശല്യം. ഹൈറേഞ്ചിൽ വിവിധയിടങ്ങളിൽ കാട്ടുപന്നിയും, കുരങ്ങും, മുള്ളൻപന്നിയും കൃഷി നശിപ്പിക്കുന്നതിന് പിന്നാലെയാണ് ഏലച്ചെടികളും വിളവും നശിപ്പിച്ച് ഒച്ച് ശല്യം. ഏലത്തിൻ്റെ പൂവ് വിരിയുമ്പോൾ തന്നെ ഒച്ച് കൂട്ടമായി എത്തി പൂവ് തിന്നു തീർക്കുകയാണ്. ഇതോടെ ശരത്തേൽ കായ പിടിക്കാതെയാകും.   ഒച്ചിനെ നശിപ്പിക്കാനായി കാബേജ് ഇലകളും മറ്റും കീടനാശിനി തളിച്ച് കൃഷിയിടത്തിൽ വെച്ച ശേഷം അവയെ ആകർഷിച്ച് ഭക്ഷണമായി നൽകി കൊല്ലുകയാണ് കർഷകർ ചെയ്യുക. കെണി വെച്ചാലും…

Read More

കാറിനടിയിൽ പെട്ടു; രണ്ട് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂർ: രണ്ട് വയസ്സുകാരി കാറിടിച്ചു മരിച്ചു. ചേലൂർ സ്വദേശി ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ ആണ് മരിച്ചത്. ചേലൂർ പള്ളിയിൽ വച്ച് രാവിലെ ആയിരുന്നു അപകടം.രാവിലെ പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ടാണ് അപകടം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

ശബരിമല ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ അമൽ ജോസാണ് (28) മരിച്ചത്. അപ്പാച്ചിമേട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ എംപോക്സ് സ്ഥീരീകരിച്ചു. ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നെത്തിയ യുവാവിനാണ് രോഗം. മലപ്പുറം ഒതായി സ്വദേശിയാണ് യുവാവ്. യുഎഇയിൽ നിന്നെത്തിയ 38കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തുന്നവർക്ക് ഉൾപ്പടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു. തിങ്കളാഴ്ച്‌ച രാവിലെയാണ് യുവാവ് മഞ്ചേരിയിൽ ചികിത്സ തേടിയെത്തിയത്.യുവാവിന് പനിയും, ശരീരത്തിൽ ചിക്കൻപോക്‌സിന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial