Headlines

സിപിഎം വനിതാ നേതാവിൻ്റെ ഭർത്താവ് ബിജെപിയിൽ ചേർന്നു

അമ്പലപ്പുഴ: സി.പി.എം വനിതാ നേതാവിന്റെ ഭർത്താവ് ബിജെപിയിൽ ചേർന്നു. സിപിഎം തകഴി ഏരിയ കമ്മിറ്റിയംഗവും ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എ.എസ്. അംബികാ ഷിബുവിന്റെ ഭർത്താവ് ടി.ബി. ഷിബുവാണ് ഓൺലൈൻ അംഗത്വപ്രചാരണപരിപാടിയായ സദസ്യതാ അഭിയാനിലൂടെ ബി.ജെ.പി. അംഗത്വമെടുത്തത്. ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുകൂടിയാണ് അംബികാ ഷിബു. ഇവർ ഇപ്പോഴും പാർട്ടി പ്രവർത്തനരംഗത്ത് സജീവമാണെങ്കിലും ഭർത്താവ് ഷിബു സജീവ പാർട്ടിപ്രവർത്തകനല്ല. സി.പി.എമ്മിൽ വിഭാഗീയത നിലനിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് തകഴി. പാർട്ടി സമ്മേളനങ്ങളിൽ അംബികയ്ക്കെതിരേ എതിർപക്ഷം ഇത് ആയുധമാക്കാനിടയുണ്ട്. ഭർത്താവിന്റേത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും…

Read More

ശ്രുതിയെ തനിച്ചാക്കി ജെൻസൺ ഈ ലോകത്ത് നിന്ന് വിടവാങ്ങി

കൽപ്പറ്റ: വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെൻസൺ മരിച്ചു. മുണ്ടക്കൈ ദുരന്തത്തിൽ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങൾ നഷ്ടമായ ചൂരൽമല സ്വദേശിനി ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു അമ്പലവയൽ ആണ്ടൂർ സ്വദേശിയായ ജെൻസൺ. അൽപ്പനേരം മുമ്പാണ് ശ്രുതിയെ തനിച്ചാക്കി ജെൻസൺ ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിന് സമീപത്തായിരുന്നു അപകടം. ജെൻസൺ ആണ് വാഹനമോടിച്ചിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജെൻസൺ വെൻ്റിലേറ്ററിലായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല. അനിയന്ത്രിതമായ…

Read More

ആറു കിലോ കഞ്ചാവുമായി മൂന്നു പേർ അറസ്റ്റിൽ

തൃശൂർ: ആറു കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. ഒല്ലൂർ പെരുവാംകുളങ്ങര പുളിക്കത്തറ വിവേക് (32), കൊല്ലം പാരിപ്പിള്ളി സ്വദേശികളായ സമീത്‌മോൻ (39), ശശിധരൻ (53) എന്നിവരെയാണ് ഒല്ലൂരിലെ ഹോട്ടലിന്റെ കാർ പാർക്കിംഗ് ഏരിയയിൽ നിന്നും അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒല്ലൂർ ശ്രീഭവൻ ഹോട്ടലിന്റെ കാർ പാർക്കിങ് ഏരിയയിൽ നിന്നും മൂവർസംഘം പിടിയിലായത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് പ്രതികൾ പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നെത്തിച്ച കഞ്ചാവ് വിവേകിനു കൈമാറാനാണ് സമീതും…

Read More

മാമിയുടെ തിരോധാനക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നിർദേശം നൽകി. ഇതിനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. കേസ് സിബി.ഐ.ക്ക് വിടാനുള്ള ശുപാർശയ്ക്ക് പിന്നാലെയാണ് നടപടി. കേസന്വേഷിക്കുന്ന മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ കഴിഞ്ഞദിവസം സി.ബി.ഐ അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പി.ക്ക് നൽകിയിരുന്നു. മാമിയുടെ കുടുംബത്തിന്റെ അഭ്യർഥന മാനിച്ചാണ് ശുപാർശയെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞിരുന്നു….

Read More

‘മുഖ്യമന്ത്രി രാജി വയ്ക്കണം’; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനും പൊലീസിനുമെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന്റെ ബാരിക്കേഡ് മറിച്ചിട്ടു. കൊടി കെട്ടിയ വടികള്‍ പൊലീസിന് നേര്‍ക്ക് എറിഞ്ഞു. സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടക്കാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ തലസ്ഥാനത്ത് തെരുവുയുദ്ധമായി.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും വൈസ് പ്രസിഡന്റും പൊലീസുമായി വാക്കുതര്‍ക്കമുണ്ടായി. ശശി സേനയിലെ എമ്പോക്കികള്‍…

Read More

മകളെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയത് ഒന്നാം ക്ലാസുമുതൽ; കുട്ടി വിവരം തുറന്ന് പറഞ്ഞത് അധ്യാപകരോട്; അച്ഛന് മരണം വരെ കഠിനതടവ് വിധിച്ച് കോടതി

തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ആയിരുന്നു കുട്ടിയെ മുപ്പത്തിയേഴുകാരനായ പിതാവ് പീഡിപ്പിക്കാൻ തുടങ്ങിയത്. കുട്ടിയ്ക്ക് ഒന്നര വയസുള്ളപ്പോൾ ആണ് കുട്ടിയുടെ അമ്മ മരിച്ചത്. അധ്യാപകരോടാണ് കുട്ടി അച്ഛൻ്റെ ക്രൂരത തുറന്നു പറഞ്ഞത്. അധ്യാപകർ ഈ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും ഇതുവഴി പൊലീസിൽ പരാതിയെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. കേസെടുത്ത് ഒരു…

Read More

നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28 ന് നടത്തും

കൊച്ചി: നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28 ന് നടത്തും. തീരുമാനമായതായി ബോട്ട് റേസ് സൊസൈറ്റി യോഗത്തില്‍ മന്ത്രി അറിയിച്ചു. സെപതംബര്‍ 28ന് ഉച്ചയ്ക്ക് രണ്ട് മണിക്കാവും വള്ളംകളി. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതേസമയം നെഹ്‌റു ട്രോഫി നടത്തിപ്പിന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഒരു കോടി രൂപ അപര്യാപ്തമാണെന്ന് യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കേന്ദ്ര സഹായം കൂടി ലഭ്യമാക്കാന്‍ ശ്രമങ്ങള്‍ നടത്തണമെന്ന ആവശ്യവും ഉയര്‍ന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച വള്ളംകളി അനിശ്ചിതമായി നീണ്ടുപോകുന്നതില്‍…

Read More

ഓണക്കിറ്റ് വിതരണം ഈ മാസം ഒമ്പത് മുതൽ; 300 കോടി വില മതിക്കുന്ന സാധനങ്ങൾക്ക് ഓർഡർ നൽകിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

തിരുവന്തപുരം: ഈ വർഷത്തെ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കും. 300 കോടി വില മതിക്കുന്ന സാധനങ്ങൾക്ക് ഓർഡർ നൽകിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. റേഷൻ കടകളിലൂടെയായിരിക്കും ഓണക്കിറ്റുകൾ നൽകുയെന്നും മന്ത്രി അറിയിച്ചു. കർഷകരിൽ നിന്ന് സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് ആയിരിക്കും പ്രാധാന്യം നൽകുകയെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഓണം ഫെയർ സെപ്റ്റംബർ അഞ്ച് മുതൽ പതിനാല് വരെ ആയിരിക്കുമെന്ന് ജി ആർ അനിൽ അറിയിച്ചു. സെപ്റ്റംബർ അഞ്ചാം തീയതി മുഖ്യമന്ത്രി പിണറായി വിജയൻ ഓണം…

Read More

സ്വകാര്യ ആശുപത്രിയിലെ നഴ്സ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; ദുരൂഹതയുണ്ടെന്ന് കുടുംബം

കാസർകോട്: സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. കൊല്ലം സ്വദേശിയായ സ്മൃതിയെ (20) ആണ് കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു സ്മൃതി. കൊല്ലം തെന്മലക്ക് സമീപമുള്ള ഉരുക്കുളത്ത് നിന്ന് ജോലി തേടി കാസർകോട്ടേക്കു വന്നതാണ് യുവതി. ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് ട്രെയിനിയായിരുന്നു. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്. സ്മൃതിയുടെ മരണ വാർത്തയറിഞ്ഞ് അച്ഛനും സഹോദരിയും…

Read More

പാലക്കാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിച്ചു;  ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മരിച്ചു

പാലക്കാട്: കൂറ്റനാട് – ചാലിശ്ശേരി റോഡിൽ കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. കൂറ്റനാട് വലിയപള്ളി കോട്ട ടി.എസ് കെ നഗർ സ്വദേശി ശ്രീപ്രിയയാണ് (19) മരിച്ചത്. ന്യൂബസാർ സ്റ്റോപ്പിൽ ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമ്മയുടെ കൺമുന്നിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. യാണ് അപകടം. സ്റ്റോപ്പിൽ ബസിറങ്ങി റോഡിൻ്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീ പ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈ സമയത്ത് ശ്രീപ്രിയയുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial